തൊടുപുഴ മുനിസിപ്പൽ ചെയർമാൻ തെരഞ്ഞെടുപ്പ്: തന്നെ ബലിയാടാക്കാൻ ശ്രമിക്കുന്നവർ സ്വയം കുഴിയെടുക്കുന്നു- ടി.കെ. സുധാകരൻ നായർ തൊടുപുഴ: മുനിസിപ്പൽ ചെയർമാൻ തെരഞ്ഞെടുപ്പിൽ പറ്റിയ തിരുത്താനാകാത്ത കൈപ്പിഴയുടെ പേരിൽ തന്നെ ബലിയാടാക്കാൻ ശ്രമിക്കുന്നവർ സ്വയം കുഴി എടുക്കുന്നതിന് തുല്യമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് മുൻ വൈസ് ചെയർമാൻ ടി.കെ. സുധാകരൻ നായർ. കഴിഞ്ഞ 30 മാസവും കൗൺസിലിനുള്ളിൽ നിരവധി തിക്താനുഭവങ്ങൾ ഉണ്ടായിട്ടും ഒരു കോൺഗ്രസ് കുടുംബാംഗമെന്ന നിലയിൽ ആരോടും പരിഭവം പറയാതെ തികഞ്ഞ അച്ചടക്കവും ഉത്തരവാദിത്തവും നിറവേറ്റിയാണ് പ്രവർത്തിച്ചത്. ചെയർമാൻ തെരഞ്ഞെടുപ്പിലുണ്ടായ വീഴ്ചമൂലം മുന്നണിക്ക് ഭരണമാണ് നഷ്ടപ്പെട്ടതെങ്കിൽ തനിക്ക് കുടുംബത്തിലും പൊതുസമൂഹത്തിലുമുണ്ടായിരുന്ന അംഗീകാരവും അന്തസ്സും ഇല്ലാതാവുകയാണ് സംഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മനഃപൂർവം സ്വന്തം അഭിമാനവും കുടുംബത്തിെൻറ സൽേപരും കളയാൻ വോട്ട് അസാധുവാക്കി തനിക്ക് എന്ത് നേട്ടമാണ് കൈവരിക്കാനുള്ളത്. തെൻറ പേരിൽ അഴിമതി ആരോപണം ഉന്നയിച്ച് അപമാനിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നവരുടെ ഉദ്ദേശ്യം തന്നെ അറിയുന്ന ജനങ്ങൾക്കിടയിൽ വിലപ്പോവുമെന്ന് കരുതുന്നില്ല. മതേതര ജനാധിപത്യ പ്രസ്ഥാനമായ കോൺഗ്രസിലെ ചിലർക്ക് തെൻറ നെറ്റിയിലെ കുങ്കുമം ആർ.എസ്.എസിെൻറ അടയാളമായി കാണാൻ തുടങ്ങിയത് ഇന്നൊന്നുമല്ല. കുറി തൊട്ടവരെല്ലാം ആർ.എസ്.എസ് ആണെന്ന പ്രചാരണം ശരിയെല്ലന്നും താൻ കോൺഗ്രസ് വിടില്ലെന്നും ഇത്തരം പ്രചാരകരെ പ്രോത്സാഹിപ്പിക്കുന്നത് കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന് ചേർന്നതാണോയെന്ന് ഡി.സി.സിക്കും യു.ഡി.എഫിനും നേതൃത്വം കൊടുക്കുന്ന നേതാക്കൾ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതുസമയത്തും കൗൺസിലർ സ്ഥാനം രാജിവെക്കാൻ തയാറാണ്. തനിക്ക് ചെയ്യാൻ കഴിയുന്ന ഏക പ്രായശ്ചിത്തം അതുമാത്രമാണ്. പാർട്ടിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. പാർട്ടിയിലെ ഗ്രൂപ്പുപോരിൽ തന്നെ ഉൾപ്പെടുത്തരുത്. സംഭവിച്ച തെറ്റിെൻറ പേരിൽ തന്നാലാവുന്ന എന്ത് പ്രായശ്ചിത്തവും ചെയ്യാൻ തയാറാണ്. വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിന് മുമ്പ് രാജിവെച്ചാൽ അത് എൽ.ഡി.എഫിനെ സഹായിക്കാനാണെന്ന ആക്ഷേപം ഉയരുമെന്നതിനാൽ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ അംഗത്വം രാജിവെക്കാൻ ഡി.സി.സിയോട് അനുവാദം ചോദിച്ചിട്ടുണ്ട് -അദ്ദേഹം പറഞ്ഞു. എ പ്ലസുകാർക്ക് അനുമോദനം കട്ടപ്പന: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെ ഞായറാഴ്ച നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ അനുമോദിക്കും. മുനിസിപ്പാലിറ്റിയിൽ പേര് രജിസ്റ്റർ ചെയ്ത വിദ്യാർഥികളും രക്ഷിതാക്കളും 11.30 ന് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. രേഖകൾ പരിശോധിക്കണം -റവന്യൂ അധികൃതർ നെടുങ്കണ്ടം: പഴയ സർവേ രേഖകളും പുതിയ രേഖകളും പരിശോധിച്ചാലേ ഉടുമ്പൻചോല പൊലീസ് സ്റ്റേഷെൻറ സ്ഥലം അന്യാധീനപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനാവൂ എന്ന് റവന്യൂ അധികൃതർ. ഉടുമ്പൻചോല താലൂക്ക് റവന്യൂ വിഭാഗം നെടുങ്കണ്ടം പൊലീസ് സ്റ്റേഷെൻറ സ്ഥലം അളന്നശേഷമാണ് ഇക്കാര്യം അറിയിച്ചത്. പൊലീസ് സ്റ്റേഷെൻറ സ്ഥലം പലരും കൈയേറിയെന്ന പരാതിയെ തുടർന്നാണ് സർവേ നടത്തിയത്. സ്റ്റേഷെൻറ പരിസരം അളന്നുതിരിച്ച് നൽകണമെന്ന് ഉടുമ്പൻചോല തഹസിൽദാർ പി.എസ്. ഭാനുകുമാർ സർവേയർക്ക് നൽകിയ നിർദേശത്തെ തുടർന്നാണ് നടപടി. ജില്ല പൊലീസ് മേധാവിക്കും കട്ടപ്പന ഡിവൈ.എസ്.പിക്കും നെടുങ്കണ്ടം പൊലീസ് പരാതി നൽകിയിരുന്നു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ കെട്ടിടം സ്ഥിതിചെയ്യുന്നിടത്ത് വകുപ്പിനുള്ളത് 86 സെൻറ് സ്ഥലമാണ്. പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വാഹനങ്ങളടക്കം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യംപോലും സ്റ്റേഷൻ പരിസരത്തില്ല. തൊണ്ടിമുതലായ വാഹനങ്ങളടക്കം സൂക്ഷിക്കുന്നത് പൊലീസ് സ്റ്റേഷെൻറ പരിസരത്താണ്. ഇതിനോടൊപ്പമാണ് പൊലീസുകാരുടെ വാഹനങ്ങളും പാർക്ക് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.