ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു; ഇരട്ടക്കുട്ടികളിൽ ഒരാൾ മരിച്ചു

അടിമാലി: ആശുപത്രിയിലേക്ക് വരുംവഴി ജീപ്പിൽ പ്രസവിച്ച ആദിവാസി യുവതി കോട്ടയം മെഡിക്കൽ കോളജിൽ അപകടനില തരണം ചെയ്തു. മാങ്കുളം ശേവൽകുടിയിലെ െട്രെബൽ പ്രമോട്ടർ അഭിലാഷി​െൻറ ഭാര്യ ശോഭനയാണ് (26) വെള്ളിയാഴ്ച ആശുപത്രിയിലേക്ക് ജീപ്പിൽ കൊണ്ടുവരും വഴി പ്രസവിച്ചത്. പ്രസവിച്ച ഇരട്ടക്കുട്ടികളിൽ ഒരു കുഞ്ഞ് പ്രസവത്തോടെ മരിച്ചു. മറ്റൊരു കുഞ്ഞ് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ജനിച്ചത്. അപകടാവസ്ഥ കണക്കിലെടുത്ത് ആശുപത്രി അധികൃതരും െട്രെബൽ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് യുവതിയെയും കുഞ്ഞിനെയും കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. ശോഭനയുടെ വീട് ഇരുമ്പുപാലം പടിക്കപ്പ്കുടിയിലാണ്. പ്രസവത്തിനായി ഇവിടെ നിന്നാണ് ജീപ്പിൽ പോന്നത്. സഞ്ചാരയോഗ്യമല്ലാത്ത റോഡിലൂടെ വന്നതാണ് പ്രശ്നമായത്. ഏപ്രിലിലാണ് പ്രസവതീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ, വെള്ളിയാഴ്ച ഉച്ചയോടെ പ്രസവവേദന തുടങ്ങി. ഇതോടെയാണ് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. മരിച്ച നവജാതശിശുവിനെ രാത്രി തന്നെ കുടിയിലേക്ക് കൊണ്ടുപോയി സംസ്കരിച്ചതായി െട്രെബൽ ഉദ്യോഗസ്ഥർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.