പൊന്തൻപുഴ​ വനം കേസ്​ നടത്തിപ്പ്​:​ ഉന്നതതല അന്വേഷണം നടത്തണം ^വി.എം. സുധീരൻ

പൊന്തൻപുഴ വനം കേസ് നടത്തിപ്പ്: ഉന്നതതല അന്വേഷണം നടത്തണം -വി.എം. സുധീരൻ കോട്ടയം: പൊന്തൻപുഴ വനമേഖലയുടെ അവകാശം സർക്കാറിൽ നിലനിർത്താൻ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഹൈകോടതി ഡിവിഷൻ െബഞ്ച് കേസ് പരിഗണിച്ചപ്പോൾ യഥാസമയം ഹാജരാകാനോ രേഖകൾ ഹാജരാക്കി വാദിക്കാനോ സർക്കാർ അഭിഭാഷകർക്ക് കഴിഞ്ഞില്ലെന്ന ആക്ഷേപം അതീവഗൗരവത്തോടെ കാണണം. വനഭൂമിയിൽ സർക്കാറിനുള്ള അവകാശം സ്ഥാപിക്കുന്ന രേഖകൾ ഹാജരാക്കിയില്ലെന്ന് മാത്രമല്ല, ഉടമസ്ഥാവകാശം ഉറപ്പിക്കാനായി എതിർകക്ഷികൾ ഹാജരാക്കിയ രേഖകളുടെ സാധുത ചോദ്യം ചെയ്യുന്നതിലും വീഴ്ചയുണ്ടായി. ഇൗ സാഹചര്യത്തിൽ കേസ് നടത്തിപ്പിലെ ഗുരുതര വീഴ്ചയെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും അഭിഭാഷകർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. സർക്കാർ അഭിഭാഷകർ മനഃപൂർവമായി കേസിൽ തോറ്റുകൊടുക്കുന്നതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവും വന്നിട്ടുണ്ട്. ഇതും അന്വേഷിക്കണം. ഇപ്പോഴത്തെ ഹൈകോടതി വിധിയോടെ ഇൗ വനമേഖലയിൽ താമസിക്കുന്ന കർഷകർക്ക് പട്ടയം കിട്ടാത്ത സ്ഥിതിയാണ്. ഇതിന് പരിഹാരം കാണണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.