കോട്ടയം: കുന്നത്തുകളത്തില്‍ ഗ്രൂപ് സ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ച് വഞ്ചിതരായവർ ചേർന്ന് രൂപവത്കരിച്ച കുന്നത്തുകളത്തില്‍ ഡെപ്പോസിറ്റേഴ്‌സ് അസോസിയേഷന്‍ കോട്ടയത്ത് പ്രതിഷേധ യോഗം ചേര്‍ന്നു. കലക്ടറേറ്റ് മാർച്ച് ഉൾപ്പെടെ സമരപരിപാടികൾ ആലോചിക്കാൻ കോട്ടയം ആനന്ദമന്ദിരം ഒാഡിറ്റോറിയത്തിലാണ് യോഗം ചേർന്നത്. ശശികുമാർ പ്രസിഡൻറായും സക്കീര്‍ ഹുസൈന്‍ സെക്രട്ടറിയായും 10 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. സമരപരിപാടികൾക്ക് തുടക്കമിട്ട് തിങ്കളാഴ്ച കലക്ടറേറ്റ് മാർച്ച് നടത്തും. രാവിലെ 10ന് ഗാന്ധി സ്ക്വയറിൽനിന്ന് നിക്ഷേപരുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് പ്രകടനം നടത്തും. സ്ഥാപനം അടച്ചുപൂട്ടാന്‍ സ്ഥാപന ഉടമകള്‍ നേരേത്ത മുതല്‍ ആലോചന നടത്തിയിരുന്നുവെന്നും ഇതിനുശേഷവും നിക്ഷേപം സ്വീകരിച്ചത് നിക്ഷേപകരെ വഞ്ചിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്നും യോഗം വിലയിരുത്തി. കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സ്ഥാപന ഉടമകളെ അറസ്റ്റ് ചെയ്യണം. കുന്നത്തുകളത്തിലിെൻറ പണമിടപാട് സ്ഥാപനങ്ങളിലെ മുഴുവന്‍ നിക്ഷേപകരെയും കുടുംബാംഗങ്ങളെയും സമരത്തില്‍ പങ്കെടുപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.