പത്തനംതിട്ട: നഗരസഭയെയും പ്രമാടം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന വലഞ്ചുഴി ഇരുമ്പ് നടപ്പാലം നിർമാണം സംബന്ധിച്ച അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പരാതി. പത്തനംതിട്ട െഎശ്വര്യ തിയറ്ററിന് സമീപം വയലിറക്കത്ത് വീട്ടിൽ ജിത്തു രഘുനാഥാണ് പരാതിക്കാരൻ. മുൻ നഗരസഭ ചെയർമാൻ, നിർമാണ കമ്പനി, മുനിസിപ്പൽ എൻജിനീയർ എന്നിവർക്ക് എതിരെ പത്തനംതിട്ട വിജിലൻസ് ഡിൈവ.എസ്.പിക്കാണ് പരാതി നൽകിയത്. നഗരസഭ പൊതുഫണ്ടിൽനിന്ന് 40 ലക്ഷം രൂപ ഉപയോഗിച്ച് 2013ലാണ് പാലം നിർമിച്ചത്. അടുത്തിടെ പാലത്തിെൻറ പടവുകളിൽ വിള്ളൽ വീണത് അപകട ഭീഷണിയായി. ജസ്നയുടെ തിരോധാനം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഡി.സി.സിയുടെ നിയമസഭ മാർച്ച് നാളെ പത്തനംതിട്ട: റാന്നി കൊല്ലമുളയിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ ജസ്ന മറിയം ജയിംസിെൻറ തിരോധാനം അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ബുധനാഴ്ച നിയമസഭ മാർച്ച് നടത്തും. രാവിലെ 11ന് മ്യൂസിയം ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന മാർച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ്സൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എന്നിവർ സംസാരിക്കും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരളത്തിൽനിന്നുള്ള പാർലമെൻറ് അംഗങ്ങൾ എന്നിവർക്ക് നിവേദനം നൽകുമെന്ന് ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് പറഞ്ഞു. എസ്.എഫ്.ഐ സെമിനാർ പത്തനംതിട്ട: കൊല്ലത്ത് നടക്കുന്ന എസ്.എഫ്.ഐ 33ാമത് സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി ജില്ല കമ്മിറ്റി നേതൃത്വത്തിൽ 'കാമ്പസിലെ വിദ്യാർഥി രാഷ്ട്രീയം' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഓൾ ഇന്ത്യ കർഷക സംഘം കേന്ദ്ര കമ്മിറ്റി അംഗം ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ല പ്രസിഡൻറ് റോബിൻ കെ. തോമസ് അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം സജിത് പി. ആനന്ദ്, എസ്.എഫ്.ഐ ജില്ല ജോയൻറ് സെക്രട്ടറി വി. വൈഷ്ണവി, അഖിൽ മോഹനൻ, വൈസ് പ്രസിഡൻറ് വിഷ്ണു രമേശ്, ആർ. ഡോണി, കെ.എസ്. അമൽ, അമൽ റാന്നി, ജെയ്സൺ എന്നിവർ സംസാരിച്ചു. സെക്രട്ടറി വിഷ്ണുഗോപാൽ സ്വാഗതവും ഏരിയ സെക്രട്ടറി ശരത് ശശിധരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.