കെവി​െൻറ സ്വപ്​നങ്ങളിലേക്ക്​ നടന്നുകയറാൻ നീനു വീണ്ടും കോളജിൽ

കോട്ടയം: നിറചിരിയോടെ കാത്തുനിന്ന അവർ സ്നേഹസൗഹൃദത്തിലേക്ക് നീനുവിനെ വീണ്ടും ചേർത്തുനിർത്തി. കണ്ണീരുണങ്ങാത്ത നീനുവി​െൻറ മുഖത്തും ആശ്വാസത്തി​െൻറ തിളക്കം. കെവി​െൻറ കൈപിടിക്കാൻ നിമിത്തമായ കലാലയമുറ്റത്തേക്ക് വീണ്ടും എത്തിയപ്പോൾ നീനുവി​െൻറ കണ്ണുകൾ ഇൗറനായി. എന്നാൽ, സൗഹൃദക്കൂട്ടത്തി​െൻറ സ്നേഹചിരികൾ ആ കണ്ണീരിനെ ഇത്തവണ പിടിച്ചുനിർത്തി. തന്നെ സ്േനഹിച്ച് വിവാഹം കഴിച്ചതി​െൻറ പേരിൽ ദുരഭിമാനക്കൊലക്ക് ഇരയായ െകവി​െൻറ മരണത്തി​െൻറ വേദനയൊടുങ്ങുമുമ്പ്, ഏറെ പ്രതീക്ഷകേളാടെയാണ് തുടർപഠനത്തിന് നീനു കോളജിലെത്തിയത്. അമലഗിരി ബി.കെ കോളജിൽ ബി.എസ‌്സി ജിയോളജി മൂന്നാംവർഷ വിദ്യാർഥിനിയാണ‌് നീനു. ബുധനാഴ്ച രാവിലെ കെവി​െൻറ പിതാവ് ജോസഫ‌ിനൊപ്പമാണ് നീനു കോളജിൽ എത്തിയത്. ജീവിതത്തി​െൻറ പുതിയ അധ്യായത്തി​െൻറ ധീരതുടക്കം. കൂട്ടുകാർ വേദന മറക്കുംവിധം പ്രിയകൂട്ടുകാരിയെ വരവേറ്റു. അൽപസമയം അവരോടൊപ്പം ചെലവഴിച്ചശേഷം പ്രിൻസിപ്പലി​െൻറ മുറിയിലേക്ക‌്. കോളജ‌് അധികൃതരുമായി പിതാവി​െൻറ സ്ഥാനത്തുനിന്ന‌് ജോസഫ‌് സംസാരിച്ചു. സഹപാഠികൾക്കൊപ്പം അധ്യാപകർക്കും നീനുവിനെ കണ്ടപ്പോൾ ആഹ്ലാദം. ക്ലാസ‌് തുടങ്ങിയിട്ട‌് ഏതാനും ദിവസമായിരുന്നു. അതിനാൽ ബുധനാഴ‌്ച ഉച്ചവരെ പഴയ പാഠഭാഗങ്ങൾ കൂട്ടുകാരുടെ സഹായത്തോടെ എഴുതിയെടുത്തു. കെവി​െൻറ മരണശേഷം സഹപാഠികൾ വീട്ടിലെത്തി നീനുവിനെ ആശ്വസിപ്പിക്കാറുണ്ടായിരുന്നു. കോളജിൽ വരണമെന്ന‌് അവർ നിരന്തരം നിർബന്ധിച്ചു. ജോസഫ‌ും പ്രോത്സാഹനവുമായി ഒപ്പം നിന്നു. ഇതാണ് വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നോട്ടുപോകാൻ അവൾക്ക് ശക്തി പകർന്നത്. വൈകീട്ട‌് നീനുവിനെ കോളജിൽനിന്ന‌് വിളിച്ചുകൊണ്ട് പോകാനും ജോസഫെത്തി. നീനുവി​െൻറ വിദ്യാഭ്യാസത്തിനാണ് ഇനി പ്രാധാന്യം നൽകുന്നതെന്ന് പറഞ്ഞ ജോസഫ്, കോളജിലെ സഹപാഠികളും അധ്യാപകരും മികച്ച പ്രോത്സാഹനമാണ് നൽകിയതെന്ന്് പറഞ്ഞു. കെവി​െൻറ സ്വപ്നങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും ഇതിന് പഠിച്ച് ജോലി സ്വന്തമാക്കുമെന്നും നീനു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.