എം.സി റോഡ്​ നവീകരണം; ബേക്കർ ജങ്​ഷനിൽ റൗണ്ടാന, കുമാരനല്ലൂരും ഗാന്ധിനഗറിലും ​െഎലൻഡ്​

കോട്ടയം: എം.സി റോഡ് നവീകരണ ഭാഗമായി ബേക്കര്‍ ജങ്ഷനിൽ ട്രാഫിക് ഐലന്‍ഡിനു പകരം റൗണ്ടാനയും കുമാരനല്ലൂരിലും ഗാന്ധിനഗറിലും ഡിവൈഡറും ഐലന്‍ഡും സ്ഥാപിക്കും. കെ.എസ്.ടി.പി നേതൃത്വത്തിൽ അവസാനഘട്ട നിർമാണപ്രവൃത്തികളുടെ ഭാഗമായാണ് നവീകരണം. ടാറിങ് അടക്കം പൂർത്തിയായിട്ടും ഗതാഗതക്രമീകരണങ്ങളിൽ നിയന്ത്രണം ഏര്‍പ്പെടുത്താത്തത് അപകടങ്ങൾക്ക് ഇടയാക്കിയിരുന്നു. ബേക്കർ ജങ്ഷനിൽ നിലവിലെ ട്രാഫിക് ഐലന്‍ഡ് പൂർണമായും ഇല്ലാതാകും. പകരം അൽപം മാറി പുതിയ സിഗ്നല്‍ സംവിധാനവും ചെറിയ റൗണ്ടാനയും സ്ഥാപിക്കും. ഇവിടെ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം വരുന്നതോടെ പൊലീസി​െൻറ സേവനവും ഇല്ലാതാകും. കുമരകം റോഡില്‍നിന്നുവരുന്ന വാഹനങ്ങള്‍ക്ക് സുഗമമായി ഇടതുഭാഗത്തേക്ക് തിരിഞ്ഞുപോകുന്ന രീതിയിലാണ് ജങ്ഷൻ വികസിപ്പിക്കുന്നത്. നിര്‍മാണ ഭാഗമായി നടുറോഡിലെ വൈദ്യുതി പോസ്റ്റ് അൽപംമാറ്റി സ്ഥാപിച്ചു. ഞായറാഴ്ച വൈദ്യുതി പോസ്റ്റും ലൈനും മാറ്റി സ്ഥാപിക്കുന്ന ജോലിയാണ് നടന്നത്. കുമരകം റോഡിലേക്ക് തിരിയുന്ന ഭാഗത്ത് വഴിമുടക്കിനിന്ന വൈദ്യുതി പോസ്റ്റാണ് മാറ്റിയത്. ഇതിനുചുറ്റുമാണ് റൗണ്ടാന നിർമിക്കുന്നത്. എന്നാൽ, നടുറോഡിൽനിന്ന് പമ്പി​െൻറ മുന്നിലേക്ക് മാറ്റി സ്ഥാപിച്ച പുതിയ വൈദ്യുതിപോസ്റ്റും വാഹനങ്ങൾക്ക് ഗതാഗതതടസ്സം സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്. പഴയപോസ്റ്റ് നിലനിന്ന ഭാഗത്താണ് റൗണ്ടാന നിർമിക്കുന്നത്. ഇതിനൊപ്പം ജങ്ഷനും വീതികൂട്ടി തെരുവുവിളക്കുകൾ സ്ഥാപിക്കും. ടാറിങ് പൂർത്തിയാക്കിയ റോഡരികിലെ നടപ്പാതയും ടൈൽ പാകി മനോഹരമാക്കി. ഇതി​െൻറ ഭാഗമായി കോട്ടയം-കുമരകം റൂട്ടിൽ പൊളിച്ചുനീക്കിയ ബസ് കാത്തിരിപ്പ് കേന്ദ്രം പുനഃസ്ഥാപിക്കാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. എം.സി റോഡിൽ കുമാരനല്ലൂര്‍ മേൽപാലം ജങ്ഷനിൽ ഡിവൈഡറും െഎലൻഡും സ്ഥാപിക്കും. റെയിൽവേ മേൽപാലം തുറന്നിട്ട് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പാലത്തില്‍നിന്ന് തിരികെയും എം.സി. റോഡില്‍ എത്തുന്നതിനും മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലായിരുന്നു. ജങ്ഷനിൽ അപകടങ്ങൾ വർധിച്ചതോടെ വീപ്പകൾ നിരത്തിയാണ് ഗതാഗതം സുഗമമാക്കിയത്. മറ്റൊരു അപകടമേഖലയായ ഗാന്ധിനഗർ ജങ്ഷനിലും ക്രമീകരണം ഏർപ്പെടുത്തും. മെഡിക്കൽ കോളജിലേക്ക് പോകുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ മതിയായ ഗതാഗതക്രമീകരണം ഇല്ലാത്തതിനാൽ അപകടത്തിൽപെടാനുള്ള സാധ്യതയും ഏറെയാണ്. അസാന്നിധ്യത്തിലും മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തക്ക് കോട്ടയത്തി​െൻറ ആദരം കോട്ടയം: അസാന്നിധ്യത്തിലും ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തക്ക് സ്വീകരണമൊരുക്കി കോട്ടയം പൗരാവലി. ആശുപത്രിയിൽ ആയതിനെത്തുടർന്ന് സ്വീകരണസമ്മേളനത്തില്‍ അദ്ദേഹത്തിന് പെങ്കടുക്കാനായില്ല. എന്നിട്ടും സംഘാടകർ ചടങ്ങ് മാറ്റാതെ പരിപാടി സംഘടിപ്പിച്ചു. ക്രിസോസ്റ്റം മെത്രാപ്പോലീത്ത പദ്മഭൂഷൺ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ആത്മീയാചാര്യനാണെന്ന് ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടന്ന സ്വീകരണസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നർമബോധത്തിലൂടെ സാധാരണ മനുഷ്യൻ കാണാത്തതും കേൾക്കാത്തതുമായ വസ്തുതകൾ സമൂഹത്തിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ക്രിസോസ്റ്റം ശ്രീകൃഷ്ണവിഗ്രഹത്തിൽ മാല ചാർത്തി വിവാദമുയർത്തിയപ്പോൾ ഉയർന്ന വിമർശനത്തെയും നർമത്തിലൂടെയാണ് നേരിട്ടത്. മഹാത്മാഗാന്ധി, ശ്രീബുദ്ധൻ, ശ്രീനാരായണഗുരു, അയ്യൻകാളി, മന്നത്ത് പദ്മനാഭൻ തുടങ്ങിയ പ്രതിമകളിൽ ഹാരാർപ്പണം നടത്തിയിട്ടുണ്ടെന്നും ആളുകൾ ആദരിക്കുന്ന മഹാത്മാക്കളെ ഞാനും ആദരിക്കുന്നെന്നാണ് ക്രിസോസ്റ്റം അതിന് മറുപടി നൽകിയതെന്നും അദ്ദേഹം ഒാർമിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കോട്ടയം നഗരസഭ അധ്യക്ഷ ഡോ. പി.ആർ. സോന, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ്, ഓര്‍ത്തഡോക്സ് സഭ മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ബര്‍ണബാസ്, ഡോ. എബ്രഹാം മാര്‍ പൗലോസ്, മുന്‍മന്ത്രി അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ. ബി. രാധാകൃഷ്ണമേനോന്‍, എസ്.എന്‍.ഡി.പി യോഗം കോട്ടയം യൂനിയന്‍ പ്രസിഡൻറ് എം. മധു, ഷീബ പുന്നന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.