കൊച്ചി: മരടില്‍ ഡേ കെയര്‍ സെൻററിെൻറ വാന്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന ഡ്രൈവര്‍ അനികുമാര്‍ (45) ആശുപത്രി വിട്ടു. തിങ്കളാഴ്ചയാണ് രണ്ട് കുട്ടികളും ആയയും മരിച്ച അപകടമുണ്ടായത്. 24 മണിക്കൂറിനുശേഷം അനിൽകുമാർ ആരോഗ്യം വീണ്ടെടുത്തു തുടങ്ങിയിരുന്നു. അതേസമയം, പരിക്കേറ്റ കരോലിെൻറ (അഞ്ച് വയസ്സ്) നില വെൻറിലേറ്ററിൽ ഗുരുതരമായി തുടരുകയാണ്. നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ 48 മണിക്കൂറായി വെൻറിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ബുധനാഴ്ച സി.ടി സ്‌കാന്‍ ചെയ്‌തെങ്കിലും ആരോഗ്യത്തില്‍ പുരോഗതിയില്ലെന്നാണ് ഫലങ്ങളെത്തിയത്. ശരീരം പ്രതികരിക്കാതെ മറ്റ് ചികിത്സകള്‍ തുടങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശ്വാസകോശത്തിൽ ചെളികലർന്ന വെള്ളം നിറഞ്ഞതാണ് നില വഷളാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.