കോട്ടയം: കെവിെൻറ കൊലപാതകം സി.ബി.െഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദലിത് െഎക്യവേദി 19ന് നടത്തുന്ന കലക്ടറേറ്റ് ധർണക്ക് വെൽഫെയർ പാർട്ടിയുടെ പിന്തുണയുണ്ടാകുമെന്ന് ജനറൽ സെക്രട്ടറി പി.എ. നിസാം അറിയിച്ചു. ജാതിയുടെ പേരിലുള്ള ദുരഭിമാന കൊലപാതകമായിരുന്നു കെവിേൻറത്. പൈശാചിക കൃത്യം നടത്തിയ മുഴുവൻ പ്രതികളും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല ഭാരവാഹികളും പ്രവർത്തകരും ധർണയിൽ പെങ്കടുക്കാൻ ജില്ല സെക്രേട്ടറിയറ്റ് തീരുമാനിച്ചു. ജില്ല വൈസ് പ്രസിഡൻറ് കെ.കെ.എം. സാദിഖ് അധ്യക്ഷതവഹിച്ചു. ടി.ഇ. സിദ്ദീഖ്, അൻവർ ബാഷ, സുനിൽ ജാഫർ, നിസാർ അഹമ്മദ്, ഷാനവാസ്, പി.ജെ. യാസീൻ എന്നിവർ സംസാരിച്ചു. പാലായിൽ വെള്ളക്കെട്ട് രൂക്ഷം പാലാ: മഴ ശക്തമായതോടെ നഗരസഭയിലെ പ്രധാന റോഡുകൾ വെള്ളക്കെട്ടിലായി. പലഭാഗത്തും വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തവിധം വെള്ളം ഉയർന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. സെൻറ് തോമസ് സ്കൂളിന് മുൻവശം, കുരിശുപള്ളി കവല, കെ.എസ്.ഇ.ബിക്ക് മുൻവശം, കെ.എസ്.ആർ.ടി.സി ജങ്ഷൻ, ചെത്തിമറ്റം പഴയ ആയുർവേദ ആശുപത്രിക്ക് സമീപം എന്നിവിടങ്ങളിലെല്ലാം കനത്ത വെള്ളക്കെട്ടാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രധാന റോഡുകൾക്ക് ഇരുവശവും ഓടകളും നടപ്പാതകളും നിർമിച്ചിരുന്നു. എന്നാൽ, പിന്നീട് നഗരസഭ അധികൃതർ അറ്റകുറ്റപ്പണികളോ മാലിന്യനീക്കമോ നടത്താത്തുമൂലം ഓടകൾ പലതും അടഞ്ഞ നിലയാണ്. കുരിശുപള്ളി കവലയിലും പേട്ട റോഡിലും രണ്ടടിയിലേറെ വെള്ളമുയരാറുണ്ട്. മണിക്കൂറുകൾക്കുശേഷമാണ് ഇവിടെ റോഡ് പഴയ അവസ്ഥയിലെത്തുന്നത്. അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മുറിയെടുക്കാന്‍ ലോഡ്ജിലെത്തിയ കമിതാക്കള്‍ പിടിയില്‍ എരുമേലി: മുറിയെടുക്കാന്‍ ലോഡ്ജിലെത്തിയ കമിതാക്കളെ പൊലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശികളായ 17കാരിയും 27 കാരനുമാണ് പൊലീസ് പിടിയിലായത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് തിരുവനന്തപുരത്തെ സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിനിെട, പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന യുവാവിനൊപ്പം എരുമേലിയിലെത്തി ലോഡ്ജില്‍ മുറിയെടുക്കുന്നതിനിെട വിവരം അറിഞ്ഞെത്തിയ പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. യുവാവ് എരുമേലിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനാണ്. തിരുവനന്തപുരത്തുനിന്ന് എത്തിയ പൊലീസ് ഇരുവരെയും കൂട്ടിക്കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.