സാംബവ സംഘടനകളെ ഒന്നിപ്പിക്കാൻ ശ്രമം

പത്തനംതിട്ട: പലതായിപ്പിരിഞ്ഞ സാംബവ സംഘടനകളെ ഒരു കൊടിക്കീഴിൽ കൊണ്ടുവരാൻ സാംബവ െഎക്യവേദിയുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടികജാതി സമുദായമാണ് സാംബവർ. എന്നാൽ, ഇവരിപ്പോൾ 26ലേറെ സംഘടനകൾക്കു കീഴിലാണ്. പണ്ട് പലതായിരുന്ന സംഘടനകൾ 1983ൽ സാംബവ മഹാസഭയെന്നപേരിൽ െഎക്യപ്പെെട്ടങ്കിലും പിന്നീട് പലതായിപ്പിരിഞ്ഞു. സാംബവ മഹാസഭയെന്നപേരിൽ നാല് സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറെമയാണ് മറ്റു പേരുകളിലുള്ള സംഘടനകൾ. പട്ടികജാതി ജനസംഖ്യയിൽ രണ്ടാമതാണെങ്കിലും െഎക്യമില്ലാത്തതിനാൽ രാഷ്ട്രീയകക്ഷികൾ പോലും പരിഗണിക്കുന്നില്ലെന്ന പരാതിയുണ്ട്. രാജ്യസഭ അംഗം കെ. സോമപ്രസാദ് മാത്രമാണ് ഇൗ സമുദായത്തിൽനിന്നുള്ള അറിയപ്പെടുന്ന ജനപ്രതിനിധി. പന്തളം സുധാകരൻ, ബി. രാഘവൻ തുടങ്ങിയവരൊക്കെ മുമ്പ് എം.എൽ.എമാരായിരുന്നു. എന്നാൽ, മറ്റു ദളിത് സംഘടനകൾ അവരുടെ അവകാശങ്ങൾ ചോദിച്ചുവാങ്ങുന്നുവെന്നാണ് സാംബവർ പറയുന്നത്. ഇൗ സാഹചര്യത്തിലാണ് െഎക്യചർച്ച. സാംബവ മഹാസഭ രജിസ്ട്രാർ ആയിരുന്ന ടി.ജി. രാമ​െൻറ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഇൗ മാസം 11ന് രാവിലെ 11.30ന് തിരുവല്ലയിലാണ് ആദ്യ െഎക്യചർച്ച നടക്കുന്നത്. ഇതിലേക്ക് നാല് സാംബവ മഹാസഭ നേതാക്കളെയും മറ്റു സംഘടന പ്രതിനിധികളെയും ക്ഷണിച്ചതായി സാംബവ െഎക്യവേദി ജനറൽ കൺവീനർ തുമ്പമൺ തങ്കപ്പൻ പറഞ്ഞു. െഎക്യത്തിനുള്ള ശ്രമം ആരംഭിക്കുകയാണ്. ആരൊക്കെ വരുമെന്ന് അറിയില്ല. സാംബവ മഹാസഭ സ്ഥാപകനേതാക്കളായ കെ. രാമൻകുട്ടിയും കെ.കെ. ഭാസ്കരനും സംബന്ധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിവിധ സംഘടനകളുെട ഭാരവാഹികളായ പി.കെ. ശങ്കർദാസ്, എം.ടി. രാമചന്ദ്രൻ, വി. സുകുമാരൻ, കെ.കെ. സഹദേവൻ, ജി. ശിവൻ, ശിവൻ കദളി, ഇ.കെ. സുരേഷ്, ടി.സി. ലഷ്മണൻ, പി.സി. രാജേഷ് തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരമൊരു ചർച്ചക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് സാംബവ മഹാസഭ പ്രസിഡൻറ് പി.കെ. ശങ്കർദാസ് പറഞ്ഞു. കഴിഞ്ഞദിവസം കായംകുളത്ത് പ്രധാന നേതാക്കളുടെ യോഗം ചേർന്നിരുന്നു. െഎക്യം വേണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. മുൻവിധിയില്ലാതെയാകണം ചർച്ച. സ്ഥാനമാനങ്ങൾക്ക് വേണ്ടിയാകരുത്. താഴെത്തട്ടിൽ വരെ െഎക്യം യഥാർഥ്യമാകണം. െഎക്യത്തിനുപിന്നിൽ രാഷ്ട്രീയവും പാടില്ല. അട്ടപ്പാടി മധു, വടയമ്പാടി, ചെങ്ങറ തുടങ്ങിയ ദലിത് സമരങ്ങളിലൊന്നും നിലപാട് വ്യക്തമാക്കാത്തവരും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.ജെ.ബാബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.