പീരുമേട്: സർക്കാർ ആശുപത്രിക്ക് താലൂക്ക് ഹെഡ്ക്വാർേട്ടഴ്സ് ആശുപത്രിയായി സ്ഥാനക്കയറ്റം കിട്ടിയിട്ട് 30 വർഷം. എന്നാൽ, ഇപ്പോഴും സാദാ ആശുപത്രിയായി തുടരുന്നു. 1988 മേയ് 27നാണ് തദ്ദേശവാസികളുടെ നിരന്തര സമരങ്ങളെ തുടർന്ന് ഡിസ്പെൻസറി താലൂക്ക് ആശുപത്രിയാക്കി ഉയർത്തിയത്. ആദ്യം മൂന്ന് ഡോക്ടർമാരുടെ സേവനമാണ് ലഭ്യമായിരുന്നത്. താലൂക്ക് ആശുപത്രിക്കനുസരിച്ച സേവനം ഒരുക്കാത്ത അധികൃത അനാസ്ഥക്കെതിരെ പീരുമേട് തെക്കേവീട്ടിൽ ടി.എം. ആസാദ് നിയമസഭ പെറ്റീഷൻ സമിതിക്ക് പരാതി സമർപ്പിച്ചു. സമിതി ഇടപെടൽ മൂലം 2009-11 കാലയളവിൽ അഞ്ച് ഡോക്ടർമാരുടെയും ഒരു ലാബ് ടെക്നീഷ്യെൻറയും സേവനം ലഭ്യമാക്കി. 54 കിടക്കയും ഐ.പി.പിയുടെ 10 കിടക്കയും ആയാണ് താലൂക്ക് ആശുപത്രി തുടങ്ങിയത്. ഇപ്പോഴും 54 കിടക്കമാത്രം. മുൻ സൂപ്രണ്ടിെൻറ പ്രത്യേക താൽപര്യത്തിൽ പാലിയേറ്റിവ് വാർഡ് ആരംഭിക്കാനായത് മാത്രമാണ് പറയാവുന്ന നേട്ടം. ആറ് കിടക്കയുണ്ടിവിടെ. 2015ൽ ആശുപത്രി സംരക്ഷണ സമിതി രക്ഷാധികാരി എം.എ. റഷീദ് നിരന്തരം ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ നടത്തിയ ഇടപെടൽ മൂലം നാല് കാഷ്വാലിറ്റി മെഡിക്കൽ ഒാഫിസർമാരുടെ തസ്തിക സൃഷ്ടിക്കാൻ കഴിഞ്ഞു. ഇപ്പോൾ ഇവിടെ ഉള്ളത് അസി. ഡയറക്ടർ അടക്കം 13 ഡോക്ടർമാരുടെയും മറ്റ് 43 അനുബന്ധ ജീവനക്കാരുടെയും തസ്തികകളാണ്. അസി. ഡയറക്ടർ അടക്കം നാല് ഡോക്ടർമാർ, നാല് സ്റ്റാഫ് നഴ്സ്, ഒരു ഫാർമസിസ്റ്റ്, ഒരു നഴ്സിങ് അസി., മൂന്ന് ഗ്രേഡ് രണ്ട് അറ്റൻഡർ, ഒരു ലാബ് ടെക്നീഷ്യൻ, ഒരു പി.ടി.എസ് എന്നിങ്ങനെ 15 തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. പ്രസവവാർഡിനും ഓപറേഷൻ തിയറ്ററിനും അനുമതി ആയെങ്കിലും പ്രവർത്തനം തുടങ്ങാനായിട്ടില്ല. ഒന്നാം ഘട്ടമായി 2014 ജൂലൈ 14ന് രണ്ട് കോടി 35 ലക്ഷം രൂപ അനുവദിച്ചിരുന്നു. രണ്ടാം ഘട്ടം 2015 അഗസ്റ്റ് 31ന് മൂന്ന് കോടി അനുവദിച്ചു. നിർമാണം ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല. ഇതിന് തടസ്സമായുള്ള എക്സ്റേ യൂനിറ്റ് മാറ്റി സ്ഥാപിക്കണം. ബ്ലോക്ക് പഞ്ചായത്ത് കാൽകോടി ചെലവഴിച്ച് പകുതി വഴിക്ക് ഇട്ടുപോയ കെട്ടിടം പണി പൊതുമരാമത്ത് ഏറ്റെടുത്തിട്ടുണ്ട്. പെയിൻറിങ്, വൈദ്യുതീകരണം എന്നിവ പൂർത്തിയാകാനുണ്ട്. ഇവിടെ എക്സ്റേ യൂനിറ്റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രസവ വാർഡിെൻറ ജോലി പൂർത്തീകരിച്ച ശേഷമേ ഇവിടേക്ക് ആവശ്യമായ ഉപകരണങ്ങൾ എത്തിക്കൂ. വാർഷിക പൊതുയോഗം നെടുങ്കണ്ടം: പച്ചക്കറി കൃഷി വികസന പദ്ധതി നെടുങ്കണ്ടം ബ്ലോക്കുതല ഫെഡറേറ്റഡ് സമിതി വാർഷിക പൊതുയോഗവും ഫെഡറേറ്റഡ് മാർക്കറ്റ് പുതിയ കെട്ടിട സമുച്ചയത്തിൽ ആരംഭിക്കുന്നതിനുള്ള ആലോചന യോഗവും ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് ഷേർളി വിൽസൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് െജസി കുര്യൻ അധ്യക്ഷതവഹിച്ചു. കൃഷി അസി. ഡയറക്ടർ പ്രിൻസ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റെജി പനച്ചിക്കൽ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് തെക്കേൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിന്ധു സുകുമാരൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. കുഞ്ഞുമോൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് റാണി തോമസ്, പഞ്ചായത്ത് അംഗങ്ങളായ കെ. സുകുമാരൻ നായർ, ജോയി കുന്നുവിള, ജോയി അമ്പാട്ട്, സാബു മണിമലകുന്നേൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.