ഇടുക്കി ലൈവ് -രണ്ട് കോടമഞ്ഞിറങ്ങും നേരം മഴ ശക്തി പ്രാപിക്കുന്നതോടെ ഹൈറേഞ്ചിൽ കോടമഞ്ഞിെൻറയും കാലമാണ്. മരം കോച്ചുന്ന തണുത്ത കാറ്റിൽ കോടയുടെ വരവ് കൂടിയാകുന്നതോടെ ഒരു മായിക ലോകത്ത് എത്തുന്ന അനുഭൂതിയാണ്. മഴ തോർന്ന് മാനം തെളിഞ്ഞുനിൽക്കുേമ്പാഴും കോട മഞ്ഞ് വിട്ടുപോകില്ല. വമ്പൻ മലകളെയും കൂറ്റൻ മരങ്ങളെയും കെട്ടിടങ്ങളെയും ഒന്നും തൊട്ടുമുന്നിൽ നിന്നാൽപോലും കാണാൻ കഴിയാത്ത വിധം മൂടൽ മഞ്ഞ് അരിച്ചരിച്ചിറങ്ങുന്നത് കാണാം. ചിലപ്പോൾ തൊട്ടടുത്ത് നിൽക്കുന്നവരെ തന്നെ അപ്രത്യക്ഷമാക്കും വിധം കോടമഞ്ഞ് പൊതിയും. വാഹനങ്ങൾപോലും ഇടക്കുവെച്ച് ഒാട്ടം നിർത്തുന്ന സാഹചര്യവുമുണ്ട്. ഏതാനും നിമിഷം കഴിയുന്നതോടെ കോടമഞ്ഞ് മാറും. നിമിഷങ്ങൾക്കകം എവിടുന്ന് വന്നുവെന്നറിയാതെ വീണ്ടും കോട നിറയും. സഞ്ചാരികൾക്ക് അനുഭൂതി നിറക്കുേമ്പാഴും മലയോരത്തെ ജനജീവിതത്തെ പലപ്പോഴും കോടമഞ്ഞ് താളം തെറ്റിക്കാറുമുണ്ട്. മഴക്കാല ടൂറിസം ഹൈറേഞ്ചിെൻറ മലമടക്കുകളിൽ മഴയെത്തുന്നതോടെ മഴക്കാല ടൂറിസവും സജീവമാകാറുണ്ട്. ആർദ്രമായ കുളിരിലാണ്ട് കാഴ്ചകളുടെ വലിയ ലോകം തന്നെ സഞ്ചാരികൾക്കായി തുറന്നുനൽകി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇൗറനണിഞ്ഞ് കാത്തിരിക്കുന്ന സമയം കൂടിയാണ് മഴക്കാലം. മുൻ വർഷങ്ങളിൽ ഇടുക്കിയിലെ മഴയുടെ വ്യത്യസ്ത ഭാവങ്ങള്‍ നുകരാൻ ജില്ല ടൂറിസം വകുപ്പ് ഒേട്ടറെ പരിപാടികൾ ആവിഷ്കരിച്ചിരുന്നു. ടൂറിസം വികസനത്തിനായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റികളുടെയും സംഘടനകളുടെയും സഹകരണത്തോടെ നടത്തിയ മഴ നടത്തമായിരുന്നു അതിൽ പ്രധാനം. നാല് കിലോമീറ്ററോളം മഴ നനഞ്ഞ് നടക്കുന്ന രീതിയിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചത്. മഴനടത്ത സംഘത്തോടൊപ്പം ഡി.ടി.പി.സിയുടെ ഗൈഡുകളുടെ അകമ്പടിയുമുണ്ടാകും. മഴനടത്തത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ചുക്കുകാപ്പിയും നാടന്‍ പുഴുക്കും കാന്താരിമുളക് ചമ്മന്തിയും നല്‍കിയിരുന്നു. ഭയവും കൊണ്ടുവരുന്നു മഴ ഇടുക്കിയിലിപ്പോൾ മഴക്കാലമെന്നാൽ നെഞ്ചിടിപ്പിെൻറ കൂടി കാലമാണ്. മഴ ശക്തമായാൽ മണ്ണിടിച്ചിലും കൃഷിനാശവും പതിവാകും. ശക്തികൂടിയ ഇത്തരം മഴയാണ് മണ്ണൊലിപ്പിനും മലയിടിച്ചിലിനും കാരണമാകുന്നത്. ഇടുക്കി ജില്ലയില്‍ മഴയുടെ സ്വഭാവം മാറിയതോടെ ചെങ്കുത്തായ മലനിരകളില്‍നിന്ന് മേല്‍മണ്ണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മണ്ണൊലിപ്പ് മാത്രമല്ല, പെയ്യുന്ന മഴയില്‍ നല്ലൊരുഭാഗം മണ്ണില്‍ താഴ്‌ന്ന് ഭൂഗര്‍ഭജലമായി മാറിയാല്‍ മാത്രമേ നദികളും അരുവികളും വര്‍ഷം മുഴുവന്‍ ജീവനോടെ നിലനില്‍ക്കൂ. പേക്ഷ, ഇപ്പോള്‍ പെയ്‌തെത്തുന്ന മഴവെള്ളം ഭൂമിയില്‍ താഴാതെ കുത്തിയൊലിച്ച് മണ്ണിനെ തരിശാക്കി പോകുകയാണ് പതിവ്. കേരളത്തില്‍ സമൃദ്ധമായി മഴ കിട്ടുന്നുണ്ടെങ്കിലും മഴവെള്ളത്തില്‍ 80 ശതമാനവും നഷ്ടമാകുന്നുവെന്നാണ് കണക്ക്. ഇടുക്കിയില്‍ ഈ നഷ്ടതോത് കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.