മഹാസഖ്യം രൂപവത്​കരിച്ച്​ ഫാഷിസത്തെ തളക്കണം –എം. മുകുന്ദൻ

പത്തനംതിട്ട: ദേശീയതലത്തിൽ മഹാസഖ്യം രൂപവത്കരിച്ച് ഫാഷിസത്തെ തളക്കേണ്ട സമയമാെയന്നും ഇതിന് പുരോഗമനവാദികൾ ഒന്നിക്കണമെന്നും എഴുത്തുകാരൻ എം. മുകന്ദൻ. മുകുന്ദ​െൻറ 'ദൈവം സ്നേഹിക്കുന്ന എഴുത്തുകാരൻ' ലേഖനസമാഹാരത്തി​െൻറ പ്രകാശനത്തോടനുബന്ധിച്ച് 'എഴുത്ത്, സംസ്കാരം, പ്രതിരോധം' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരാജയങ്ങളിൽ തളരാൻ പാടില്ല. വരാൻ പോകുന്നത് ചെറിയ മനുഷ്യരുടെയും ദലിതരുടെയും ആദിവാസികളുടെയും കാലമാണ്. രാമായണവും ഗീതയുമൊന്നുമല്ല ചെറിയ മനുഷ്യരാണ് ഭാരതം സൃഷ്ടിച്ചത്. ഇന്ത്യയിൽ ഒരു ദലിതൻ പ്രധാനമന്ത്രിയാവുകതന്നെ ചെയ്യും. മലയാളിയായി ജനിച്ചതിൽ അഭിമാനമുണ്ട്. നമുക്ക് സുഭിക്ഷമായി കഴിക്കാൻ ധാരാളമുണ്ട് . എല്ലായിടത്തും ഭക്ഷണസാധനങ്ങളുടെ ആേഘാഷമാണിന്ന്. എന്നാൽ, കേരളത്തിൽ പാർക്ക് ചെയ്യാൻ സ്ഥലമില്ല. മലയാളി മറ്റുള്ളവ​െൻറ വേദനകൂടി കാണണം. ആദിവാസികളെ മാറ്റിനിർത്തിയാൽ നമ്മൾ സമ്പന്നരാണ്. പക്ഷേ, മറ്റുള്ളവരുടെ ദുഃഖങ്ങൾ മറന്ന് ആർഭാടത്തോടെ ജീവിക്കാൻ കഴിയില്ല. അതുകൊണ്ടാണ് മധു കൊല്ലപ്പെട്ടപ്പോൾ വേദനിച്ചത്. സ്റ്റാലിനെ കുറ്റം പറയുന്നത് ഫാഷനായിരുന്നു. ഹിറ്റ്ലറെയും സ്റ്റാലിനെയും താരതമ്യം ചെയ്യുേമ്പാൾ, ഹിറ്റ്ലർ പുസ്തകങ്ങൾ കത്തിച്ച വ്യക്തിയും സ്റ്റാലിൻ റഷ്യൻ ക്ലാസിക്കുകൾ വിവർത്തനം ചെയ്ത് ലോകം മുഴുവൻ എത്തിച്ചയാളുമാണെന്ന് മറക്കരുത്. പ്രതികരിക്കണമെങ്കിൽ സ്വാതന്ത്ര്യം വേണം. അത് ഇന്നില്ല. നാവുണ്ടെങ്കിലും സംസാരിക്കാനാകുന്നില്ല. ദൈവം സ്നേഹിക്കുന്ന എഴുത്തുകാരൻ എന്നാണ് പുസ്തകത്തിന് പേരെങ്കിലും വായനക്കാർ സ്നേഹിച്ച മുകുന്ദൻ എന്നാണ് വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ടി.കെ.ജി നായർ അധ്യക്ഷതവഹിച്ചു. ശാന്ത കടമ്മനിട്ടക്ക് കോപ്പി നൽകി വീണ ജോർജ് എം.എൽ.എ പ്രകാശനം നിർവഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ. തുളസിധരൻ പിള്ള, ബുക്ക് മാർക്ക് സെക്രട്ടറി എ. ഗോകുലേന്ദ്രൻ, പ്രസ് ക്ലബ് പ്രസിഡൻറ് ബോബി എബ്രഹാം, ബാബു ജോൺ, കെ.ജി. അജിത് കുമാർ കെ.ബി. മുരളീകൃഷ്ണൻ, എസ്. ദേവകുമാർ എന്നിവർ സംസാരിച്ചു. കൊല്ലം സൈന്ധവ ബുക്ക്സാണ് പ്രസാധകർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.