കോട്ടയം: കിഴക്കന്‍ വെള്ളത്തിെൻറ വരവ് ശക്തിപ്പെട്ടതോടെ ജില്ലയുടെ താഴ്ന്നപ്രദേശങ്ങളിലെ കൂടുതൽ വീടുകളും റോഡുകളും വെള്ളത്തിൽ. ഒരുദിവസത്തെ ഇടവേളക്കുശേഷം മഴ വീണ്ടും ശക്തിയാർജിച്ചതും ജനജീവിതം ദുരിതത്തിലാക്കി. അയ്മനം, ആര്‍പ്പൂക്കര, തിരുവാര്‍പ്പ്, കുമരകം, നീണ്ടൂര്‍ പഞ്ചായത്തുകളുടെ ഭൂരിഭാഗം ഇടറോഡുകളും വെള്ളത്തിലാണ്. കോട്ടയം നഗരസഭ, മണര്‍കാട്, വിജയപുരം പഞ്ചായത്തുകളിലും വെള്ളം ഉയർന്നു. മീനച്ചിലാർ അടക്കമുള്ളവയിൽ ജലനിരപ്പ് ഏറെ ഉയർന്നു. ഇതോടെ വൻതോതിൽ കൃഷിയിടങ്ങളും വെള്ളത്തിലായി. വെള്ളപ്പൊക്ക ദുരിതം വർധിച്ചതിനെത്തുടർന്ന് കഴിഞ്ഞദിവസം അവധി പ്രഖ്യാപിച്ച പഞ്ചായത്തുകൾക്കുപുറെമ കോട്ടയം നഗരസഭ, മണർകാട്, വിജയപുരം പഞ്ചായത്തുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ബുധനാഴ്ച ആറു ദുരിതാശ്വാസക്യാമ്പുകൂടി തുറന്നു. കുമരംകുന്ന് സി.എം.എസ് എൽ.പി സ്കൂളിൽ 15 പേരും ഞാറക്കൽ സെൻറ് മേരീസ് എൽ.പി സ്കൂളിൽ 12 പേരും വേളൂർ സെൻറ് ജോൺസ് യു.പി സ്കൂളിൽ 114 പേരും നാഗമ്പടം ക്ഷേത്രത്തിെൻറ ഉൗട്ടുപുരയിൽ 10 പേരും സംക്രാന്തി എസ്.എൻ.ഡി.പി എൽ.പി സ്കൂളിൽ നാലുപേരും ഇല്ലിക്കൽ എസ്.സി/എസ്.ടി െട്രയിനിങ് െസൻററിൽ 35 പേരും ഉൾപ്പെടെ നിലവിൽ 271 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. കൈപ്പുഴ എസ്.കെ.വി എൽ.പി സ്കൂൾ, പാറമ്പുഴ പി.എച്ച് സെൻറർ, പുന്നത്തറ സെൻറ് ജോസഫ് ഹൈസ്കൂൾ, മടപ്പാട്ട് ശിശുവിഹാർ, മണർകാട് സാംസ്കാരിക നിലയം, മണർകാട് ഗവ. എൽ.പി സ്കൂൾ, പെരുമ്പായിക്കാട് സെൻറ് ജോർജ് പള്ളി ഹാൾ, ചാലുകുന്ന് സി.എൻ.ഐ എൽ.പി.എസ് എന്നിവിടങ്ങളിലായി 15 ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. പലയിടത്തും വെള്ളക്കെട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. വെള്ളം കയറിയതിനാൽ കൂടുതൽ സ്ഥലത്ത് കൃഷിനാശമുണ്ട്. കുമാരനല്ലൂർ ക്ഷേത്രത്തിനുസമീപം പുന്നയിൽ ആനന്ദെൻറ 200 കുലച്ച ഏത്തവാഴകൾ വെള്ളത്തിലായി. മണർകാട്, വിജയപുരം പഞ്ചായത്തുകളിൽ റബർകൃഷി ഉൾപ്പെടെ വെള്ളത്തിലാണ്. വീടുകളിൽ വെള്ളം കയറിയതിനാൽ അയ്മനം, തിരുവാർപ്പ്, കോട്ടയം നഗരസഭ, ആർപ്പൂക്കര പഞ്ചായത്തുകളിലെ ജനജീവിതം ദുസ്സഹമായി. ഇതിനുപിന്നാലെയാണ് വീണ്ടും മഴ ശക്തമായത്. കുമരകം പാലത്തറ കോളനി വെള്ളത്തിൽ മുങ്ങിതോടെ നാട്ടുകാർ കടുത്തദുരിതത്തിലാണ്. കോട്ടയം-കുമരകം റോഡിെൻറയും ചില ഭാഗങ്ങളില്‍ വെള്ളംകയറി. തിരുവാര്‍പ്പ് പഞ്ചായത്തിലെ പല റോഡുകളും വെള്ളത്തിലാണ്. ബുധനാഴ്ച മഴയിൽ മൂന്നുവീട് ഭാഗികമായി തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.