സർക്കാറിന്​ പൊലീസ്​ കളങ്കമുണ്ടാക്കിയാൽ ശക്തമായ നടപടി -കാനം വരാപ്പുഴ: സര്‍ക്കാർ അനുമതിയില്ലാതെ ടൈഗര്‍ ഫോഴ്‌സ് രൂപവത്​കരിച്ചതിന്​ നടപടി വേണം

േകാട്ടയം: സര്‍ക്കാറിന് പൊലീസ് കളങ്കമുണ്ടാക്കിയാൽ ശക്തമായ നടപടിയെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എ.െഎ.വൈ.എഫ് മനുഷ്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഭരണത്തി​െൻറ പിന്തുടർച്ചയായാണ് ഇവിടുത്തെ ക്യാമ്പ് ഫോളോവേഴ്‌സ്. അവരുടെ ദാസ്യപ്പണിയുടെ കഥകള്‍കേട്ട് തരിച്ചുപോയിട്ടുണ്ട്. കഴിഞ്ഞ ഇടതു സർക്കാറി​െൻറ കാലത്ത് ക്യാമ്പ് ഫോളോവേഴ്‌സിനെ അടുക്കള ജോലിക്കാരാക്കരുതെന്ന് അന്നത്തെ അഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ കർശനനിർദേശം നൽകിയിരുന്നു. എന്നാല്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരും തുടർന്നുവന്ന സർക്കാറും ഈ ഉത്തരവ് പ്രാവര്‍ത്തികമാക്കിയില്ല. മൂവായിരത്തിനും നാലായിരത്തിനും ഇടക്ക് ക്യാമ്പ് ഫോളോവേഴ്സ് വേണ്ടിടത്ത് 1123 പേരാണ് ഉള്ളത്. ഇവരുടെ നിയമനം പി.എസ്.സിക്ക് വിട്ടിരുന്നെങ്കിലും സ്‌പെഷല്‍ റൂള്‍സ് കൊടുക്കാത്തതിനാല്‍ പി.എസ്.സി അത് ഏറ്റെടുത്തില്ല. ശമ്പള പരിഷ്‌കരണത്തി​െൻറ കാര്യത്തിലും ഇവർ അവഗണനയാണ് നേരിടുന്നത്. ഇക്കാര്യങ്ങൾ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും 20ന് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. പൊലീസ് അല്ലെങ്കിലും പൊലീസിേൻറതായ ജോലികൾ മുഴുവൻ നിര്‍വഹിക്കുന്നവരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. വാരാപ്പുഴയിൽ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് റൂറൽ എസ്.പിക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കാനാവില്ലെന്നാണ് ഇപ്പോൾ പറയുന്നത്. എന്തി​െൻറ പേരിലായാലും ഒരു ചെറുപ്പക്കാരനെ തല്ലിക്കൊല്ലാന്‍ ആര്‍ക്കും അവകാശമില്ല. നിയമപാലകര്‍ നിയമം ലംഘിച്ചാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സര്‍ക്കാറി​െൻറ അനുമതിയില്ലാതെ ടൈഗര്‍ ഫോഴ്‌സ് രൂപവത്കരിച്ചതിന് നടപടിയുണ്ടാകണം. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് സേനയില്‍ സ്ഥാനമില്ലെന്ന് വന്നാൽ മാത്രമേ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. എ.െഎ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് ആർ. സജിലാൽ അധ്യക്ഷതവഹിച്ചു. കവി കുരീപ്പുഴ ശ്രീകുമാര്‍, സി.പി.െഎ ജില്ല സെക്രട്ടറി സി.കെ. ശശിധരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി.കെ. കൃഷ്ണന്‍, അഡ്വ. വി.ബി. ബിനു, എ.ഐ.വൈ.എഫ് നേതാക്കളായ മഹേഷ് കക്കത്ത്, പ്രശാന്ത് രാജന്‍, മനോജ് ജോസഫ്, പി. പ്രദീപ്, എബി കുന്നേപ്പറമ്പില്‍, പി.എസ്.എം. ഹുസൈന്‍, എ.ഐ.എസ്.എഫ് നേതാവ് ശുഭേഷ് സുധാകരന്‍, ജോണ്‍ വി. ജോസഫ്, എലിക്കുളം ജയകുമാര്‍, ടി.സി. ബിനോയി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.