തലയോലപ്പറമ്പ്: മലയാള ഭാഷക്കും സാഹിത്യത്തിനും വിശിഷ്ടസംഭാവന അർപ്പിച്ചവർക്ക് വൈക്കം മുഹമ്മദ് ബഷീറിെൻറ കൃതിയുടെ പേരിൽ ജന്മനാട് നൽകിവരുന്ന ബഹുമതിയായ 'ബഷീർ ബാല്യകാലസഖി പുരസ്കാരത്തിന്' കവിയും ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറിനെ െതരഞ്ഞെടുത്തു. ബഷീറിെൻറ 24ാം ചരമവാർഷികദിനമായ ജൂലൈ അഞ്ചിന് തലയോലപ്പറമ്പിൽ സംഘടിപ്പിക്കുന്ന ബഷീർ അനുസ്മരണ സമ്മേളനത്തിൽ പ്രശസ്തിപത്രവും ഫലകവും 10,001 രൂപ കാഷ് അവാർഡും നൽകും. ഡോ. എം.എം. ബഷീർ ചെയർമാനും കിളിരൂർ രാധാകൃഷ്ണൻ, ഡോ. പോൾ മണലിൽ, എം. സരിത വർമ, പ്രമോദ് പയ്യന്നൂർ, ഡോ. യു. ഷംല, ഡോ. അംബിക എ. നായർ, പ്രഫ. കെ.എസ്. ഇന്ദു എന്നിവർ അടങ്ങുന്ന ജൂറിയാണ് ജയകുമാറിനെ െതരഞ്ഞെടുത്തതെന്ന് ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.