തിരുവനന്തപുരം: പൊലീസിനെ നിയന്ത്രിക്കുന്നവരുടെ വൈകല്യമാണ് ജസ്‌നയുടേതുൾപ്പെടെയുള്ള കേസുകൾ വൈകുന്നതിന് കാരണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജസ്ന മറിയയുടെ കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നിയമസഭാ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രമസമാധാനം തകരുന്നത് ഭരണനേതൃത്വം പരാജയപ്പെടുന്നതിെൻറ തെളിവാണ്. എല്ലാം ശരിയാക്കാൻ വന്നവർ നാടിനെ കുട്ടിച്ചോറാക്കുകയാണ്. ഇച്ഛാശക്തി ഇല്ലാത്ത സർക്കാറിെൻറ കീഴിൽ കേസുകൾ തെളിയിക്കുന്നതിനല്ല ദാസ്യപ്പണിക്കാണ് പൊലീസിന് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, അടൂർ പ്രകാശ് എം.എൽ.എ, പന്തളം സുധാകരൻ, പി.ടി. തോമസ്, പത്തനംതിട്ട ജില്ല പ്രസിഡൻറ് ബാബു ജോർജ്, അഭിജിത്, എബ്രഹാം കുട്ടി തുടങ്ങിയവർ സംസാരിച്ചു. ജസ്നയുടെ പിതാവ് ജെയിംസ് സഹോദരങ്ങളായ ജെയിസ്, ജെഫി എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.