തെരുവുവിളക്കിനെച്ചൊല്ലി കൗൺസിലർമാരുടെ പ്രതിഷേധം

തൊടുപുഴ: വഴിവിളക്കുകൾ തെളിയാത്തതിനെച്ചൊല്ലി നഗരസഭ കൗൺസിൽ യോഗത്തിൽ കൗൺസിലർമാരുടെ പ്രതിഷേധം. നഗരസഭ ചെയർപഴ്സനായി എൽ.ഡി.എഫിലെ മിനി മധു അധികാരമേറ്റ ശേഷം നടത്തിയ ആദ്യ കൗൺസിൽ യോഗത്തിലാണ് പ്രതിഷേധം ഉയർന്നത്. ബി.ജെ.പി കൗൺസിലർ രേണുക രാജശേഖരനാണ് തെരുവുവിളക്കുകൾ തെളിയാത്തത് സംബന്ധിച്ച് ആദ്യം പ്രതിഷേധിച്ചത്. കോൺഗ്രസ് അംഗങ്ങളായ സിസിലി ജോസ്, എം.കെ. ഷാഹുൽ ഹമീദ്, എൽ.ഡി.എഫ് അംഗവും വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയുമായ സുമമോൾ സ്റ്റീഫൻ, എൽ.ഡി.എഫ് അംഗം കെ.കെ. ഷിംനാസ്, ബി.ജെ.പി അംഗം ബാബു പരമേശ്വരൻ തുടങ്ങിയവരും വഴിവിളക്ക് തെളിയിക്കാത്തതിലുള്ള പ്രതിഷേധം കൗൺസിലിനെ അറിയിച്ചു. കരാറുകാരന് മൂന്നുവർഷത്തേക്ക് അറ്റകുറ്റപ്പണി നടത്താൻ 25 ലക്ഷം രൂപക്കാണ് കരാർ കൊടുത്തത്. പണികൾ യഥാസമയം നടത്തുന്നില്ലെന്ന് മാത്രമല്ല വിളിച്ചാൽ കരാറുകാരൻ ഫോൺ എടുക്കാൻ തയാറാകുന്നില്ലെന്ന് കൗൺസിലർമാർ കുറ്റപ്പെടുത്തി. അതിനാൽ ഓരോ വാർഡിലും തെരുവുവിളക്കുകൾ ശരിയാക്കിയെന്ന് കൗൺസിലർമാർ അറിയിച്ച ശേഷം മാത്രേമ ഇവർക്കുള്ള കരാർ തുക കൊടുക്കാവൂവെന്ന് കൗൺസിലർമാർ പറഞ്ഞു. നഗരസഭ സ്ഥാപിച്ചിട്ടുള്ള സോളാർ പാനലിൽനിന്ന് വൈദ്യുതി ബോർഡിന് വൈദ്യുതി നൽകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി എൽ.ഡി.എഫ് കൗൺസിലർമാർ കൗൺസിലിൽ അറിയിച്ചു. തിരുവനന്തപുരത്ത് ഓഫിസിലെത്തി പേപ്പറുകളെല്ലാം ശരിയാക്കിയിട്ടുണ്ടെന്നും 15 ദിവസത്തിനകം പദ്ധതി പ്രവർത്തനക്ഷമമാകുമെന്നും എൽ.ഡി.എഫ് അംഗം രാജീവ് പുഷ്പാംഗദൻ പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സർക്കാർ നടപ്പാക്കുന്ന ആരോഗ്യജാഗ്രത പരിപാടിയുടെ ഭാഗമായി മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയുടെ 25 ശതമാനത്തിൽ അധികരിക്കാത്ത തുക വിനിയോഗിക്കാമെന്ന സർക്കാർ നിർദേശം പാലിക്കാൻ തീരുമാനിച്ചു. ഇതുപ്രകാരം നഗരസഭയിലെ 1382 വീടുകളിൽ സർവേ നടത്തിയാതായും ആരോഗ്യ വിഭാഗം കൗൺസിലിനെ അറിയിച്ചു. കനത്ത കാറ്റിൽ പുറപ്പുഴയിൽ വ്യാപക നാശം തൊടുപുഴ: വ്യാഴാഴ്ച പുലർച്ചയുണ്ടായ കാറ്റിൽ പുറപ്പുഴ കൃഷിഭവന് സമീപം വ്യാപക നാശം. ഞായറാഴ്ച ഗൃഹപ്രവേശനം നടക്കാനിരുന്ന വീടിന് മുകളിലേക്ക് മരം വീണു. പ്രദേശത്തുണ്ടായിരുന്ന മുപ്പതോളം വൻമരങ്ങൾ കടപുഴകി. വ്യാഴാഴ്ച പുലർച്ച 2.30ഒാടെയാണ് ശക്തമായ കാറ്റടിച്ചത്. 15 മിനിറ്റോളം നീണ്ടുനിന്നെന്ന് നാട്ടുകാർ പറയുന്നു. കുരുമ്പയിൽ ബിജുവി​െൻറ വീടിന് മുകളിലേക്കാണ് കൂറ്റൻ മരം വീണത്. വീടി​െൻറ തിട്ടയും അതി​െൻറ അഞ്ച് തൂണുകളും തകർന്നു. നിരപ്പേൽ മോനായിയുടെ വലിയ ആഞ്ഞിലിയും രണ്ട് പ്ലാവും കടപുഴകി. തേക്ക്, മഹാഗണി എന്നിവയും വീണു. ആഞ്ഞിലി വീണ് തൊഴിത്തി​െൻറ ഭാഗം തകരുകയും കുരുമുളക് കൊടി നശിക്കുകയും ചെയ്തു. നിരപ്പേൽ ജോണിയുടെ പറമ്പിൽ നിന്ന വലിയ തേക്കാണ് മറിഞ്ഞത്. ചവർണാൽ അനുമോൻ വാടകക്ക് താമസിക്കുന്ന വീടിനടുത്ത് നിന്ന തേക്ക് കടപുഴകി. ചുഴലിക്കാറ്റിൽ പി.ജെ. ജോസഫ് എം.എൽ.എയുടെ പറമ്പിലെ മരങ്ങളും വീണു. ആഞ്ഞിലും പ്ലാവും ഉൾപ്പടെ ആറോളം മരങ്ങളാണ് വീണത്. കൊല്ലംപട്ടടയിൽ പുലിയിറങ്ങി: കൂട് തകർത്ത് കോഴികളെ കൊണ്ടുപോയി കുമളി: പെരിയാർ വന്യജീവി സങ്കേതത്തോട് ചേർന്നുള്ള ജനവാസ കേന്ദ്രമായ കുരിശുമലയിൽ നാട്ടുകാരെ ഭീതിയിലാക്കി വന്യജീവി ശല്യം രൂക്ഷമാകുന്നു. നടപാതയിലും കൃഷിയിടങ്ങളിലും പകൽ കാട്ടുപോത്തുകൾ കൂട്ടമായെത്തി ഭീതി പരത്തുന്നതിന് പിന്നാലെ രാത്രി പുലിയിറങ്ങുന്നതും പതിവായി. കൊല്ലംപട്ടട കുരിശുമല സ്വദേശി സുമതിയുടെ വളർത്തുനായെ കൊന്നതിന് പിന്നാലെ നെല്ലിമല ലീലാമ്മയുടെ കോഴിക്കൂട് തകർത്ത് നാല് കോഴികളെ കഴിഞ്ഞ ദിവസം രാത്രി പുലി തിന്നു. മുമ്പ് പുലിശല്യം രൂക്ഷമായതോടെ നാട്ടുകാർ വനം വകുപ്പിന് പരാതി നൽകിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ ഈ ഭാഗത്ത് കാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.