കുട്ടികളു​െട മുന്നിലിട്ട്​ ആയയെ കൊന്നത്​ മകൻ; ഭർത്താവും അറസ്​റ്റിൽ പിടിയിലായത്​ ഒരു വർഷത്തിനുശേഷം

ചെറുതോണി (ഇടുക്കി): മൂന്നാർ ഗുണ്ടുമല എസ്റ്റേറ്റിൽ ഒരു വർഷം മുമ്പ് ആയയെ കൊലപ്പെടുത്തിയത് മകനെന്ന് തെളിഞ്ഞു. സ്കൂൾ പ്രായമാകാത്ത കുട്ടികളെ പരിചരിക്കുന്ന സ്ഥാപനത്തിൽ (ക്രഷ്) കുരുന്നുകൾക്ക് മുന്നിൽ ആയ, രാജഗുരുവിനെ (42) 2017 ഫെബ്രുവരി 14 ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഇളയമകൻ രാജ്കുമാറും(18) മൂന്നാറിൽ ടൂറിസ്റ്റ് ഗൈഡായ പിതാവ് മണികുമാറും (49) അറസ്റ്റിലായി. കഞ്ചാവ് ലഹരിക്കടിമയായ മകൻ രാജ്കുമാർ വാക്കത്തികൊണ്ട് ഇവരെ പലതവണ വെട്ടിക്കൊലപ്പെടുത്തുകയായിരുെന്നന്ന് ജില്ല പൊലീസ് മേധാവി വേണുഗോപാൽ പറഞ്ഞു. രാജഗുരുവി​െൻറ ശരീരത്തിൽ 9 വെട്ടുകളുണ്ടായിരുന്നു. ദുർനടപ്പുകാരനായ മകന് ധൂർത്തടിക്കാൻ പണം നൽകാത്തതാണ് കൊലക്ക് േപ്രരിപ്പിച്ചത്. ബൈക്ക് വേണം, മാലവേണം, പണം വേണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അമ്മയെ മകൻ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. പണം കൊടുക്കാതെവന്നതോടെ ഇവന് വൈരാഗ്യം വർധിച്ചു. അതിനിടെ, ബൈക്ക് വാങ്ങാൻ പണം കിട്ടിെയ തീരൂവെന്ന് ഫോൺ ചെയ്ത രാജ്കുമാർ ഇതേച്ചൊല്ലി സംഭവദിവസം രാവിലെ അമ്മയുമായി ഉടക്കി. വാങ്ങാൻ കഴിയില്ലെന്ന അമ്മയുടെ വാക്കുകളിൽ രോഷംപൂണ്ട രാജ്കുമാർ, കൂട്ടുകാരുടെ അടുത്തുനിന്ന് നേരെ ക്രഷിലെത്തി അമ്മയുമായി നേരിട്ട് ഉടക്കിയതിനൊടുവിലാണ് വെട്ടിക്കൊലപ്പെടുത്തിയത്. അന്നുതന്നെ സംഭവം രാജ്കുമാർ പിതാവിനോട് പറഞ്ഞു. ഇയാൾ തെളിവുനശിപ്പിക്കാൻ കൂട്ടുനിൽക്കുകയും മകനെ സംരക്ഷിക്കുകയുമായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചതിനെ ത്തുടർന്നാണ് പൊലീസ് പിതാവിനെ പ്രതിചേർത്ത് അറസ്റ്റ് െചയ്തത്. മകനെ രക്ഷിക്കാൻ അയൽവാസിയായ മറ്റൊരാളുടെ തലയിൽ കുറ്റം ചുമത്തി ശ്രദ്ധതിരിച്ചുവിടാനും അന്വേഷണവേളയിൽ ഇയാൾ ശ്രമിച്ചു. രാജഗുരുവി​െൻറ കഴുത്തിൽനിന്ന് കൈക്കലാക്കിയ സ്വർണമാല അയൽവാസിയുടെ വീട്ടുമുറ്റത്ത് കൊണ്ടിടുകയായിരുന്നു. നാലുവയസ്സിൽ താഴെയുളള ആറ് കുട്ടികളുടെ മുന്നിൽ െവച്ചായിരുന്നു പൈശാചിക കൊലപാതകം. തുടക്കത്തിൽ രാജഗുരുവി​െൻറ ഭർത്താവിനെയും മകനെയും പൊലീസിന് സംശയമുണ്ടായിരുന്നില്ല. എന്നാൽ, ഇവർ കേസിൽ വലിയ താൽപര്യം കാണിക്കാതിരുന്നത് സംശയത്തിനിടയാക്കുകയും തുടർന്ന് അന്വേഷണം ഇവരിൽ കേന്ദ്രീകരിക്കുകയുമായിരുന്നു. പ്രത്യേകസംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. 1400ലധികം പേരെ ചോദ്യംചെയ്തു. മൂന്നാർ ഡിവൈ.എസ്.പി എസ്. അഭിലാഷ്, സി.ഐ സാം, എസ്.ഐ ജോബി തോമസ്, എ.എസ്.ഐ സജിമോൻ, സീനിയർ സിവിൽ െപാലീസ് ഓഫിസർ മുഹമ്മദ്, സി.പി.ഒമാരായ സലിൻ, വേണുഗോപാൽ, സന്തോഷ്, അലക്സ്, ബേസിൽ ഐസക് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.