ഇടപാടുകാരുടെ ബാധ്യതകൾ പരമാവധി തീർക്കും -കുന്നത്തുകളത്തിൽ ഗ്രൂപ്

കോട്ടയം: ഇടപാടുകാരുടെ ബാധ്യതകൾ പരമാവധി പരിഹരിക്കാൻ ശ്രമിക്കുമെന്നും നിക്ഷേപകരുടെ യോഗം വിളിച്ചുകൂട്ടുമെന്നും കുന്നത്തുകളത്തിൽ ഗ്രൂപ് വാർത്തക്കുറിപ്പിൽ അറിയിച്ചു. കോട്ടയം സബ് കോടതിയിൽ നൽകിയ പാപ്പർ ഹരജിയുടെ അടിസ്ഥാനത്തിൽ കോടതി റിസീവറെ നിയമിക്കുന്നതോടെ ആസ്തികൾ കണക്കാക്കി ഇടപാടുകാർക്ക് വിതരണം ചെയ്യും. കമ്പനികളെയും വ്യക്തികളെയും പാപ്പരായി പ്രഖ്യാപിക്കാനുള്ള നീക്കം തുടങ്ങിയാൽ 180 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നാണ് നിയമം. അതിനാൽ, നടപടികൾ സമയബന്ധിതമായി പൂർത്തിയാകും. ഇടപാടുകാർക്ക് കൂടുതൽ കാലം കാത്തിരിക്കേണ്ടിവരുന്നത് ഒഴിവാക്കുകകൂടി ലക്ഷ്യമിട്ടാണ് പാപ്പർ ഹരജി സമർപ്പിച്ചത്. കോടതി നടപടികൾ തുടങ്ങുന്നതോടെ കൃത്യമായ കണക്കുകൾ തയാറാക്കി ഇടപാടുകൾ നടത്തും. മറ്റ് സ്വാധീനങ്ങൾ ഇല്ലാതെ ഇടപാടുകാർക്കുള്ള പരമാവധി ബാധ്യത പരിഹരിക്കാൻ ഇതുവഴി സാധിക്കും. 136 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണുള്ളത്. 65.55 കോടി രൂപയുടെ ആസ്തി ഗ്രൂപ്പിനുണ്ട്. കുന്നത്തുകളത്തിൽ ജ്വല്ലേഴ്സിൽ 110 കിലോ സ്വർണം നിലവിലുണ്ട്. ഇതിന് പുറെമ ഭൂമി, വാഹനങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയ മറ്റ് ആസ്തികളും ഉണ്ട്. 5100 ഇടപാടുകാരാണുള്ളത്. ഇതിൽ ചിട്ടി പിടിച്ചവരും നിക്ഷേപകരും ഉൾപ്പെടും. കോടതി നിയോഗിക്കുന്ന റിസീവർ ആസ്തികൾ കണക്കാക്കിയ ശേഷം ഇടപാടുകാരുടെ യോഗം വിളിച്ചുകൂട്ടും. ഇതിന് ശേഷം ബാധ്യതകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ഇവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.