കോട്ടയം: എല്ല മതങ്ങളിലും നിലനിൽക്കുന്ന ജാതി വിവേചനത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ് അനിവാര്യമാണെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ. കോട്ടയത്ത് വിവിധ ദലിത്- ദലിത് ൈക്രസ്തവ സംഘടനകളുടെ ആഭിമുഖ്യത്തിൽ ജാതി വിവേചനത്തിനെതിരെ സംഘടിപ്പിച്ച നേതൃകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിത് ക്രിസ്ത്യൻ ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ സി.ജെ. ജോസ് അധ്യക്ഷത വഹിച്ചു. കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി പി.ജി. പ്രകാശ് അവകാശരേഖ അവതരിപ്പിച്ചു. പ്രഫ. ജോസഫ് വർഗീസ്, വി.ഐ. ബോസ്, സി.എ. ജോസ്, ലൂക്കോസ് കെ. നീലംപേരൂർ, കലേഷ്, പയസ് ജോസഫ്, മണ്ണിൽ ബേബി, പി.ജി. പ്രകാശ്, സജൻ എഴുമറ്റൂർ, പൊയ്കയിൽ പ്രസന്നകുമാർ, പാസ്റ്റർ എം.എസ്. കുഞ്ഞുമോൻ, റെജി പേരൂർക്കട, ബി. സന്തോഷ്കുമാർ, വി.കെ. കുട്ടപ്പൻ, പാസ്റ്റർ രാധാകൃഷ്ണൻ എറണാകുളം, കാവുവിളി ബാബുരാജ്, ബിനു കോട്ടയം, പാസ്റ്റർ പി. ഗോപി, വർക്കല ശശി, എൻ.എൽ. ജോർജ്, കിളിമാനൂർ എസ്. രാജൻ, ശൂരനാട് അജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.