അടിമാലി: അനധികൃത ഓട്ടോകളെ നിയന്ത്രിക്കാനുള്ള നടപടിയില്ലാത്തതിനാൽ അടിമാലിയിൽ ഗതാഗതക്കുരുക്കേറുന്നു. ടൗൺ പെർമിറ്റുള്ള ഓട്ടോറിക്ഷകളെ തിരിച്ചറിയാനായി പ്രത്യേക നമ്പർ നൽകാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയ നേതൃത്വത്തിെൻറ സമ്മർദവും യൂനിയൻ നേതൃത്വത്തിെൻറ ഇടപെടലും പ്രശ്നം പരിഹരിക്കാൻ തടസ്സമായതാണ് പ്രതിസന്ധിക്ക് കാരണം. ഈ ഭരണസമിതി അധികാരത്തിൽ വന്നശേഷം നാലുതവണ അടിമാലിയിലെ ട്രാഫിക് ഉപദേശകസമിതി യോഗം ചേർന്നു. എന്നാൽ, ഭിന്നഅഭിപ്രായങ്ങൾ ഉയർന്നതോടെ സബ് കമ്മിറ്റിയെ നിയോഗിക്കുകയും നിർദേശങ്ങൾ സബ് കമ്മിറ്റി പഞ്ചായത്ത് ഭരണസമിതിക്ക് നൽകുകയും ചെയ്തു. എന്നാൽ, പെർമിറ്റ് പരിശോധിച്ച് ഓട്ടോകളുടെ എണ്ണം നിയന്ത്രിക്കണമെന്ന നിർദേശവും അനധികൃത ഓട്ടോ സ്റ്റാൻഡുകൾക്കെതിരെയുള്ള ഹൈകോടതി ഉത്തരവും ചുവപ്പുനടയിൽ കുരുങ്ങിയിരിക്കുകയാണ്. അടിമാലി ടൗണിൽ ഓട്ടോകൾക്ക് അംഗീകൃമായി ഒരു സ്റ്റാൻഡ് മാത്രമാണ് ഉള്ളതെന്നാണ് പഞ്ചായത്ത് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. എന്നാൽ, ടൗണിലാകമാനം ഓട്ടോസ്റ്റാൻഡുകളാണ്. രാവിലെ മുതൽ അനധികൃത ഓട്ടോറിക്ഷകൾ സർവിസ് മുടക്കമില്ലാതെ തുടരുന്നു. ഉൾപ്രദേശങ്ങളിൽനിന്ന് നഗരത്തിലേക്ക് ഓട്ടം ലഭിക്കുന്ന ഒട്ടോകൾ ഒരിടത്ത് നിർത്താതെ ടൗണിൽ കറങ്ങുകയാണ്. ഇത് പെർമിറ്റുള്ള ഓട്ടോകളുടെ ഓട്ടത്തെ ബാധിക്കുകയും പട്ടണത്തിൽ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. വിനോദസഞ്ചാരികളുടെ വാഹനം ടൗണുകളിൽ നിർത്താൻ സൗകര്യമില്ലാത്തതിനാൽ വ്യാപാരികൾക്ക് കനത്ത നഷ്ടം ഉണ്ടാവുകയും ചെയ്യുന്നു. എത്രയും പെട്ടെന്ന് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പഞ്ചായത്ത് തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫുട്ബാൾ േപ്രമികൾക്കിടയിൽ ഇവർ ഇടുക്കിയുടെ മിന്നുംതാരങ്ങൾ ചെറുതോണി: ലോകം മുഴുവൻ ഫുട്ബാൾ ആരാധകരുടെ ആർപ്പുവിളികൾ മുങ്ങുേമ്പാൾ ഇടുക്കിയിലുമുണ്ട് ഒരുകാലത്ത് എതിരാളികളുടെ ഗോൾവല വിറപ്പിച്ചവർ. തൊടുപുഴയിലെ സലീംകുട്ടി മുതൽ കഞ്ഞിക്കുഴിയിലെ അജിത്ശിവൻ വരെ എത്തിനിൽക്കുന്നു അവർ. ഇന്ത്യൻ ടീമിെൻറ പവർഹൗസ് എന്നറിയപ്പെട്ടിരുന്ന കായികതാരമാണ് മൂലമറ്റം സ്വദേശി എൻ.പി. പ്രദീപ്. അമ്പതോളം തവണ ഫുട്ബാളിൽ രാജ്യത്തെ പ്രതിനിധാനം ചെയ്ത് പ്രദീപ് സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ അന്തർ ജില്ല ചാമ്പ്യൻഷിപ്പിൽ 16 തവണ ജില്ലയുടെ ജേഴ്സിയണിഞ്ഞു. 2009ൽ കേരളത്തെപ്രതിനിധാനം ചെയ്ത് സന്തോഷ് േട്രാഫി നയിച്ചു. ഡൽഹിയിൽ കേരളം ദേശീയ ചാമ്പ്യന്മാരായപ്പോൾ പ്രദീപ് മുൻനിരയിലുണ്ടായിരുന്നു. ചരിത്രത്തിലാദ്യമായി സിറിയയെ തോൽപിച്ച് ഇന്ത്യ കപ്പ് നേടിയതിന് പിന്നിൽ പ്രദീപിെൻറ വിജയഗോളായിരുന്നു. ഫുട്ബാളിൽ ഒന്നുമല്ലാതിരുന്ന ഇടുക്കിയുടെ പേര് രാജ്യത്തിെൻറ കായികഭൂപടത്തിൽ എഴുതിച്ചേർത്തതിൽ പ്രധാനിയാണ് തൊടുപുഴ സ്വദേശി പി.എ. സലീംകുട്ടി. ജില്ലയിൽനിന്ന് ആദ്യമായി സന്തോഷ് േട്രാഫിക്ക് കേരള ടീമിൽ സ്ഥാനം ഉറപ്പിച്ച കളിക്കാരനാണ് സലീംകുട്ടി. 1990ൽ പ്രീ ഒളിമ്പിക്സിൽ ഇന്ത്യൻ ക്യാമ്പിൽ ഇദ്ദേഹം അംഗമായി. ഒരു ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മത്സരത്തിനിടെ കാലിന് പരിക്കേറ്റ സലീം ഫുട്ബാൾ മത്സരരംഗത്തുനിന്ന് പിന്മാറുകയായിരുന്നു. ഇപ്പോൾ തൊടുപുഴ മേഖലയിലെ വിവിധ സ്കൂളുകളിൽ കുട്ടികൾക്കായി ഫുട്ബാൾ പരിശീലനം നൽകിവരുന്നു. മൂലമറ്റംകാരൻ മാമനും തൊടുപുഴ സ്വദേശി സനുഷ് രാജും സന്തോഷ് ബാബുവും സന്തോഷ് േട്രാഫി ടീമിലെത്തി മികച്ച പ്രകടനം കാഴ്ചെവച്ചവരാണ്. കേരള ബ്ലാസ്റ്റേഴ്സിെൻറ മഞ്ഞക്കുപ്പായം അജിത് ശിവൻ അണിഞ്ഞുകഴിഞ്ഞു. ഇടുക്കിക്കാരുടെ ഇനിയുള്ള പ്രതീക്ഷയും ആവേശവുമെല്ലാം ഈ കൊച്ചുമിടുക്കനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.