മൂന്നാര്‍: കാടിെൻറ തലയെടുപ്പുമായി റോഡിനോട് ചേര്‍ന്നുള്ള കാട്ടിനുള്ളില്‍ വിലസിയ പോത്തിന്‍കൂട്ടം കാഴ്ചക്കാർക്ക് രസകരമായ ദൃശ്യങ്ങള്‍ സമ്മാനിച്ചു. മൂന്നാര്‍നിന്ന് കോവിലൂരിലേക്ക് പോകുന്ന വഴിയില്‍ പാമ്പാടുംചോല നാഷനൽ പാര്‍ക്കിന് സമീപത്തെ കാട്ടിലാണ് കാഴ്ച വിരുന്നായി പന്ത്രണ്ടോളം കാട്ടുപോത്തുകളും ഒരു കുട്ടിയുമെത്തിയത്. പാമ്പാടുംചോലയിലെ വനമേഖലയില്‍ കാട്ടുപോത്തുകളെ സാധാരണയായി കാണാമെങ്കിലും കുട്ടിയെ അത്ര പെട്ടെന്ന് കാണാനാകുമായിരുന്നില്ല. കൂട്ടത്തിലുണ്ടായിരുന്ന പോത്തിന്‍കുട്ടിയുടെ ഓട്ടവും ചാട്ടവുമെല്ലാം രസം പകരുന്നതായി. റോഡില്‍നിന്ന് താഴ്ന്ന പ്രദേശത്തായിരുന്നതിനാൽ കാട്ടുപോത്തുകളെ കാമറകളില്‍ ഒപ്പിയെടുക്കാനുമായി. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമായ പാമ്പാടുംചോല നാഷനൽ പാര്‍ക്കിലാണ് കൂടുതലായി കാട്ടുപോത്തുകള്‍ കാണപ്പെടുന്നത്. കാട്ടാനയെപ്പോലെ വാഹനങ്ങളെയും ആള്‍ക്കാരെയും കാട്ടുപോത്ത് ആക്രമിക്കുന്നത് പതിവില്ലെങ്കിലും സാധാരണക്കാര്‍ക്ക് കാട്ടുപോത്തുകള്‍ ഇപ്പോഴും ഭയമുണര്‍ത്തുന്നു. കാടുകള്‍ മനുഷ്യസാന്നിധ്യത്താല്‍ സജീവമായതോടെ കാട്ടുപോത്തുകള്‍ക്കും കാട് സ്വന്തമല്ലാതായി. മാസങ്ങള്‍ക്ക് മുമ്പ് മറയൂരിലെ ഒരു വീട്ടിനുള്ളില്‍ കാട്ടുപോത്ത് അകപ്പെട്ടിരുന്നു. മൂന്നാര്‍ ടൗണിനോട് ചേര്‍ന്നുള്ള മലയിലും കാട്ടുപോത്ത് എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.