ബോട്ട്​ യാത്രദുരിതം ഇരട്ടിയായി; ചുങ്കത്ത്​ മുപ്പത്​ പൊക്കുപാലം അടഞ്ഞുതന്നെ

കോട്ടയം: ചുങ്കം മുപ്പത് ഇരുമ്പ് പാലത്തി​െൻറ തകരാർ പരിഹരിക്കാത്തതിനാൽ ആലപ്പുഴ-കോട്ടയം ബോട്ട് സർവിസ് വെട്ടിച്ചുരുക്കി. അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ സർവിസ് പുനരാരംഭിച്ച കോടിമത ബോട്ട്ജെട്ടിയിൽനിന്ന് നിലവിൽ ഒരുസർവിസ് മാത്രമാണ് നടത്തുന്നത്. ബാക്കിയുള്ളവ യാത്രസൗകര്യം കുറവായ കാഞ്ഞിരം ജെട്ടിയിലേക്ക് മാറ്റി. ഇതോടെ, നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും കോളജുകളിലും സ്കൂളുകളിലും പഠിക്കുന്ന നൂറുകണക്കിന് വിദ്യാർഥികൾക്ക് യാത്രദുരിതം ഇരട്ടിയായി. ജലഗതാഗത വകുപ്പി​െൻറ ബോട്ടിെന ആശ്രയിച്ച് യാത്രനടത്തുന്ന വിദ്യാർഥികളാണ് ഏറെ വലയുന്നത്. ജലഗതാഗത വകുപ്പി​െൻറ രണ്ട് ബോട്ടാണ് കോട്ടയം-ആലപ്പുഴ ജലപാതയിൽ സർവിസ് നടത്തിയിരുന്നത്. രാവിലെ 6.45, 11.30, ഉച്ചക്ക് 1.00, വൈകീട്ട് 3.30, 5.45 എന്നിങ്ങനെയായിരുന്നു സമയക്രമം. ചുങ്കത്ത് മുപ്പത് ഇരുമ്പുപാലത്തി​െൻറ തകരാറിനെത്തുടർന്ന് പുത്തൻതോട്ടിലൂടെയുള്ള യാത്ര മുടങ്ങിയതോടെ സർവിസ് പൂർണമായും വെട്ടിച്ചുരുക്കി. പുലർച്ച 4.50, രാവിലെ 7.15, 11.30, വൈകീട്ട് 3.30, 5.45 എന്നീ സർവിസ് പൂർണമായും കാഞ്ഞിരം ജെട്ടിയിലേക്ക് മാറ്റി. ഉച്ചക്ക് ഒന്നിന് പള്ളം കായൽവഴി പോകുന്ന ഒരു സർവിസ് മാത്രമാണ് കോട്ടയത്തുനിന്ന് നടത്തുന്നത്. ഇതിലാണെങ്കിൽ ആവശ്യത്തിന് യാത്രക്കാരെ കിട്ടാത്ത സ്ഥിതിയാണ്. കായൽ മേഖലയായ ആർ ബ്ലോക്ക്, വെട്ടിക്കാട്, കാഞ്ഞിരം േമഖലയിൽനിന്ന് 200ലധികം വിദ്യാർഥികൾ കൺസഷൻ ആനുകൂല്യത്തിലാണ് യാത്ര നടത്തിയിരുന്നത്. ഒരുമാസത്തിലേറെയായിട്ടും ദുരിതത്തിന് പരിഹാരം കാണാത്തതിനാൽ കിേലാമീറ്ററുകൾ ചുറ്റിത്തിരിഞ്ഞാണ് പലരുടെയും യാത്ര. ഇതിനൊപ്പം സ്ഥിരംയാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ജലഗതാഗത വകുപ്പി​െൻറ വരുമാനവും ഗണ്യമായി ഇടിഞ്ഞു. പ്രതിദിനം13,000ത്തോളം വരുമാനമുണ്ടായിരുന്ന സർവിസുകളിൽനിന്ന് 3000 രൂപയാണ് ഇപ്പോൾ ലഭിക്കുന്നത്. കാഞ്ഞിരംപാലം അടക്കമുള്ള പാലങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് 2012ലാണ് കോടിമതയിൽനിന്ന് കോട്ടയം-ആലപ്പുഴ സർവിസ് പൂർണമായും നിർത്തിയത്. അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2017 ഒക്ടോബറിലാണ് സർവിസ് പുനഃരാംഭിച്ചത്. ചേരിക്കത്തറ,16ൽചിറ, പാറേച്ചാൽ, കാഞ്ഞിരം, ചുങ്കത്ത് മുപ്പത് എന്നീ പൊക്കുപാലങ്ങൾ ലക്ഷങ്ങൾ മുടക്കി നവീകരിച്ചതാണ് ജലപാത തുറന്നുെകാടുത്തത്. ഇതിൽ ചുങ്കത്ത് മുപ്പത് ഇരുമ്പുപാലവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജീനിയറിങ് (കെൽ) മേൽനോട്ടത്തിൽ വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ഇരുമ്പുപാലം ബോട്ടുകൾ എത്തുേമ്പാൾ ഉയർന്നുപൊങ്ങുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. നീണ്ടവർഷത്തെ കാത്തിരിപ്പിനൊടുവിൽ കോട്ടയം നഗരസഭ കാഞ്ഞിരം വാർഡിൽ സ്ഥിതിചെയ്യുന്ന പാലം യന്ത്രസഹായത്താൽ ഉയർത്താൻ വൈദ്യുതി കണക്ഷനും ലഭ്യമാക്കിയിരുന്നു. എന്നാൽ, അടുത്തിടെ തകരാർ സംഭവിച്ചതോടെ ഒരുപരിധിക്ക് മുകളിലേക്ക് ഉയർന്നാൽ താഴ്ത്താൻ കഴിയാത്തസ്ഥിതിയാണ്. ബോട്ട് എത്തുേമ്പാൾ ഉയർത്തുന്ന പൊക്കുപാലം താഴ്ത്താത്തതിനാൽ സമീപപ്രദേശങ്ങളിലേക്കുള്ള പ്രദേശവാസികളുടെ സഞ്ചാരമാർഗം അടഞ്ഞതോടെ രണ്ടുമാസംമുമ്പ് രണ്ട് യാത്രബോട്ടുകൾ തടഞ്ഞിട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഇടപെട്ട് പ്രശ്‌നം ഒത്തുതീർപ്പാക്കി. രണ്ടാഴ്ചയോളം സർവിസ് നിർത്തിവെച്ച് അറ്റകുറ്റപ്പണി നടത്തി ഇരുമ്പുപാലം ഉയർത്തി സർവിസ് പുനഃരാംഭിച്ചെങ്കിലും തകരാർ വീണ്ടും തലെപാക്കി. തകരാർ പരിഹരിച്ച് കൂടുതൽ സർവിസ് നടത്താനുള്ള ഒരുക്കത്തിലാണ് ജലഗതാഗത വകുപ്പ്. അതുവരെ സർവിസ് വെട്ടിച്ചുരുക്കിയതാണ് യാത്രദുരിതം ഇരട്ടിയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.