കോട്ടയം: നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തയാറാക്കിയ കൃഷി വകുപ്പിെൻറ ഡാറ്റബാങ്കിൽനിന്ന് ഒഴിവാക്കാൻ ജില്ലയിൽ ലഭിച്ചത് 11,927 അപേക്ഷ. 2017 നവംബർ വെരയുള്ള അപേക്ഷകളുടെ പരിശോധന പൂർത്തിയായി വരുകയാണെന്ന് കൃഷിവകുപ്പ് അധികൃതർ 'മാധ്യമ'ത്തോട് പറഞ്ഞു. നേരിട്ട് നടത്തുന്ന പരിശോധനയിൽ നെൽവയൽ, നിലം, തണ്ണീർത്തടം എന്നിവ തിരിച്ചറിഞ്ഞ് ഇതിൽ തീരുമാനമെടുക്കും. ജില്ലയിൽ ഇരുപതിനായിരേത്താളം ഹെക്ടർ ഭൂമിയിൽ 18,120 ഹെക്ടറിൽ കൃഷിയുണ്ട്. കൃഷിക്ക് അനുയോജ്യമായ 2000 ഹെക്ടർ തരിശുഭൂമിയുമുണ്ട്. 11 ബ്ലോക്കുകളിലായി ലഭിച്ച അപേക്ഷയുടെ സ്ഥലപരിശോധനയാണ് ഇനി അവശേഷിക്കുന്നത്. 2492 അപേക്ഷകൾ ലഭിച്ച വൈക്കം ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ. 13 അപേക്ഷയുമായി കാഞ്ഞിരപ്പള്ളി ബ്ലോക്കാണ് പിന്നിൽ. കോട്ടയം-1517, പാമ്പാടി-411, വാഴൂർ-38, മാടപ്പള്ളി-1588, പാലാ-495, ഇൗരാറ്റുപേട്ട-30, ഉഴവൂർ-1419, കടുത്തുരുത്തി-1754, ഏറ്റുമാനൂർ-2170 എന്നിങ്ങനെയാണ് മറ്റ് ബ്ലോക്കുകളിലെ കണക്കുകൾ. അതേസമയം, യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ഭൂമി നിയമവിധേയമാക്കി ക്രമപ്പെടുത്തി നൽകാൻ റവന്യൂ വകുപ്പിന് ലഭിച്ച 5363 അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ട്. ജില്ലയിലെ അഞ്ച് താലൂക്കുകളിൽനിന്ന് ലഭിച്ച അപേക്ഷകളുടെ തുടർനടപടികൾ പിന്നീട് അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ മരവിപ്പിക്കുകയായിരുന്നു. ഒരു അപേക്ഷക്ക് 500 രൂപ ഫീസും ഇൗടാക്കിയിരുന്നു. ഇൗ ഇനത്തിൽ ലഭിച്ച 26,81,500 രൂപ എന്തുചെയ്യണെമന്ന് അധികൃതർക്കും അറിയില്ല. ഭേദഗതി വരുത്തി നെൽവയൽ-തണ്ണീർത്തട സംരക്ഷണ ബിൽ നിയമസഭ പാസാക്കിയതോടെ പുതിയ മാനദണ്ഡമനുസരിച്ചുള്ള അപേക്ഷ വീണ്ടും സ്വീകരിക്കേണ്ടി വരും. ചങ്ങനാശ്ശേരി, കോട്ടയം, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി 2706ഉം മീനച്ചിൽ, വൈക്കം താലൂക്കുകളിലായി 2657ഉം അപേക്ഷകളാണ് റവന്യൂ വകുപ്പിന് ലഭിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് ജില്ലയിൽ നെൽ ഉൽപാദനത്തിൽ വർധനയുണ്ട്. നദി പുനർസംയോജന പദ്ധതിയുടെ ഭാഗമായി തരിശായി കിടന്ന 1200 ഏക്കർ കൃഷിയോഗ്യമാക്കിയതും വർധനക്ക് കാരണമായി. സീസണിൽ വിരിപ്പുകൃഷി നടക്കുന്നത് 2431 ഹെക്ടറിലാണ്. വൈക്കം, ഏറ്റുമാനൂർ, കോട്ടയം ബ്ലോക്കുകളിൽപെടുന്ന കുമരകം, വെച്ചൂർ, നാട്ടകം, തലയാഴം ഭാഗത്തെ പാടശേഖരങ്ങളിലാണ് നെൽകൃഷിയുള്ളത്. നെൽപാടങ്ങൾ മറ്റ് വിളകൾക്കും കാർഷികേതര പ്രവർത്തനങ്ങൾക്കും കൂടുതലായി ഉപയോഗിക്കുന്നതിനാൽ അപ്പർകുട്ടനാട് അക്കമുള്ള മേഖലയിൽ നെൽകൃഷി വിസ്തൃതി കുറഞ്ഞിട്ടുണ്ട്. പി.എസ്. താജുദ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.