കോട്ടയം: പ്രമുഖ വിദ്യാഭ്യാസ ശൃംഖലയായ ചോയ്‌സ് സ്‌കൂള്‍ കോട്ടയത്ത് കിൻഡർ ഗാർട്ടൻ ആരംഭിക്കും. വടവാതൂരിൽ ദി ചോയ്‌സ് കിന്‍ഡർ ലാന്‍ഡ് എന്നപേരിലാണ് തുടങ്ങുന്നത്. വരും വര്‍ഷങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം കിന്‍ഡർ ഗാര്‍ട്ടനുകള്‍ ആരംഭിക്കുമെന്ന് ചോയ്‌സ് ഫൗണ്ടേഷന്‍ പ്രസിഡൻറ് ജോസ് തോമസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രീ കെ.ജി, എൽ.കെ.ജി, യു.കെ.ജി, ഗ്രേഡ് ഒന്ന് ക്ലാസുകളിലേക്കാണ് അഡ്മിഷന്‍. ജൂൺ നാലിന് ക്ലാസുകള്‍ ആരംഭിക്കുന്ന രീതിയിലാണ് പ്രവർത്തനം. വ്യക്തിയുടെ സമ്പൂർണ വികാസം ലക്ഷ്യമിട്ട പാഠ്യപദ്ധതികളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ തോമസ് ജോസ്, റേച്ചല്‍ ഇഗ്‌നേഷ്യസ്, എല്‍സ ജോസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.