മൂന്നാര്‍: ഭൂമി സംബന്ധമായ കേസുകളിൽ നിര്‍ണായക രേഖകള്‍ സൂക്ഷിക്കേണ്ട വില്ലേജ് ഓഫിസ് ഏതു സമയത്തും നിലംപൊത്താറായ അവസ്ഥയില്‍. കുറിഞ്ഞി ഉദ്യാനത്തിെൻറയടക്കം രേഖകളുള്ള കൊട്ടക്കാമ്പൂര്‍ വില്ലേജ് ഒാഫിസിനാണ് ഈ ദുരവസ്ഥ. ചോര്‍ന്നൊലിക്കുന്ന കെട്ടിടം മാസങ്ങള്‍ക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും അപകടാവസ്ഥയില്‍ തന്നെ തുടരുകയാണ്. ഭിത്തികളിലും മറ്റും വിള്ളൽ രൂപപ്പെട്ടിട്ടുള്ളതിനാൽ ഉദ്യോഗസ്ഥർ പേടിയോടെയാണ് ജോലി ചെയ്യുന്നത്. നേരേത്ത ഉണ്ടായിരുന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍നിന്ന് വെള്ളമിറങ്ങി ഓഫിസിനുള്ളിലേക്ക് ചോര്‍ച്ചയുണ്ടായതോടെ കോണ്‍ക്രീറ്റിന് മുകളില്‍ ഷീറ്റ് കൊണ്ട് മറ്റൊരു മേല്‍ക്കൂര സ്ഥാപിച്ചിരുന്നു. എന്നിട്ടും ശോച്യാവസ്ഥക്ക് പരിഹാരമായിട്ടില്ല. വെള്ളമിറങ്ങി കെട്ടിടത്തിനുള്ളില്‍ ഈര്‍പ്പം തങ്ങിനില്‍ക്കുകയാണ്. മഴ ശക്തമായാല്‍ വെള്ളമിറങ്ങി സുപ്രധാനമായ ഫയലുകള്‍ നശിക്കാനിടയുണ്ട്. രേഖകള്‍ സൂക്ഷിക്കാനുള്ള സംവിധാനങ്ങളില്ലാത്തതും പ്രശ്‌നമാണ്. വാതിലുകളും ജനാലകളും തകര്‍ന്നുകിടക്കുന്നതിനാല്‍ രേഖകള്‍ ഇവിടെ ഭദ്രമായി സൂക്ഷിക്കുക എന്നതും വെല്ലുവിളിയാണ്. വട്ടവട ഗ്രാമപഞ്ചായത്ത് ഓഫിസില്‍നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ഓഫിസിെൻറ നില മെച്ചപ്പെടുത്താന്‍ അധികൃതർ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.