കുന്നത്തുകളത്തിൽ ഗ്രൂപ്​ സാമ്പത്തിക തട്ടിപ്പ്​: അന്വേഷണം ​െ​ക്രെംബ്രാഞ്ചിന്​ കൈമാറും -എസ്​.പി

കോട്ടയം: കുന്നത്തുകളത്തില്‍ ഗ്രൂപ് സ്ഥാപനങ്ങളിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍. പരാതിക്കാരുടെ ബാഹുല്യത്തിനൊപ്പം ഇടപാടുകാരില്‍നിന്ന് തട്ടിയെടുത്തത് വന്‍തുകയാണെന്നതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായ സ്ഥാപന ഉടമ കെ.വി. വിശ്വനാഥന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇതുവരെ ഏഴ് കേസുകൾ വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്തു. ഇതുവരെ 1650 പരാതികളിലായി 150 കോടിയോളം നഷ്ടമായെന്നാണ് കണക്ക്. അതേസമയം, നിക്ഷേപകരായ ഇടപാടുകാർ കോട്ടയത്ത് യോഗം ചേർന്ന് നിയമപോരാട്ടം നടത്താൻ തീരുമാനിച്ചു. 'കെ.ജെ ആക്ഷന്‍ കൗണ്‍സില്‍' എന്ന വാട്‌സ്ആപ് ഗ്രൂപും രൂപവത്കരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.