ഭവന നിർമാണ പദ്ധതി: വ്യാജ രേഖയുണ്ടാക്കി എസ്​.സി പ്രമോട്ടർ 2.10 ലക്ഷം തട്ടിയെന്ന്​; ആരോപണം സമ്മതിച്ച്​​ നഗരസഭ

കോട്ടയം: വൈക്കം നഗരസഭയിൽ ഭവന നിർമാണ പദ്ധതിയിൽനിന്ന് ഗുണഭോക്താവിന് അനുവദിച്ച 2.10 ലക്ഷം വ്യാജ രേഖയുണ്ടാക്കി പട്ടികജാതി പ്രമോട്ടർ മാറിയെടുത്തെന്ന് പരാതി. കോട്ടയം ടി.ബിയിൽ നടന്ന മനുഷ്യാവകാശ കമീഷൻ സിറ്റിങ്ങിലാണ് എസ്.സി വിഭാഗത്തിൽപെട്ട ഗുണഭോക്താവ് വൈക്കം വാരിത്തൊടി ഒാമനയുടെ പരാതിയിൽ നഗരസഭ നൽകിയ വിശദീകരണത്തിൽ ആരോപണം ശരിയാണെന്ന് സമ്മതിച്ചത്. പദ്ധതിയുടെ ഭാഗമായി ആദ്യ ഗഡുവായ 45,000 രൂപയാണ് അനുവദിച്ചത്. ഇതേ തുടർന്ന് വീടി​െൻറ തറ പൂർത്തിയാക്കിയിരുന്നു. പിന്നീട് രണ്ടാം ഗഡുവായ 90,000 രൂപയും മൂന്നാം ഗഡുവായ 1,20,000 രൂപയും അനുവദിച്ചിരുന്നു. എന്നാൽ, പട്ടികജാതി വികസന ഒാഫിസറുടെ സഹായത്തോടെ രണ്ടും മൂന്നും ഗഡുവായി അനുവദിച്ച 2,10,00 ലക്ഷം രൂപ വ്യാജ ഒപ്പിട്ട് മാറിയെടുക്കുകയായിരുന്നു. ഇതേ തുടർന്നാണ് അനുവദിച്ചു കിട്ടിയ പണം തിരിച്ചുകിട്ടാൻ മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. തുടർന്ന് മനുഷ്യാവകാശ കമീഷൻ നഗരസഭയോട് വിശദീകരണം തേടി. ഗുണഭോക്താവി​െൻറ പരാതി ശരിയാണെന്നായിരുന്നു നഗരസഭയുടെ മറുപടി. അന്വേഷണത്തില്‍ പട്ടികജാതി പ്രമോട്ടര്‍ വ്യാജ ഒപ്പിട്ട് പണം തട്ടിയതായി ബോധ്യപ്പെട്ടു. പ്രമോട്ടര്‍ ഇക്കാര്യത്തില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സംഭവത്തില്‍ വൈക്കം പൊലീസ് കേസെടുത്തതായും നഗരസഭ വ്യക്തമാക്കി. കമീഷനിൽ പരാതി നൽകിയ ശേഷം കേസെടുത്ത പൊലീസ് നടപടിയടക്കം പരിശോധിക്കുമെന്ന് കമീഷൻ അംഗം കെ. മോഹന്‍കുമാര്‍ പറഞ്ഞു. കോടിമതയിൽനിന്ന് പുറപ്പെട്ട ജലാഗതാഗത വകുപ്പി​െൻറ യാത്രബോട്ടുകൾ ചുങ്കത്ത് മുപ്പത് ഇരുമ്പുപാലത്തിനു സമീപത്ത് തടഞ്ഞിട്ട് നാലുമണിക്കൂറോളം യാത്രാക്കാർ കുടുങ്ങിയ സംഭവത്തിലും പരാതിയെത്തി. ഭക്ഷണവും വെള്ളവും കിട്ടാതെ മണിക്കൂറുകൾ വലഞ്ഞ യാത്രക്കാരെ സഹായിക്കാൻ എത്തിയ പൊലീസ് സമരക്കാർക്കൊപ്പം ചേർന്നുവെന്നാണ് പ്രധാന പരാതി. ഏപ്രിൽ 10നായിരുന്നു കേസിനാസ്പദമായ സംഭവം. തകരാറിലായ ഇരുമ്പുപാലം നവീകരിക്കാത്തതിനെതിരെ നിറയെ യാത്രക്കാരുമായി പോയ ജലഗതാഗത വകുപ്പി​െൻറ രണ്ട് യാത്രാബോട്ടുകൾ ജലപാതയിൽ തടഞ്ഞിട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. യാത്രാക്കാർക്ക് നേരിട്ട ദുരിതത്തിൽ ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതരും കോട്ടയം ഡിവൈ.എസ്.പിയും വിശദീകരണം നൽകാൻ കമീഷൻ ആവശ്യപ്പെട്ടു. പൊലീസിനെതിരെ നിരവധി പരാതികളാണ് എത്തിയത്. മണിമലയിൽ ഒൗദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി അയൽവാസിയെ കള്ളക്കേസിൽ കുടുക്കിയതും തൃപ്പൂണിത്തുറയിലെ ട്രാൻസ്ജെൻഡറിനെ മൃഗീയമായി മർദിക്കുകയും അപമാനിച്ചുവെന്നും പരാതിയിൽ വിശദീകരണം തേടി. 59 പരാതി പരിഗണിച്ചതിൽ 15 എണ്ണം തീർപ്പാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.