മാണി ഗ്രൂപ്​ പിന്തുണയോടെ ഉഴവൂർ പഞ്ചായത്തിൽ ബി.ജെ.പിക്ക്​ വൈസ്​ പ്രസിഡൻറ്​

കുറവിലങ്ങാട്: കോൺഗ്രസ്-കേരള കോൺഗ്രസ് എം ഭിന്നത രൂക്ഷമായ ഉഴവൂർ പഞ്ചായത്തിൽ മാണിഗ്രൂപ് പിന്തുണയോടെ ബി.ജെ.പി അംഗം വൈസ് പ്രസിഡൻറ്. പത്താം വാർഡ് മെംബർ വി.ടി. സുരേഷാണ് തെരഞ്ഞെടുക്കപ്പട്ടത്. ഇദ്ദേഹത്തിന് ആറു വോട്ടും എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിലെ അജന്ത ജയന് നാലും കോൺഗ്രസ് സ്ഥാനാർഥി തോമസ് ജോസഫിന് മൂന്നും വോട്ട് ലഭിച്ചു. പതിമൂന്നംഗ പഞ്ചായത്തിൽ കോൺഗ്രസ്-മൂന്ന്, കേരള കോൺഗ്രസ് എം- നാല്, എൽ.ഡി.എഫ്-നാല്, ബി.ജെ.പി -രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസ് അംഗം പി.എൽ. എബ്രഹാം രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടുമാസം മുമ്പ് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ കേരള കോൺഗ്രസിലെ ഷേർളി രാജു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബുധനാഴ്ച വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമായി കേരള കോൺഗ്രസ് വോട്ട് ചെയ്യുകയായിരുന്നു. ഭരണത്തി​െൻറ അവസാന ഒരു വർഷം ബി.ജെ.പിക്ക് പ്രസിഡൻറ് സ്ഥാനം കൈമാറാൻ ധാരണയുണ്ടായിരുെന്നന്ന് ബി.ജെ.പി കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡൻറ് സുദീപ് നാരായണൻ അറിയിച്ചു. ഇങ്ങനെയൊരു ധാരണ തെരഞ്ഞെടുപ്പിനുശേഷം യു.ഡി.എഫുമായി ഉണ്ടാക്കിയിരുന്നെന്നും കോൺഗ്രസ് അതിൽനിന്ന് വ്യതിചലിച്ചതായും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.