കോട്ടയം: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-2018) പാലാ ബ്രില്യൻറ് സ്റ്റഡി സെൻററിലെ വിദ്യാർഥികൾ മികച്ച വിജയം കരസ്ഥമാക്കി. കേരളത്തിലെ ആദ്യത്തെ ഒമ്പത് സ്ഥാനങ്ങൾ ബ്രില്യൻറിൽ പരിശീലനം നേടിയ വിദ്യാർഥികൾക്കാണ്. ജെസ് മരിയ ബെന്നി 720ൽ 664 മാർക്ക് വാങ്ങി അഖിലേന്ത്യതലത്തിൽ 56ാം സ്ഥാനവും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. തിരുവനന്തപുരം കരമന സ്വദേശിനി ആർ. സംറീൻ ഫാത്തിമ 657 മാർക്ക് വാങ്ങി അഖിലേന്ത്യതലത്തിൽ രണ്ടാം സ്ഥാനത്തിന് അർഹയായി. കൊടിയത്തൂർ സ്വദേശി എം.എ. സേബ 655 മാർക്ക് വാങ്ങി സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനത്തിന് അർഹയായി. വടകര സ്വദേശി ആർലിൻ ജോർജ് 655 മാർേക്കാടെ നാലാം സ്ഥാനത്തിന് അർഹയായി. കോട്ടയം മാന്നാനം സ്വദേശി മെറിൻ മാത്യു സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കി. അഖിലേന്ത്യതലത്തിലെ 200 റാങ്കുകളിൽ 15ഉം ആയിരത്തിൽ 120 പേരും ബ്രില്യൻറിൽ പരിശീലനം നേടിയവരാണ്. 480ലധികം അധ്യാപകരും 700ൽപരം ജീവനക്കാരുമുള്ള ബ്രില്യൻറ് ഇന്ത്യയിലെ മികച്ച പ്രവേശന പരീക്ഷ പരിശീലന കേന്ദ്രങ്ങളിലൊന്നാണ്. വിദഗ്ധ അധ്യാപകരും അതിവിപുലമായ ലൈബ്രറി സൗകര്യങ്ങളുമാണ് ബ്രില്യൻറിലെ വിദ്യാർഥികളെ ഒന്നാമതെത്താൻ പ്രാപ്തരാക്കുന്നത്. അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നിർലോഭമായ സഹകരണമാണ് ബ്രില്യൻറിന് എല്ലാ നേട്ടത്തിനും കാരണമെന്ന് മാനേജിങ് ഡയറക്ടർ സെബാസ്റ്റ്യൻ ജി. മാത്യു പറഞ്ഞു. ഉന്നത വിജയം കരസ്ഥമാക്കിയവരെ ഡയറക്ടർമാരായ സെബിൻ ജി. മാത്യു, ജോർജ് തോമസ്, സ്റ്റീഫൻ ജോസഫ്, ബി. സന്തോഷ്കുമാർ എന്നിവരെ അധ്യാപകരും അനധ്യാപകരും ചേർന്ന് അനുമോദിച്ചു. 2019 അധ്യയനവർഷത്തേക്കുള്ള നീറ്റ്, യു.ജി, എ.െഎ.െഎ.എം.എസ്, ജെ.െഎ.പി.എം.ഇ.ആർ പരീക്ഷകൾക്ക് കോച്ചിങ് ക്ലാസുകൾ ജൂലൈ രണ്ട്, നാല് തീയതികളിൽ ആരംഭിക്കും. അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ നൽകും. വെബ്സൈറ്റ്: www.brilliantpala.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.