വൻകിട തേയില കമ്പനികളുടെ ചൂഷണം തടയാൻ സഹകരണ സംരംഭം വരണം -മന്ത്രി മണി

ചെറുതോണി (ഇടുക്കി): ചെറുകിട തേയില കർഷകരെ വൻകിട ഫാക്ടറികളുടെ ചൂഷണത്തിൽനിന്ന് രക്ഷിക്കാൻ ബദൽ മാർഗം സഹകരണ സംരംഭങ്ങളാണെന്ന് മന്ത്രി എം.എം. മണി. തങ്കമണി സഹകരണ തേയില ഫാക്ടറി ഉൽപാദിപ്പിക്കുന്ന സഹ്യ ടീ വിപണിയിൽ ഇറക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ഭൂരിപക്ഷം ചെറുകിട തേയില കർഷകരെയും സഹായിക്കുന്ന തങ്കമണി സഹകരണ ബാങ്കി​െൻറ ഈ പദ്ധതി മഹത്തായ പ്രവർത്തനമാണ്. ഒപ്പം പരീക്ഷണവും. മികച്ച രീതിയിലെ വിപണനത്തിലൂടെ വിജയത്തിലെത്തണം. കർഷകർക്ക് തങ്ങളുടെ ഉൽപന്നം എപ്പോൾ വേണമെങ്കിലും വിൽക്കാനൊരിടവും ന്യായവിലയെന്ന ഉറപ്പുമാണ് സംരംഭത്തി​െൻറ പ്രധാന നേട്ടമെന്നും മന്ത്രി പറഞ്ഞു. റോഷി അഗസ്റ്റിൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. ജോയ്സ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ആർ.ടി.സി ഡയറക്ടർ സി.വി. വർഗീസ്, ആഗസ്തി അഴകത്ത്, എസ്.ടി. അഗസ്റ്റിൻ, ലിസമ്മ സാജൻ, നോബിൾ ജോസഫ്, ജിൽസ് മോൻ ജോസ്, റെജി മുക്കാട്ട് എന്നിവർ പെങ്കടുത്തു. ബാങ്ക് പ്രസിഡൻറ് റോമിയോ സെബാസ്റ്റ്യൻ സ്വാഗതവും സെക്രട്ടറി എ.ജെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.