പ്രഫ. സാബു തോമസിന് ട്രില അക്കാദമീഷ്യൻ ഓഫ് ദി ഇയർ അവാർഡ് സമ്മാനിച്ചു

കോട്ടയം: ടയർ നിർമാണ രംഗത്ത് പേറ്റൻറിനർഹമായ നൂതന സാങ്കേതികവിദ്യ വികസിപ്പിച്ച പ്രമുഖ നാനോ സയൻസ് ശാസ്ത്രജ്ഞനും എം.ജി സർവകലാശാല േപ്രാ-വൈസ് ചാൻസലറുമായ പ്രഫ. സാബു തോമസിന് ടയർ ആൻഡ് റബർ ഇൻഡസ്ട്രി ലീഡർഷിപ് അക്നോളജ്മ​െൻറ് (ടി.ആർ.െഎ.എൽ.എ) നൽകുന്ന ട്രില അക്കാദമീഷ്യൻ 2018 അവാർഡ് സമ്മാനിച്ചു. ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് നടന്ന ചടങ്ങിലാണ് ടയർ റബർ വ്യവസായത്തി​െൻറ സർവതോന്മുഖ ഉയർച്ചക്ക് വഴിതെളിക്കുന്നവർക്ക് നൽകുന്ന അവാർഡ് സമ്മാനിച്ചത്. പ്രഫ. സാബു തോമസി​െൻറ നേതൃത്വത്തിൽ നടന്ന നാനോ ടെക്നോളജി ഗവേഷണത്തിലൂടെ ടയർ ഉൽപാദനത്തിൽ സവിശേഷമായ ഇന്നർലൈൻ പദാർഥം വികസിപ്പിക്കുകയും പേറ്റൻറ് നേടുകയും ചെയ്തിരുന്നു. ഇദ്ദേഹത്തി​െൻറ സംഭാവനകളിൽ 74 പുസ്തകങ്ങളും 750 പബ്ലിക്കേഷനുകളും ഉൾപ്പെടുന്നു. പോളിമർ സയൻസ്, ഗ്രീൻ നാനോ ടെക്നോളജി, ജലശുദ്ധീകരണം, നാനോ മെഡിസിൻ എന്നീ മേഖലകളിലാണ് പ്രഫ. സാബു തോമസ് മികവ് തെളിയിച്ചത്. ഫ്രാൻസ് അടക്കം ഒട്ടേറെ വിദേശ സർവകലാശാലകൾ ഇദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. ഈ വർഷം രാജ്യത്തെ മികച്ച ശാസ്ത്രഗവേഷകനുള്ള ഫാക്കൽറ്റി റിസർച് അവാർഡും നാഷനൽ എജുക്കേഷൻ അവാർഡും ഇദ്ദേഹത്തെ തേടിയെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.