ചെറുതോണി: മൂന്നാർ ഗുണ്ടുമലയിൽ ശിശു സേങ്കതത്തിലെ ആയ രാജഗുരുവിനെ ദാരുണമായി കൊലപ്പെടുത്താൻ പ്രേരിപ്പിച്ചത് മകെൻറ വഴിതെറ്റിയ ജീവിതം. കൗമാരനാളിൽ തന്നെ പതിവ് ലഹരി ഉപയോഗക്കാരനായി മാറിയിരുന്നു മകൻ രാജ്കുമാറെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം രാവിലെ അമ്മയോട് ബൈക്ക് വാങ്ങിനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ൈഡ്രവറായ മൂത്തമകന് അമ്മ കാറും രണ്ടുപവെൻറ മാല വാങ്ങിക്കൊടുത്തതും ഇവന് ഇഷ്ടപ്പെട്ടിരുന്നില്ല. കൂട്ടുകാരുമായി കഞ്ചാവലിച്ചുനടന്ന മകെൻറ പോക്ക് രാജഗുരു എതിർത്തിരുന്നു. പ്ലസ്ടുവിന് രണ്ടുതവണ സ്കൂളിൽ ചേർത്തെങ്കിലും ലഹരിക്കടിപ്പെട്ടതിനാൽ സ്കൂൾ അധികൃതർ പറഞ്ഞുവിട്ടു. കൊല്ലപ്പെട്ട ദിവസം രാവിലെ കൂട്ടുകാരുമായി കഞ്ചാവ് വലിച്ചുകൊണ്ടിരിക്കെ അമ്മയുമായി ഫോണിലൂടെ അസഭ്യം വിളിക്കുന്നത് കൂട്ടുകാർ കേട്ടു. ബൈക്ക് വാങ്ങിക്കൊടുക്കാത്തതിനായിരുന്നു അമ്മയോട് അമർഷം. അമ്മയെ കണ്ടിട്ടുവരാമെന്ന് കൂട്ടുകാരോട് പറഞ്ഞ് രാജ്കുമാർ പോയി. വൈകാതെ രാജഗുരുവിെൻറ മരണവാർത്തയാണ് കൂട്ടുകാർ കേട്ടത്. നാലുവയസ്സിൽ താഴെയുള്ള പിഞ്ചുകുട്ടികളുടെ മുന്നിലിട്ടായിരുന്നു അമ്മയെ തലങ്ങും വിലങ്ങും വെട്ടിയത്. പിന്നീട് ഇവൻ തൊട്ടടുത്ത സ്വന്തം വീട്ടിലേക്ക് പോയി. ഉച്ചക്ക് കുഞ്ഞുങ്ങളെ എടുക്കാൻ വന്ന ഝാർഖണ്ഡ് സ്വദേശികളായ അമ്മമാരാണ് ആയ വെട്ടേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. ഇവർ വീട്ടിലെത്തി രാജ്കുമാറിനോട് വിവരം പറഞ്ഞു. എന്നാൽ, സംഭവസ്ഥലത്തേക്ക് വരാനോ ആശുപത്രിയിൽ കൊണ്ടുപോകാനോ താൽപര്യം കാണിച്ചില്ല. പിന്നീട് നാട്ടുകാർ മുൻകൈയെടുത്താണ് ആശുപത്രിയിൽ എത്തിച്ചത്. തുടക്കം മുതൽ പ്രതി പരസ്പര വിരുദ്ധമായ മൊഴികളാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയത്. ഇത് കൂടുതൽ സംശയത്തിനിടയാക്കി. അംഗൻവാടിയിൽ സംഭവസമയത്തുണ്ടായിരുന്ന നാലുവയസ്സുള്ള രണ്ടു കുട്ടികൾ രാജ്കുമാറിനെ കണ്ടപ്പോൾ കരഞ്ഞതും ഓടിയൊളിച്ചതും വഴിത്തിരിവായി. എന്നാൽ, സംശയത്തിനപ്പുറം തെളിവുകൾ ശേഖരിക്കാനാകാതെവന്നത് പൊലീസിനെ കുഴച്ചു. അവസാനം പലവഴിക്കുള്ള സംശങ്ങൾ നിരത്തി ചോദ്യംചെയ്യലിനൊടുവിൽ രാജ്കുമാർ കുറ്റം സമ്മതിക്കുകയായിരുന്നു. രാജഗുരുവിനും ഭർത്താവ് മണികുമാറിനും രണ്ടു മക്കളാണ്. മൂത്ത മകനോടായിരുന്നു അമ്മ അടുത്തിടപെട്ടിരുന്നത്. വഴിവിട്ട് സഞ്ചരിക്കുന്ന ഇളയമകൻ രാജ്കുമാറുമായി നിരന്തരം വഴക്കായിരുെന്നന്ന് നാട്ടുകാർ പറഞ്ഞു. വീട്ടിലെ സാമ്പത്തിക കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തിരുന്നത് രാജഗുരുവായിരുന്നു. ഇതിനുപുറമെ നാട്ടുകാർക്ക് പണം പലിശക്കുകൊടുക്കുന്ന ഏർപ്പാടുമുണ്ടായിരുന്നു. ഒരുഗ്രാമം മുഴുവൻ അരിച്ചുപെറുക്കി 1400ലധികം പേരെ ചോദ്യംചെയ്തിരുന്നെങ്കിലും തുമ്പുകിട്ടിയില്ല. മൂന്നാറിൽനിന്ന് 25 കിലോമീറ്റർ അകലെയാണ് ഗുണ്ടുമല എസ്റ്റേറ്റ്. മൂന്നാർ ഡിവൈ.എസ്.പിയുടെ കീഴിലുള്ള അന്വേഷണസംഘത്തിന് പുറമെ വാഹനമോഷണം, കള്ളനോട്ട് തുടങ്ങിയവ തെളിയിക്കുന്നതിൽ പ്രത്യേക കഴിവുള്ള അംഗങ്ങളുൾപ്പെട്ട പ്രത്യേക ടീമും കേസന്വേഷണത്തിനായി ഇടുക്കി എസ്.പിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ചിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം പൂർത്തിയാക്കിയത്. സംഭവം നടക്കുമ്പോൾ പതിനേഴുകാരനായ പ്രതിക്ക് പ്രായപൂർത്തിയായി ഒരുമാസം പിന്നിടുമ്പോഴാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.