തൊടുപുഴ: നിയമങ്ങൾ കൂട്ടിനില്ലാതായതോടെ ജില്ലയിൽനിന്ന് നെൽകൃഷി അപ്രത്യക്ഷമാകുന്നു. ഒാരോ വർഷത്തെയും കണക്കുകൾ പരിശോധിച്ച് നെൽകൃഷി വിസ്തൃതി വ്യാപകമായി കുറഞ്ഞുവരുകയാണെന്ന് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിെൻറ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2012-13ൽ ജില്ലയിൽ നെൽകൃഷിയുടെ വിസ്തൃതി 1176 ഹെക്ടറായിരുന്നെങ്കിൽ 2016-17ൽ 695 ഹെക്ടറായി കുറഞ്ഞയാണ് കണക്കുകൾ. നെല്ല് ഉൽപാദനത്തിലും ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. 2012-13ൽ 3183 ആയിരുന്ന ജില്ലയിലെ നെല്ല് ഉൽപാദനം 2198 ആയി കുറഞ്ഞു. നെൽകൃഷിയുടെ വിസ്തൃതിയിലുണ്ടായ കുറവാണ് ഉൽപാദനത്തിലെ ഇടിവിനു കാരണം. ജില്ലയിലെ പലയിടങ്ങളിലും നെൽപാടങ്ങൾ വ്യാപകമായി നികത്തപ്പെട്ടു. ഇതിനു പുറമെ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും നെൽകൃഷി ഉൽപാദനത്തിനു തിരിച്ചടിയാകുന്നു. നെൽപാട വിസ്തൃതി കുറഞ്ഞ് ഇപ്പോള്‍ പകുതിയില്‍ താഴെ എത്തിയിരിക്കുകയാണ്. നെൽപാടങ്ങള്‍ മറ്റാവശ്യങ്ങള്‍ക്കുവേണ്ടി മാറ്റുന്ന പ്രക്രിയ തുടരുന്നു. ലാഭകരമല്ലെന്ന കാരണത്താല്‍ നെൽപാടങ്ങൾ തരിശിടുന്ന പ്രവണതയുമുണ്ട്. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒത്താശയോടെ വ്യാപകമായി പാടം നികത്തുന്ന സാഹചര്യവുമുണ്ട്. നിയമത്തിലെ പഴുതുകൾ മുതലാക്കി വൻ റിയൽ എസ്റ്റേറ്റ് മാഫിയയാണ് വിവിധ പഞ്ചായത്തുകളിൽ പാടം നികത്തലിനു പിന്നിൽ പ്രവർത്തിക്കുന്നത്. അധികൃതർ നൽകിയ സ്റ്റോപ് മെമ്മോകൾക്കുപോലും പുല്ലുവിലയാണ്. തണ്ണീർത്തട സംരക്ഷണ നിയമം നഗ്നമായി ലംഘിച്ചു നടക്കുന്ന പാടം നികത്തലിനെതിരെ ചില പരിസ്ഥിതി സംഘടനകൾ രംഗത്തുണ്ടെങ്കിലും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. റിയൽ എസ്റ്റേറ്റ് കച്ചവടത്തിൽ കണ്ണുവെച്ച് രംഗത്തെത്തുന്നവരാണ് ബിനാമികളെ മറയാക്കി നികത്തുകയും മറിച്ചുവിറ്റ് സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്യുന്നത്. നികത്തിയെടുക്കുന്ന ഭൂമിയുടെ പാരിസ്ഥിതിക സവിശേഷതകൾ പരിഗണിക്കാതെയുള്ള നിർമാണം ഒട്ടേറെ സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. കോൺഗ്രസ് അംഗത്തെ കൂടെക്കൂട്ടി കരിമണ്ണൂർ പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിടിച്ചു * കോൺഗ്രസ് പഞ്ചായത്ത് അംഗം പ്രസിഡൻറ് യു.ഡി.എഫ് ഭരണം അട്ടിമറിച്ച് എൽ.ഡി.എഫ് തൊടുപുഴ: കരിമണ്ണൂർ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തെ പ്രസിഡൻറ് സ്ഥാനാർഥിയാക്കി ഭരണം എൽ.ഡി.എഫ് പിടിച്ചു. കരിമണ്ണൂർ ടൗൺ 11ാം വാർഡിൽനിന്നുള്ള അംഗവും കോൺഗ്രസ് മുൻ കരിമണ്ണൂർ ബൂത്ത് പ്രസിഡൻറുമായ ദേവസ്യ ദേവസ്യയാണ് പുതിയ പ്രസിഡൻറ്. യു.ഡി.എഫ്-എൽ.ഡി.എഫ് സ്ഥാനാർഥികൾ ഏഴു വോട്ട് നേടി തുല്യത പാലിച്ചതിനാൽ നറുക്കെടുപ്പിലൂടെയാണ് പ്രസിഡൻറിനെ തെരഞ്ഞെടുത്തത്. പഞ്ചായത്തിലെ 14 അംഗ ഭരണസമിതിയിൽ യു.ഡി.എഫ് -എട്ട്, എൽ.ഡി.എഫ് -ആറ് എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫ് മുന്നണിയിലെ ധാരണപ്രകാരം മുൻ പ്രസിഡൻറായ കേരള കോൺഗ്രസ് എമ്മിെൻറ ടോജോപോൾ രാജിവെച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻറായ സിബി കുഴിക്കാട്ടിലായിരുന്നു യു.ഡി.എഫ് പ്രസിഡൻറ് സ്ഥാനാർഥി. വോട്ടെടുപ്പ് തുടങ്ങുന്നതിന് അൽപം മുമ്പാണ് ദേവസ്യയാണ് എൽ.ഡി.എഫ് സ്ഥാനാർഥിയെന്ന് യു.ഡി.എഫ് അറിയുന്നത്. അതിനിടെ ദേവസ്യ ബൂത്ത് പ്രസിഡൻറ് സ്ഥാനം രാജിവെച്ചതായുള്ള അറിയിപ്പും വന്നു. 11ഒാടെ വോട്ടെടുപ്പ് നടന്നു. 14 അംഗങ്ങളും വോട്ട് ചെയ്തു. വോട്ടെണ്ണിയപ്പോൾ ഏഴ് വോട്ടുമായി ഇരുവിഭാഗവും തുല്യത പാലിച്ചു. തുടർന്ന് നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു. കരിമണ്ണൂർ ഹോളി ഫാമിലി എൽ.പി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ നിവേദിതയാണ് നറുക്കെടുത്തത്. ദേവസ്യയുടെ നടപടി കൂറുമാറ്റ നിരോധന നിയമത്തിെൻറ ലംഘനമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇവർ അറിയിച്ചു. മൂന്ന് ദിവസമായി ദേവസ്യ ഒളിവിലായിരുന്നെന്ന് നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.