കാലവര്‍ഷത്തില്‍ കൂടുതല്‍ സുന്ദരിയായി ഇടുക്കി ജില്ലയിലെ അടിമാലിയിലെ ചീയപ്പാറ വെള്ളച്ചാട്ടം. മൂന്നാറിെൻറ പ്രവേശന കവാടത്തിലെ ദൃശ്യവിസ്മയമായ ചീയപ്പാറയില്‍ മഴയെത്തിയതോടെ സഞ്ചാരികളുടെ തിരക്കുമേറി. മലമുകളില്‍നിന്ന് പാല്‍പതപോലെ ചിന്നിച്ചിതറി താഴേക്ക് പതിക്കുന്ന വെള്ളം പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകിനീങ്ങുന്നത് പേടിപ്പെടുത്തുന്ന കാഴ്ചയല്ല, കൊതിപ്പിക്കുന്ന സൗന്ദര്യമാണ്. മൂന്നാര്‍ യാത്രയിലെ ആദ്യകാഴ്ചയാണിത്. റോഡില്‍നിന്ന് കൈയെത്തും ദൂരത്തുള്ള വെള്ളച്ചാട്ടത്തിെൻറ ചുവട്ടില്‍വരെയെത്താം എന്നതാണ് സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. റോഡുവക്കിലിരുന്നും വെള്ളത്തിലിറങ്ങിയും സൗന്ദര്യം ആസ്വദിക്കാം. മോഹിപ്പിക്കുന്നതുപോലെ തന്നെ അപകട സാധ്യതയുമുണ്ടിവിടെ. ആഹ്ലാദം അതിരുവിട്ടാല്‍ തെന്നിക്കിടക്കുന്ന പാറക്കെട്ടുകള്‍ മരണത്തിലേക്ക് തള്ളിവിേട്ടക്കാം. വേണ്ടത്ര സുരക്ഷ ഒരുക്കാത്തതില്‍ സഞ്ചാരികള്‍ക്കും പരാതിയുണ്ട്. ഹൈറേഞ്ചിലെ വെള്ളച്ചാട്ടങ്ങളില്‍ പ്രധാനപ്പെട്ടവയിലൊന്നും ഏറ്റവും കൂടുതല്‍ സഞ്ചാരികളത്തെുകയും ചെയ്യുന്ന ഇവിടെ അടിസ്ഥാന സൗകര്യവും സുരക്ഷാ ക്രമീകരണവും പരിമിതമാണ്. കൊച്ചി-മധുര ദേശീയപാതയില്‍ നേര്യമംഗലം വനമേഖയില്‍ വാളറക്കുത്തിന് താഴെയാണ് ചീയപ്പാറ വെള്ളച്ചാട്ടം. ദേശീയപാതയില്‍നിന്ന് മൂന്ന് മീറ്റര്‍ മാത്രം മാറിയുള്ള ഇവിടെ 150 മീറ്ററിലേറെ ഉയരത്തില്‍നിന്നാണ് വെള്ളം തുള്ളിച്ചാടുന്നത്. നിയന്ത്രിക്കാന്‍ ആരുമില്ലാത്തതിനാല്‍ ദുരന്തസാധ്യത വകവെക്കാതെയാണ് സഞ്ചാരികള്‍ ജലപാതത്തിലിറങ്ങുന്നത്. കൊക്കകളുള്ള ഈ പ്രദേശത്ത് റോഡ് വീതി കൂട്ടുന്നതോടൊപ്പം വനംവകുപ്പുമായി ചേര്‍ന്ന് പദ്ധതികള്‍ തയാറാക്കിയാല്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാകും. വേനൽകാലത്ത് മെലിഞ്ഞുണങ്ങുന്ന ചീയപ്പാറ കാലവര്‍ഷമെത്തുന്നതോടെ വശ്യമനോഹരിയായി മാറും. സാഹസിക യാത്രക്കാര്‍ക്കായി വാളറയില്‍ ട്രക്കിങ്ങും ഒരുക്കിയിട്ടുണ്ട്. മൂന്നാറിലേക്കുള്ള യാത്രക്കാർക്ക് ആനന്ദം പകരുന്ന കാഴ്ചയിലേക്ക് കൊച്ചിയിൽനിന്ന് അറുപതും നേര്യമംഗലത്തുനിന്ന് പതിനഞ്ചും കിലോമീറ്ററാണ് ദൂരം. മൂന്നാറിെൻറ പ്രവേശന കവാടത്തിലെ ദൃശ്യവിസ്മയമായ ചീയപ്പാറയില്‍ മഴയെത്തിയതോടെ സഞ്ചാരികളുടെ തിരക്കുമേറി. -വാഹിദ് അടിമാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.