കോട്ടയം: റെയിൽ പാതയിരട്ടിപ്പിക്കലിെൻറ ഭാഗമായി കെ.കെ റോഡിൽ നിർമിക്കുന്ന സമാന്തര റോഡിെൻറ പണി രണ്ടാഴ്ചകൊണ്ട് പൂർത്തിയാക്കുമെന്ന് അധികൃതർ. പ്ലാേൻറഷൻ കോർപറേഷൻ ഒാഫിസിനു സമീപത്തെ പഴയപാലം പൊളിച്ചുനീക്കുന്നതിന് മുന്നോടിയായാണ് താൽക്കാലിക സമാന്തരറോഡ് പണിയുന്നത്. ടണലിന് മുകളിലൂടെ മണ്ണിട്ട് ഉയർത്തുന്ന ജോലികളാണ് പുരോഗമിക്കുന്നത്. എടുത്തിട്ട മണ്ണായതിനാൽ സുരക്ഷ ഉറപ്പാക്കാന്‍ കരിങ്കല്ലുകള്‍ ഇരുമ്പുവലയില്‍ പൊതിഞ്ഞ് അടുക്കിയുള്ള സംരക്ഷണഭിത്തിയും നിർമിക്കും. വാഹനസഞ്ചാരം ഏറെയുള്ള കെ.കെ റോഡിലെ സുരക്ഷക്ക് മുൻതൂക്കം നൽകിയാണ് കരിങ്കല്ലുകൾ ഇരുമ്പുവലയിൽ നിറച്ചുള്ള സംരക്ഷണ കവചം ഒരുക്കുന്നത്. പഴയപാലം പൊളിക്കുന്നതിന് മുന്നോടിയായുള്ള ക്രമീകരണം ഒരുക്കുന്നതിന് തിങ്കളാഴ്ച റെയിൽവേ അധികൃതർ കലക്ടറെ കാണും. പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കം ചര്‍ച്ചചെയ്യാന്‍ ബുധനാഴ്ച കലക്ടറുടെ സാന്നിധ്യത്തിൽ വിപുലയോഗം ചേരുന്നതടക്കമുള്ള കാര്യങ്ങളും തീരുമാനിക്കും. യോഗത്തിൽ പൊലീസ്, റവന്യൂ, പൊതുമരാമത്ത്, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരെയും പെങ്കടുപ്പിക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക് കാര്യമായി ബാധിക്കാത്തതരത്തിൽ ബദൽ സംവിധാനം ഒരുക്കാനാണ് അധികൃതരുടെ ആലോചന. സമാന്തരപാതയിൽ ടാറിങ് നടത്തി വാഹനങ്ങൾ കടത്തിവിട്ടശേഷം മാത്രമേ കെ.കെ റോഡിലെ കഞ്ഞിക്കുഴി പാലം പൊളിക്കൂവെന്ന് റെയില്‍വേ എന്‍ജിനീയര്‍ ഷാജി റോയി അറിയിച്ചു. പ്ലാേൻറഷന്‍ കോർപറേഷെൻറ മതില്‍ പൊളിച്ചുവീതി കൂട്ടിയാണ് സമാന്തരപാതയുടെ നിർമാണം. റെയില്‍വേ മേൽപാലത്തോട് ചേര്‍ന്ന് ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലത്ത് 'റ' ആകൃതിയിലുള്ള റോഡ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എയുടെ പഴയ ഓഫിസ് കെട്ടിടത്തിനു സമീപത്ത് എത്തി വീണ്ടും കെ.കെ റോഡിലേക്ക് പ്രവേശിക്കും. റബർ ബോർഡിനും പ്ലാേൻറഷൻ ഒാഫിസിലും സമീപത്തായി 53 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലുമാണ് പുതിയപാലങ്ങൾ നിർമിക്കുക. ടി.വി. ബേബി എൻ.സി.പി ജില്ല പ്രസിഡൻറ് കോട്ടയം: എൻ.സി.പി ജില്ല പ്രസിഡൻറായി ടി.വി. ബേബിയെ വീണ്ടും തെരഞ്ഞെടുത്തു. എൻ.സി.പി സംസ്ഥാന പ്രസിഡൻറായിരുന്ന അന്തരിച്ച ഉഴവൂർ വിജയെൻറ ഭാര്യ ചന്ദ്രമണിയമ്മയാണ് വൈസ് പ്രസിഡൻറ്. എം.പി. കൃഷ്ണൻനായരെ ട്രഷററായും 21 അംഗ എക്സിക്യൂട്ടിവിനെയും തെരഞ്ഞെടുത്തു. ജില്ല റിേട്ടണിങ് ഒാഫിസർ ഇ.ബി. അനിൽകുമാർ നേതൃത്വം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുഭാഷ് പുഞ്ചക്കോട്ടിൽ, പി.കെ. ആനന്ദക്കുട്ടൻ, കാണക്കാരി അരവിന്ദാക്ഷൻ, പി.എ. താഹ, ജോസ് കുറ്റ്യാനിമറ്റം, സാബു എബ്രഹാം, പി.എസ്. നായർ, സാജു എബ്രഹാം, ഫ്രാൻസിസ് ജേക്കബ്, പി.എസ്. നായർ, സാജു എം. ഫിലിപ്പ് എന്നിവർ സംസാരിച്ചു. തുടർച്ചയായ നാലാംതവണയാണ് ടി.വി ബേബി പ്രസിഡൻറാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.