കോട്ടയം: ലോക്സഭ മണ്ഡലം അനാഥമായെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും കോട്ടയത്തിെൻറ വികസനത്തിന് രാജ്യസഭ അംഗത്വം വിനിയോഗിക്കുമെന്നും ജോസ് കെ. മാണി. ആറുവര്‍ഷം എം.പി ഫണ്ടായി ലഭിക്കുന്ന 30 കോടിയില്‍ പരമാവധി തുക കോട്ടയം മണ്ഡലത്തിന് നീക്കിവെക്കും. മണ്ഡലത്തിൽ നടന്നുവരുന്ന വികസനപദ്ധതികള്‍ക്ക് ഇതിലൂടെ തുടർച്ച ഉറപ്പാക്കാനാകും. കൂടുതല്‍ പണം ആവശ്യമുണ്ടെങ്കില്‍ അതിന് പ്രത്യേക പ്രാധാന്യം നല്‍കും. രാജ്യസഭ അംഗത്തിന് ആദ്യ വര്‍ഷത്തിന് ലഭിക്കുന്ന എം.പി ഫണ്ടായ അഞ്ചുകോടി രൂപ പൂർണമായും കോട്ടയം ലോക്സഭ മണ്ഡലത്തില്‍ വിനിയോഗിക്കും. പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തില്‍ രാജ്യസഭയിലേക്ക് മത്സരിക്കുകയെന്ന ചുമതല പാര്‍ട്ടി നേതൃത്വം ഏൽപിക്കുകയായിരുന്നുവെന്നും രാജ്യസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നിലവിെല ലോക്‌സഭയുടെ കാലാവധിയില്‍ മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. അതിനാൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ല. പാര്‍ലമെൻറ് അംഗം എന്ന നിലയില്‍ എം.പി ഫണ്ട് വിനിയോഗമാണ് പ്രാധാന്യമര്‍ഹിക്കുന്നത്. ഒരുവര്‍ഷം അഞ്ച് കോടിയെന്ന കണക്കില്‍ 25 കോടി രൂപയാണ് ഒരു ലോക്‌സഭ കാലയളവില്‍ ലഭിക്കുന്നത്. ഇതിനോടകം 29.71 കോടി രൂപയുടെ പദ്ധതികള്‍ ജില്ല ഭരണകൂടത്തിന് നല്‍കിക്കഴിഞ്ഞു. അതില്‍ 20 കോടിയോളം രൂപക്ക് ഭരണാനുമതി ലഭ്യമാക്കി. ഏതെങ്കിലും പദ്ധതികളുടെ നിര്‍വഹണത്തില്‍ തടസ്സം നേരിട്ടാല്‍ ഫണ്ട് നഷ്‌ടമാകാതിരിക്കാനാണ് നാലുകോടിയോളം അധികം നല്‍കിയത്. മുന്‍ കാലങ്ങളെപ്പോലെതന്നെ മറ്റു മണ്ഡലങ്ങളിലെ െചലവഴിക്കാത്ത പണം വിനിയോഗിച്ചുള്ള പദ്ധതികള്‍ക്കും ആവശ്യമായ നിർദേശങ്ങള്‍ സമര്‍പ്പിച്ചു. അതിനാൽ തുക നഷ്ടെപ്പടാനുള്ള സാധ്യത കുറവാണ്. രാജ്യശ്രദ്ധ ആകര്‍ഷിക്കുന്ന കോട്ടയത്തിെൻറ തനത് വികസനമാതൃക രൂപപ്പെടുത്തുന്ന നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. മണ്ഡലത്തിലെ സുസ്ഥിര വികസനത്തിന് വഴികാട്ടുന്ന നൂതന ആശയങ്ങളും പരിഹാരങ്ങളും നിര്‍ദേശിക്കാൻ സംഘടിപ്പിച്ച വണ്‍ എം.പി വണ്‍ ഐഡിയ മത്സരത്തിെൻറ പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. െറയിൽവേ വികസന കാര്യത്തിലും നേട്ടം കൈവരിക്കാനായി. രാജ്യസഭ അംഗം എന്ന നിലയില്‍ തുടര്‍ന്നും കോട്ടയത്തിെൻറ എല്ലാ ആവശ്യങ്ങളിലും ഒപ്പം നില്‍ക്കാനും ജനകീയ വിഷയങ്ങള്‍ പരിഹരിക്കാനും പരിശ്രമിക്കും. ജനപ്രതിനിധിയെന്ന നിലയില്‍ കോട്ടയത്തെ ജനങ്ങളോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.