മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്ട്രീയം ജനം തിരിച്ചറിയും -കേരള യുവ ജനപക്ഷം കോട്ടയം: ബാർ കോഴക്കേസിൽ കെ.എം. മാണിയെ രക്ഷിക്കാനുള്ള എൽ.ഡി.എഫ് സർക്കാറിെൻറ തീരുമാനം കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിെൻറ ഉത്തമ ഉദാഹരണമാണെന്ന് കേരള യുവ ജനപക്ഷം സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷൈജോ ഹസൻ, ജനറൽ സെക്രട്ടറി അഡ്വ. ഷോൺ ജോർജ് എന്നിവർ ആരോപിച്ചു. മാറിമാറി വരുന്ന മുന്നണികൾ അഴിമതിയുടെ കാര്യത്തിൽ ഒരേ നിലപാടിലാണ് സ്വീകരിക്കുന്നത്. ലാവലിൻ കേസിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കൈക്കൊണ്ട നിലപാടും ഇപ്പോൾ ബാർ കോഴക്കേസിൽ ഇടതുപക്ഷ സർക്കാർ കാണിക്കുന്ന നിലപാടും ഒരേ നാണയത്തിെൻറ ഇരുവശമാണ്. മാണി നിരപരാധിയെന്ന് പിണറായിക്ക് ബോധ്യമുണ്ടെങ്കിൽ ബാർ കോഴക്കേസിെൻറപേരിൽ നിയമസഭക്കുള്ളിലും പുറത്തും ഇടതുപക്ഷം നടത്തിയ സമരത്തിൽ നശിപ്പിക്കപ്പെട്ട പൊതുമുതലിെൻറ നഷ്ടം സർക്കാറിലേക്ക് അടക്കാൻ എൽ.ഡി.എഫ് തയാറാകണമെന്നും ഇവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.