കോട്ടയം: പ്രിൻസിപ്പൽ ഒപ്പിടാതെ പ്ലസ് ടു വിദ്യാർഥികൾക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തതായി പരാതി. ആര്‍പ്പൂക്കര ഗവ. മെഡിക്കല്‍ കോളജ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 15ഓളം വിദ്യാർഥികള്‍ക്കാണ് ഒപ്പില്ലാതെ സർട്ടിഫിക്കറ്റ് ലഭിച്ചത്. ഒപ്പില്ലെങ്കിലും പ്രിന്‍സിപ്പലിെൻറ ഔദ്യോഗിക സീല്‍ പതിച്ചിട്ടുണ്ട്. ജൂണ്‍ 13ന് വിതരണത്തിന് എത്തിയ സര്‍ട്ടിഫിക്കറ്റ് 16 മുതലാണ് വിതരണം ചെയ്തത്. സ്‌കൂളില്‍നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റുമായി വിദ്യാർഥികള്‍ വിവിധ കോളജുകളില്‍ പ്രവേശനത്തിനെത്തിയപ്പോഴാണ് പ്രിന്‍സിപ്പലിെൻറ ഒപ്പില്ലെന്ന വിവരം ശ്രദ്ധയില്‍പെടുന്നത്. മനഃപൂർവമാണ് പ്രിൻസിപ്പൽ ഒപ്പിടാതിരുന്നതെന്ന ആരോപണവുമായി വിദ്യാർഥികൾ രംഗത്തെത്തിയതോെട സംഭവം വിവാദമായി. ഇതോടെ അന്വേഷണത്തിന് ഹയര്‍ സെക്കൻഡറി ഡയറക്ടര്‍ ഉത്തരവിട്ടു. ഫിസിക്‌സ് അധ്യാപികയായ പ്രിന്‍സിപ്പലിെൻറ അധ്യാപനശൈലിക്കെതിരെ പ്രതികരിച്ചവരുടെ സര്‍ട്ടിഫിക്കറ്റിലാണ് ഒപ്പിടാതിരുന്നതെന്നും ആരോപണമുണ്ട്. സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിനെതിരെ ഒരുവിഭാഗം വിദ്യാർഥികൾ ഹയര്‍ സെക്കൻഡറി ജോയൻറ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതും വിരോധത്തിന് കാരണമായതായി വിദ്യാര്‍ഥികൾ പറയുന്നു. മൂന്ന് ബാച്ചുകളിൽ ഒരു ക്ലാസിലെ വിദ്യാർഥികളുടെ സർട്ടിക്കറ്റുകളിൽ മാത്രമാണ് ഒപ്പില്ലാത്തതെന്നും ഇതാണ് സംശയങ്ങൾക്കിട നൽകുന്നതെന്നും വിദ്യാർഥികൾ പറയുന്നു. ടി.സിയും സ്വഭാവ സര്‍ട്ടിഫിക്കറ്റും ലഭിക്കാന്‍ 100 രൂപ നിര്‍ബന്ധപൂര്‍വം ഈടാക്കുന്നതായും വിദ്യാർഥികള്‍ പറഞ്ഞു. അതേസമയം, സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടാത്തത് മനഃപൂര്‍വമല്ലെന്നും മറ്റ് തിരക്കുകള്‍ക്കിടയില്‍ വിട്ടുപോയതാണെന്നുമാണ് പ്രിന്‍സിപ്പലിെൻറ പ്രതികരണം. ഇതേ പ്രിന്‍സിപ്പല്‍ കഴിഞ്ഞ അധ്യയനവര്‍ഷം സര്‍ട്ടിഫിക്കറ്റില്‍ സീല്‍ മാറി പതിപ്പിച്ചിരുന്നു. ഇതിന് സര്‍ക്കാര്‍ അവരില്‍നിന്ന് 20,000 രൂപ ഫൈന്‍ ഈടാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.