എൻ.എസ്​.എസ്​ ബജറ്റ്​ ഇന്ന്​

കോട്ടയം: നായർ സർവിസ് സൊസൈറ്റിയുടെ 2018-19 സാമ്പത്തിക വർഷത്തെ ബജറ്റും 2017-18 വർഷത്തെ ഭരണ റിപ്പോർട്ടും അംഗീകരിക്കാനുള്ള ബജറ്റ് സമ്മേളനം തിങ്കളാഴ്ച നടക്കും. രാവിലെ 9.15ന് പെരുന്ന എൻ.എസ്.എസ് പ്രതിനിധിസഭ മന്ദിരത്തിൽ നടക്കുന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ ബജറ്റ് അവതരിപ്പിക്കും. പ്രസിഡൻറ് പി.എൻ. നരേന്ദ്രനാഥൻ നായർ അധ്യക്ഷത വഹിക്കും. സമ്മേളനത്തിന് മുന്നോടിയായി മന്നം സമാധി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.