ഇറക്കുമതിക്കുള്ള തു​റമു​ഖ നി​യ​ന്ത്ര​ണം നീക്കി; റബർ കർഷകർക്ക്​ ഇരുട്ടടി

കോട്ടയം: റബർ ഇറക്കുമതിക്കുള്ള തുറമുഖ നിയന്ത്രണം നീക്കിയ തീരുമാനത്തിൽ കർഷകർ ആശങ്കയിൽ. വിലയിടിവിൽ ദുരിതത്തിലായ കർഷകർക്ക് ഇരുട്ടടിയായി നികുതി ഇല്ലാതെ സ്വാഭാവിക റബർ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ കഴിഞ്ഞദിവസമാണ് അനുമതി നൽകിയത്. വിലയിടിവ് രൂക്ഷമായതിനെ തുടർന്ന് നിരന്തര സമ്മർദങ്ങൾക്കൊടുവിലാണ് തുറമുഖനിയന്ത്രണം ഏർപ്പെടുത്തിയത്. ഇത് റബർ മേഖലക്ക് ആശ്വാസമായിരുന്നു. ഇതാണ് ഇപ്പോൾ എടുത്തുകളഞ്ഞിരിക്കുന്നത്. ഇതോടെ നിയന്ത്രണം ഉണ്ടായിരുന്ന ചെന്നൈ, മഹാരാഷ‌്ട്രയിലെ ജവർലാൽ നെഹ്റു എന്നീ തുറമുഖങ്ങളിലൂടെയും ഇനി റബർ ഇറക്കുമതി ചെയ്യാനാകും. ഇത് വില വീണ്ടും ഇടിയാൻ കാരണമാകുമെന്ന ആശങ്കയിലാണ് കർഷകർ. വൻകിട ടയർ കമ്പനികൾ പ്രവർത്തിക്കുന്ന ചെന്നൈ ഉൾെപ്പടെയുള്ള ദക്ഷിണേന്ത്യൻ തുറമുഖങ്ങളിലൂടെ സ്വാഭാവിക റബറി‍​െൻറ അനിയന്ത്രിത ഇറക്കുമതി അനുവദിക്കുന്നതോടെ വ്യവസായികൾക്കു കടത്തുകൂലിയിൽ വൻ നേട്ടമാണുണ്ടാകുന്നത്. ഗുണമേന്മയില്ലാത്ത റബറി‍​െൻറ അനിയന്ത്രിത ഇറക്കുമതിക്കും ഇതു വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കടത്തുകൂലി കുറയുന്നതോടെ അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് മുതലെടുത്ത് വ്യവസായികൾ വൻ തോതിൽ റബർ ഇറക്കുമതി ചെയ്യുകയും. വൻ തോതിൽ സംഭരിക്കുകയും ചെയ്യും. ഇവർ ആഭ്യന്തരവിപണിയിൽനിന്ന് വിട്ടുനിൽക്കുന്നതോടെ റബർ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടാക്കും. ഇത് വില ഇനിയും താഴാനിടയാക്കും. നിലവിൽ ഉൽപാദനച്ചെലവുമായി താരതമ്യം ചെയ്യുേമ്പാൾ ലഭിക്കുന്ന വില ഏറെ കുറവാണ്. പലരും റബർ ടാപ്പിങ് നിർത്തിവെച്ചിരിക്കുകയുമാണ്. ഇതിനിടെയാണ് തിരിച്ചടിയായി പുതിയ തീരുമാനം. അഡ്വാൻസ് ഓതറൈസേഷൻ സ്കീം അനുസരിച്ചാണ് ഇറക്കുമതിക്ക് അനുമതി നൽകുന്നതെങ്കിലും ഇത് ഗുണം ചെയ്യില്ലെന്നും കർഷകസംഘടനകൾ പറയുന്നു. 30 വർഷം മുമ്പ് ടയറി​െൻറ 75 ശതമാനം സ്വാഭാവിക റബറായിരുന്നെങ്കിൽ സാങ്കേതിക വിദ്യയുടെ വികാസംമൂലം ഇപ്പോൾ 45 ശതമാനം മാത്രമേയുള്ളൂ. എന്നാൽ, 75 ശതമാനം ഉപയോഗം എന്ന ക്രമത്തിൽ ഇപ്പോഴും റബർ ഇറക്കുമതി തുടരുകയാണ്. ഇത് െകാള്ളലാഭമാണ് കമ്പനികൾക്ക് സമ്മാനിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.