തൊടുപുഴ: പരിസ്ഥിതി മലിനീകരണം മൂലം ജീവജാലങ്ങൾക്ക് അതിഗുരുതരമായ വംശനാശം സംഭവിക്കുന്നതായി പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. അജി പീറ്റർ. ഈ രീതി തുടർന്നാൽ 100 വർഷത്തിലധികം ജീവജാലങ്ങൾക്ക് ഭൂമിയിൽ നിലനിൽപുണ്ടാവില്ല. അടിയന്തരമായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എല്ലാ മേഖലയിൽനിന്നും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ, ന്യൂമാൻ കോളജ് ജൈവവൈവിധ്യ ക്ലബുമായി സഹകരിച്ച് പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാനതല സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുേത്രസ്യ പൗലോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജയിൻ ജോർജ് അധ്യക്ഷത വഹിച്ചു. യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡൻറ് സി.ഡി. വിവേകാനന്ദൻ മുഖ്യാതിഥിയായി. ന്യൂമാൻ കോളജ് പ്രിൻസിപ്പൽ ഡോ. വിൻസെൻറ് നെടുങ്ങാട്ട്, കോളജ് ബയോ ഡൈവേഴ്സിറ്റി ക്ലബ് കോഒാഡിനേറ്റർ ഡോ. സാജു എബ്രഹാം എന്നിവർ സംസാരിച്ചു. യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജെ. ഷൈൻ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. രവീന്ദ്രൻ നന്ദിയും പറഞ്ഞു. വിദ്യാർഥികൾക്ക് സഹായം എത്തിച്ച് പൊലീസ് സഹകരണ സംഘം തൊടുപുഴ: ജില്ലയിലെ വിവിധ സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് സഹായം എത്തിച്ച് ജില്ല പൊലീസ് സഹകരണ സംഘം. ആദിവാസി, പിന്നാക്ക മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട വിവിധ സ്‌കൂളുകളിലെ ആയിരത്തോളം കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. വാഴത്തോപ്പ് ഗവ. എൽ.പി സ്‌കൂളിന് പ്രിൻറർ, വൊക്കേഷനൽ എച്ച്.എസ്.എസിന് സൗണ്ട് ബോക്‌സ്, അരിക്കുഴ ഗവ. എൽ.പി സ്‌കൂളിന് എൽ.സി.ഡി പ്രൊജക്ടർ എന്നിവ നൽകി. പൈനാവ് സ്വപ്നഗ്രാമം, കോഴിമല, പൂമാല എന്നിവിടങ്ങളിലും പഠനോപകരണങ്ങൾ വിതരണം ചെയ്തു. പൊലീസ് സഹകരണ സംഘം പ്രസിഡൻറ് ജോസഫ് കുര്യൻ, വൈസ് പ്രസിഡൻറ് കെ.എസ്. ഔസേപ്പ്, ഭരണസമിതി അംഗങ്ങളായ പി.കെ. ബൈജു, എച്ച്. സനൽ, ഷിജിമോൾ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി. അരിക്കുഴ ഗവ. എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻറ് കെ.എസ്. ഔസേപ്പ് എൽ.സി.ഡി പ്രൊജക്ടർ കൈമാറി. പി.ടി.എ പ്രസിഡൻറ് സി.കെ. ലതീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ശോഭന രമണൻ, പ്രധാനാധ്യാപിക എൻ.എം. അബ്ദുൽ മജീദ്, സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.കെ. ബൈജു, സനൽ ചക്രപാണി തുടങ്ങിയവർ സംസാരിച്ചു. ഉൗർജ കേരള മിഷൻ പദ്ധതി ഉദ്ഘാടനം നെടുങ്കണ്ടം: വൈദ്യുതി വകുപ്പിന് കീഴിലെ അഞ്ച് പ്രധാന പദ്ധതികൾ ഒന്നിച്ചു ചേർത്ത് നടപ്പാക്കുന്ന 'ഉൗർജ കേരള മിഷൻ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 14ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി എം.എം. മണി. നെടുങ്കണ്ടത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടുവർഷത്തെ ഭരണത്തിനിടെ വൈദ്യുതി ഉൽപാദന പ്രസരണ വിതരണ രംഗങ്ങളിൽ വൻ പുരോഗതി കൈവരിച്ചു. 1,51,076 വീടുകളിൽ പുതുതായി വൈദ്യുതി എത്തിക്കാൻ കഴിഞ്ഞു. കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലടക്കം കേരളമെങ്ങും സമ്പൂർണ വൈദ്യുതീകരണം നടത്താൻ കഴിഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ അഞ്ച് വർഷംകൊണ്ട് 85 മെഗാവാട്ട് ഉൽപാദന ശേഷി വർധിപ്പിച്ചപ്പോൾ ഇടതുമുന്നണി രണ്ടുവർഷം കൊണ്ട് 140 മെഗാവാട്ടിെൻറ അധിക ഉൽപാദനം നടത്തി. കടുത്ത വേനലിലും ലോഡ് ഷെഡിങ്ങും പവർകട്ടും ഒഴിവാക്കി. ബി.പി.എൽ കുടുംബങ്ങൾക്ക് വീട് വയറിങ് സൗജന്യമാക്കി. പഴക്കംചെന്ന ജലവൈദ്യുതി പദ്ധതികളായ ഇടുക്കി ഒന്നാംഘട്ടം, പൊരിങ്ങൽകുത്ത്, ഷോളയാർ, കുറ്റ്യാടി എന്നീ പദ്ധതികളുടെ ശേഷി വർധിപ്പിക്കൽ ലക്ഷ്യമിട്ട് പുനരുദ്ധാരണ നവീകരണ പ്രക്രിയ നടക്കുന്നു. 110 മെഗാവാട്ട് സോളാർ വൈദ്യുതി ഉൽപാദന കേന്ദ്രങ്ങൾ സ്ഥാപിച്ചു. 500 മെഗാവാട്ട് ശേഷി വരുന്ന സൗരോർജ നിലയങ്ങൾ സ്വകാര്യ, സർക്കാർ കെട്ടിടങ്ങളുടെ മുകളിലും പാഴ്സ്ഥലങ്ങളിലും സ്ഥാപിക്കാൻ പദ്ധതിയായതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.