ഇടുക്കി ലൈവ്​ ^ഒന്ന്​

ഇടുക്കി ലൈവ് -ഒന്ന് സ്വാഗതമോതി മീശപ്പുലിമല മലനിരകളില്‍ ഏറ്റവും സുന്ദരമാണ് മൂന്നാറില്‍നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള മീശപ്പുലിമല. 8000 അടി ഉയരത്തിലുള്ള മീശപ്പുലിമല സൗത്ത് ഇന്ത്യയിലെ രണ്ടാമത്തെ പരിസ്ഥിതി സൗഹൃദ മലനിരയാണ്. ആദ്യത്തേത് രാജമലയിലെ ആനമുടിയും. ആനമുടിയിലേക്ക് പേക്ഷ, സഞ്ചാരികളെ കടത്തിവിടുന്നില്ല. എന്നാല്‍, മീശപ്പുലിമലയില്‍ സന്ദര്‍ശകര്‍ക്ക് സ്വാഗതം. വാഹനത്തില്‍ സൈലൻറ്വാലി വഴി ബേസ് ക്യാമ്പിലെത്തി അവിടെനിന്ന് റോഡോ മെന്‍ഷന്‍ വഴി കാല്‍നടയായി മീശപ്പുലിമലയില്‍ എത്താം. ഉച്ചയോടെ മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ സൈലൻറ്വാലി റോഡിലെ കെ.എഫ്.ഡി.സിയുടെ ഓഫിസില്‍ നേരിട്ടെത്തിയും ഓണ്‍ലൈന്‍ മുഖേനയും മലയില്‍ കയറാൻ അനുമതി നേടണം. ഇവിടെനിന്ന് ലഭിക്കുന്ന പ്രവേശന പാസ് ഉപയോഗിച്ച് വേണം സ്വന്തം വാഹനങ്ങളില്‍ വനം വകുപ്പി​െൻറ ക്യാമ്പുകളില്‍ എത്തേണ്ടത്. മൂന്നാറില്‍നിന്ന് സന്ദര്‍ശകരെ ക്യാമ്പുകളില്‍ എത്തിക്കാൻ വനം വകുപ്പ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തില്ല. മൂന്നാറിലെ ടാക്‌സി ജീപ്പുകള്‍ മുഖേന ക്യാമ്പുകളിൽ എത്തണമെങ്കില്‍ 2000 മുതല്‍ 3000 രൂപവരെ വാടകയിനത്തില്‍ നല്‍കണം. വൈകീേട്ടാടെ എത്തുന്നവര്‍ക്ക് ബേസ് ക്യാമ്പിലും അവിടെനിന്ന് അഞ്ച് കിലോ മീറ്റര്‍ അകലെ റോേഡാ മെന്‍ഷന്‍, സ്‌കൈ കോട്ടേജ് എന്നിവിടങ്ങളില്‍ താമസിക്കാം. ബേസ് ക്യാമ്പില്‍ രണ്ടുപേര്‍ക്ക് വീതം താമസിക്കാന്‍ കഴിയുന്ന 20 ട​െൻറുകളുണ്ട്. ഇതിന് 4000 രൂപയാണ് വാടക. റോേഡാ മെന്‍ഷനില്‍ മൂന്നുപേര്‍ക്ക് വീതം താമസിക്കാന്‍ കഴിയുന്ന മുറികള്‍ക്ക് 6000 മുതല്‍ 9000 വരെയാണ്. സ്‌കൈ കോട്ടേജില്‍ മൂന്നുപേര്‍ക്ക് താമസിക്കാൻ 9000 രൂപയാണ്. ഒരുദിവസം മീശപ്പുലിമല സന്ദര്‍ശിക്കാന്‍ 61 പേര്‍ക്കാണ് അനുമതി. ഇവരുടെ സുരക്ഷക്കായി 10 പേര്‍ക്ക് ഒരു ഗൈഡ് എന്ന നിലയില്‍ ഒപ്പമുണ്ടാകും. രാവിലെ എട്ടിന് ട്രക്കിങ് ആരംഭിക്കും. മൂന്നുനേരത്തെ ഭക്ഷണമാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്. നാല് കിലോമീറ്റര്‍ ഗ്രാസ് ലാൻഡിലൂടെ ചെങ്കുത്തായ മലയിടുക്കുകളിലൂടെ പ്രകൃതിസൗന്ദര്യം ആസ്വാദിക്കാം. തന്നെയുമല്ല കോടമഞ്ഞി​െൻറ ഇടയിലൂടെയുള്ള ട്രക്കിങ് സന്ദര്‍ശകര്‍ക്ക് പുത്തന്‍ അനുഭവവും പകര്‍ന്നുനല്‍കും. മൺസൂണിലെ യാത്ര ചന്നംപിന്നം പെയ്യുന്ന മഴ നനഞ്ഞാണ്. ഇതിനായി മാത്രമെത്തുന്നു പല സഞ്ചാരികളും. മീശപ്പുലിമല പ്രശസ്തമായത് 'ചാർളി'യിലൂടെ ആദ്യകാലങ്ങളില്‍ മീശപ്പുലിമലയിലേക്ക് വിരളിലെണ്ണാവുന്ന സന്ദര്‍ശകരാണ് എത്തിയിരുന്നത്. എന്നാല്‍, ദുല്‍ക്കര്‍ സൽമാന്‍ അഭിനയിച്ച ചാര്‍ളിയെന്ന സിനിമയില്‍ മൂന്നാറിനോട് ചേര്‍ന്നുകിടക്കുന്ന മീശപ്പുലിമല പരാമര്‍ശിച്ചതോടെയാണ് സന്ദര്‍ശകരുടെ ഒഴുക്ക് വർധിച്ചത്. കഴിഞ്ഞ ഓണാവധിക്ക് പതിനായിരക്കണക്കിന് സന്ദര്‍ശകരാണ് ഇവിടെയെത്തിയത്. എന്നാല്‍, അളവില്‍ കവിഞ്ഞ സന്ദര്‍ശകരുടെ ഒഴുക്ക് അപകടം വരുത്തിവെക്കുന്നതാണ് ജില്ല ഭരണകൂടത്തിന് തലവേദന. കെ.എഫ്.ഡി.സി മുഖേന മാത്രം മലയില്‍ പ്രവേശിക്കാന്‍ അനുവാദം ലഭിക്കുന്ന മീശപ്പുലിമലയില്‍ അനധികൃതമായി സന്ദര്‍ശകര്‍ പ്രവേശിക്കുന്നതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്. അരുവിക്കാട്, സെലൻറ്വാലി, സൂര്യനെല്ലി ഭാഗങ്ങളിലൂടെയാണ് കേരളത്തില്‍നിന്ന് മീശപ്പുലിമലയിലേക്ക് കടക്കാനാവുക. സൈലൻറ്വാലി വഴി മാത്രമാണ് കെ.എഫ്.ഡി.സി അനുമതി നൽകുക. ഇത്തരം വഴികള്‍ തെരഞ്ഞെടുക്കാതെ സൂര്യനെല്ലിയിലെ ചില ടാക്‌സി ഡ്രൈവര്‍മാര്‍ സ്വകാര്യ കമ്പനിയുടെ സഹായത്തോടെ സന്ദര്‍ശകരെ കയറ്റുന്നുണ്ട്. ഇത്തരത്തില്‍ കയറുന്നവര്‍ അപകടത്തിൽപെടുന്നതും പതിവാണ്. ജെൻസൺ ക്ലമൻറ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.