ഉടുമ്പന്നൂർ-കമ്പനിപ്പടി-ചെപ്പുക്കുളം റോഡ് തകർന്നിട്ട്​ വർഷങ്ങൾ

വണ്ണപ്പുറം: ഉടുമ്പന്നൂർ-കമ്പനിപ്പടി-ചെപ്പുക്കുളം റോഡ് തകർന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. 5.900 കി.മീറ്ററാണ് ദൂരം. ചെപ്പുകുളം-കമ്പനിപ്പടി-കുളപ്പാറ നിവാസികൾക്ക് ഉടുമ്പന്നൂർ പഞ്ചായത്തിൽ എത്താനും തൊടുപുഴ ഭാഗങ്ങളിലേക്ക് പോകാനുമുള്ള ഏകമാർഗമാണ് ഈ റോഡ്. അടുത്തിടെ റോഡുപണിക്ക് 15 ലക്ഷത്തോളം രൂപ ഫണ്ട് അനുവദിച്ചിരുന്നേത്ര. എന്നാൽ, തുക കുറവായതുമൂലം ടെൻഡർ എടുക്കാൻപോലും ആളുണ്ടായില്ല. 10 വർഷം മുമ്പാണ് ടാർ െചയ്തത്. പിന്നീട് അറ്റകുറ്റപ്പണി നടന്നിട്ടില്ല. ഈ റൂട്ടിലെ കെ.എസ്.ആർ.ടി.സി സർവിസ് നിലച്ചിട്ട് വർഷങ്ങളായി. ഓട്ടോ മാത്രമാണ് ഏക ആശ്രയം. എന്നാൽ, ഇപ്പോൾ ഓട്ടോയും വരാൻ മടിക്കുന്നു. ഉടുമ്പന്നൂർ, കരിമണ്ണൂർ, തൊടുപുഴ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളെയാണ് ഇത് സാരമായി ബാധിച്ചിരിക്കുന്നത്. കൂടുതൽ തുക അനുവദിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. മാലിന്യസംസ്കരണം: മാതൃകയായി അടിമാലി പഞ്ചായത്ത് അടിമാലി: ഉറവിട മാലിന്യസംസ്കരണവും പ്ലാസ്റ്റിക് കാരിബാഗുകളുടെ നിരോധനവും സമഗ്രശുചിത്വ സംവിധാനവും ഒരുക്കി ജില്ലയിലെ മാതൃകപഞ്ചായത്തായി മാറി അടിമാലി. വെള്ളത്തൂവൽ, പള്ളിവാസൽ, കൊന്നത്തടി തുടങ്ങിയ പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന മാലിന്യംകൂടി ഏറ്റെടുത്ത് അത്യാധുനിക സംവിധാനത്തിലൂടെ സംസ്കരിക്കാൻ നടപടി ആരംഭിച്ചു. ആരംഭഘട്ടത്തിൽ ദിനംപ്രതി അഞ്ചുമുതൽ 10 ടൺവരെ മാലിന്യം ശേഖരിച്ച് സംസ്കരിച്ചിരുന്നു. നിലവിൽ രണ്ടുദിവസങ്ങളിലേക്ക് മാലിന്യശേഖരണവും സംസ്കരണവും ചുരുങ്ങിയെന്നത് പഞ്ചായത്തി​െൻറ നേട്ടമാണ്. പഞ്ചായത്ത് നടപ്പാക്കുന്ന 'ഗ്രീൻ അടിമാലി ക്ലീൻ ദേവിയാർ' പദ്ധതിയുടെ ഭാഗമായി എയ്റോബിക് കമ്പോസ്റ്റ്, പ്ലാസ്റ്റിക് െഷ്രഡിങ് യൂനിറ്റ് എന്നിവയുടെ പ്രവർത്തനം ഉൗർജിതമായി മുന്നേറുന്നു. സ്കൂളുകൾ വഴി മൈ പ്ലാസ്റ്റിക് പദ്ധതിയിലൂടെ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യവും െഷ്രഡിങ് യൂനിറ്റ് വഴി സംസ്കരിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുന്നു. 30 ലക്ഷം രൂപ മുടക്കിയാണ് അത്യാധുനിക സജ്ജീകരണങ്ങളോടെ പ്ലാസ്റ്റിക് െഷ്രഡിങ് യൂനിറ്റ് നിർമിച്ചിരിക്കുന്നത്. 2016 മുതൽ പൊതുനിരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ചും തുടർച്ചയായി പരിശോധന നടത്തി മാലിന്യം തള്ളുന്നവർക്ക് പിഴ ചുമത്തിയും പഞ്ചായത്ത് നടത്തിയ മുൻകരുതലുകൾ ഏറെ ഫലപ്രദമായി എന്ന് പഞ്ചായത്ത് സെക്രട്ടറി കെ.എൻ. സഹജൻ പറഞ്ഞു. 50 മൈേക്രാണിൽ താഴെയുള്ള പ്ലാസ്റ്റിക്കുകളുടെ നിരോധനം, വിൽക്കുന്നവരിൽനിന്ന് 4000 രൂപ ഫീസ്, മാലിന്യം തള്ളുന്നവർക്ക് 5000 രൂപ പിഴ, മാലിന്യനിക്ഷേപം സംബന്ധിച്ച് വിവരം നൽകുന്നവർക്ക് 2500 രൂപ പാരിതോഷികം എന്നിങ്ങനെ പഞ്ചായത്ത് ഇറക്കിയ വിജ്ഞാപനവും വിജയം കണ്ടു. അടിമാലിയുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന ദേവിയാർ പുഴയിലെ മാലിന്യം പൂർണമായി കോരിമാറ്റാനുള്ള നടപടിയും പൂർത്തിയാകുന്നു. ഈ വർഷംതന്നെ 'ക്ലീൻ ദേവിയാർ' എന്ന ലക്ഷ്യം കൈവരിക്കാനാണ് ലക്ഷ്യം. കുടുംബശ്രീ സഹകരണത്തോടെ അടിമാലിയിലെ കച്ചവടസ്ഥാപനങ്ങൾക്ക് കുറഞ്ഞ െചലവിൽ തുണിസഞ്ചി വിതരണം ചെയ്യാൻ നടപടി പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണത്തിനൊപ്പം പ്രകൃതി വിഭവങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് പഞ്ചായത്ത് ഭരണസമിതിയിപ്പോൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.