വ്യവസായികളും വൻകിട വ്യാപാരികളും ചേർന്ന് റബർ വിപണി അട്ടിമറിക്കുന്നു -ഇൻഫാം കോട്ടയം: വ്യവസായികളും വൻകിട വ്യാപാരികളും ചേർന്ന് റബറിെൻറ ആഭ്യന്തര വിപണി അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ. കാലാവസ്ഥ വ്യതിയാനം മൂലം ആഭ്യന്തര ഉൽപാദനം നിലച്ച സമയത്തുപോലും വിപണിവില ഉയരാത്തതിനുപിന്നിൽ ദുരൂഹതയുണ്ട്. വൻകിട വ്യാപാരികൾ നിശ്ചയിക്കുന്ന വിലയ്ക്ക് മാത്രെമ കർഷകർക്ക് റബർ വിൽക്കാനാകൂ. റബർ ബോർഡ് പ്രഖ്യാപിക്കുന്ന വിലയ്ക്ക് ഒരിക്കലും വിപണിയിൽ കച്ചവടം നടക്കാറില്ല. വിപണിവില ഇടിച്ച് കർഷകരിൽനിന്ന് വാങ്ങിയ റബർ സ്റ്റോക്ക് വൻകിട വ്യാപാരികളുടെ കൈകളിലാണ്. കേന്ദ്രം അടിസ്ഥാന ഇറക്കുമതിവില പ്രഖ്യാപിക്കുമ്പോൾ വൻകിട വ്യാപാരികളുടെ സ്റ്റോക്ക് വിറ്റഴിയുകയല്ലാതെ കർഷകർക്ക് നേട്ടമുണ്ടാകില്ല. കർഷകർക്ക് ഗുണം കിട്ടാൻ ഇറക്കുമതിയോടൊപ്പം ആഭ്യന്തര വിപണിയിൽ ഉൽപാദനച്ചെലവ് കണക്കാക്കി തറവിലയും പ്രഖ്യാപിക്കണം. ഈ വിലയ്ക്ക് വ്യാപാരികൾ കർഷകരിൽനിന്ന് റബർ വാങ്ങുന്നത് നിയമം മൂലം ഉറപ്പാക്കണം. അല്ലെങ്കിൽ ഗുണം വൻ സ്റ്റോക്ക് കൈവശമുള്ള വൻകിട വ്യാപാരികൾക്ക് മാത്രമാകും. അടിസ്ഥാന ഇറക്കുമതിവിലയും തറവിലയും അട്ടിമറിക്കാനുള്ള വ്യവസായികളുടെ ശ്രമം സജീവമായിരിക്കുമ്പോൾ ചെറുകിട വ്യാപാരികളും കർഷകരും കൈകോർക്കണം. സ്റ്റോക്ക് കൈവശം വെച്ച് വ്യാപാരികൾ കൃത്രിമ റബർ ക്ഷാമം സൃഷ്ടിച്ച് ഇറക്കുമതി സജീവമാക്കാൻ വ്യവസായികൾക്ക് അവസരമൊരുക്കുമ്പോൾ റബർ വിപണി വീണ്ടും തകരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.