ആനച്ചാലില്‍ ഉരുള്‍പൊട്ടി * പത്തോളം കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ നിർദേശം * നിര്‍മാണത്തിലിരുന്ന രണ്ട് റിസോര്‍ട്ടുകളുടെ നിർമാണം തടഞ്ഞു

അടിമാലി: ശക്തമായ മഴയിൽ ആനച്ചാലില്‍ ഉരുള്‍പൊട്ടി. ആനച്ചാല്‍ ആഡിറ്റില്‍ 600 അടി ഉയരത്തില്‍നിന്ന് ഉരുള്‍പൊട്ടി രണ്ട് കിലോമീറ്ററിലെ കൃഷി ഉൾപ്പെടെ നശിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് ഉരുള്‍പൊട്ടിയത്. ശക്തമായ കാറ്റിലും മഴയിലും വൻ ശബ്ദത്തോടെയാണ് ഉരുള്‍പൊട്ടിയത്. മൂന്നോളം വീടുകളിൽ മണ്ണും കല്ലും ഒഴുകിയെത്തി. ഇതിന് മുകളിൽ നാല് റിസോര്‍ട്ടുകളും പത്തോളം വീടുകളും സ്ഥിതിചെയ്യുന്നുണ്ട്. ആഡിറ്റ്-കുഞ്ചിത്തണ്ണി റോഡില്‍ ഗതാഗതം നിരോധിച്ചു. ദേവികുളം സബ് കലക്ടർ പരിശോധന നടത്തി അപകടസാധ്യത മുന്‍നിര്‍ത്തി 10 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. കുഞ്ചിത്തണ്ണി സര്‍ക്കാര്‍ സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. നാല് റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും ജീവനക്കാരെ ഉള്‍പ്പെടെ ഒഴിപ്പിക്കുകയും ചെയ്തു. നിര്‍മാണത്തിലിരുന്ന രണ്ട് റിസോര്‍ട്ടുകളുടെ നിർമാണം തടഞ്ഞ് സ്‌റ്റോപ് മെമ്മോ നല്‍കി. റിസോര്‍ട്ടുകളുടെ അനധികൃത നിര്‍മാണമാണ് ഉരുൾപൊട്ടലിന് കാരണമെന്ന് സബ് കലക്ടർ പറഞ്ഞു. കുഞ്ചിത്തണ്ണി വില്ലേജ് ഒാഫിസറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.