ലൈലത്തുൽ ഖദ്ർ: 1000 മാസങ്ങളെക്കാൾ പുണ്യമുള്ള രാത്രി ഖുർആെൻറ അവതരണം റമദാൻ മാസത്തിലെ പുണ്യരാവിലായിരുന്നു. ഭൂമിയിൽ അനുഗ്രഹങ്ങൾ വർഷിച്ച ആ രാത്രിയാണ് ലൈലത്തുൽ ഖദ്ർ. 1000 മാസങ്ങളെക്കാൾ പുണ്യകരമാണ് റമദാനിലെ ആ രാത്രി. പ്രവാചകൻ മുഹമ്മദ് നബിക്ക് (സ) ഹിറ ഗുഹയിൽവെച്ചാണ് ജിബ്രീൽ എന്ന മാലാഖ അല്ലാഹുവിെൻറ കൽപനപ്രകാരം ഖുർആനിക സൂക്തങ്ങൾ എത്തിച്ചുകൊടുക്കുന്നത്. അന്ന് ഹിറ ഗുഹയിൽനിന്ന് പരന്ന വെളിച്ചം ഇന്ന് ലോകത്തിെൻറ വെളിച്ചമായി. ദേശ-ഭാഷ-വർണ-വർഗ വ്യത്യാസമില്ലാതെ ആ വെളിച്ചം വഴികാട്ടിയാകുന്നു. ഖുർആൻ അവതരിപ്പിക്കപ്പെട്ട ലൈലത്തുൽ ഖദ്റിനെ വിശ്വാസികൾ റമദാനിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. പ്രഭാതം മുതൽ പ്രദോഷംവരെ പതിമൂന്നര മണിക്കൂറോളം അന്നപാനാദികളും സുഖ-ആഡംബരങ്ങളും ഒഴിവാക്കി വിശ്വാസി ഒരുമാസം വ്രതം അനുഷ്ഠിക്കുന്നു. രാത്രിയിൽ പ്രാർഥനയിൽ മുഴുകുന്നു. ഖുർആൻ പഠനവും പാരായണവും ധ്യാനവും പ്രാർഥനയും പാവപ്പെട്ടവനെ സഹായിച്ചും മനുഷ്യരടക്കമുള്ള സർവജീവജാലങ്ങളോടും കരുണ ചെയ്തും അല്ലാഹുവിെൻറ കാരുണ്യത്തെത്തേടിയും അവെൻറ ദിനരാത്രങ്ങൾ കഴിച്ചുകൂട്ടുന്നു. ചെയ്യേണ്ട നന്മ ഉപേക്ഷിച്ചതിനാലും അരുതാത്തത് ചെയ്തതിലും സൃഷ്ടികളോടുള്ള പെരുമാറ്റത്തിൽ അതിരുകടക്കൽ കൊണ്ടും പാപിയായ മനുഷ്യൻ നാഥനോട് പശ്ചാത്തപിക്കുന്നു. അല്ലാഹു പറയുന്നു. 'അല്ലയോ വിശ്വസിച്ചവരെ, നിങ്ങളുടെ മുൻഗാമികൾക്ക് നോമ്പ് നിർബന്ധമാക്കിയത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ സൂക്ഷ്മതയുള്ളവരാകാൻ വേണ്ടി (വി. ഖുർആൻ). റമദാനിൽ പിശാചിനെ ചങ്ങലക്കിടുകയും സ്വർഗവാതിലുകൾ തുറക്കപ്പെടുകയും ചെയ്യുമെന്ന് നബി വചനം. പകലും രാത്രിയുമെന്ന് വ്യത്യാസമില്ലാതെ വിശ്വാസി പ്രാർഥനപൂർവം കഴിയുന്നു. അല്ലാഹുേവ നീ മാപ്പ് ചെയ്യുന്നവനാണ്. മാപ്പിനെ ഇഷ്ടപ്പെടുന്നവനാണ്. അതുകൊണ്ട് നീ മാപ്പ് ചെയ്തു തരണമേ' എന്ന്് കണ്ണീരണിഞ്ഞ് പ്രാർഥിക്കുന്നു. ഇഅ്തികാഫിലും ഖുർആൻ പാരായണത്തിലും ദിഖ്റിലും (അല്ലാഹുവിെൻറ സ്മരണ) തൗബ (പശ്ചാത്താപത്തിലും) യിലും കഴിയുക. ഇതെല്ലാമാണ് വിശ്വാസി ലൈലത്തുൽ ഖദ്റിൽ തേടേണ്ടത്. DR NESIYA HASAN ഡോ. നസിയ ഹസൻ (ശാന്തി ആയുർവേദ ഹോസ്പിറ്റൽ ഉടുമ്പന്നൂർ) IMDADULLAH അൽ ഹാഫിസ് കെ.എസ്. ഇംദാദുല്ലാഹ് മൗലവി നദ്വി അൽഖാസിമി MOOSA NAJMI --ഹാഫിസ് എം.എസ്.എം. മൂസ നജ്മി (ഇമാം നൂർ മുഹമ്മദിയ്യ ജുമാമസ്ജിദ് നെടുങ്കണ്ടം) --- SHAJAHAN NADVI ഷാജഹാൻ നദ്വി (ജമാഅത്തെ ഇസ്ലാമി ഇടുക്കി ജില്ല പ്രസിഡൻറ്) PAREED HAJI പി.പി. പരീദ് ഹാജി Thodupuzha Town തൊടുപുഴ ടൗണിെൻറ ദൃശ്യം nainar masjid nainar masjid 2 കാരിക്കോട് നൈനാർ പള്ളിയിലെ നോമ്പുതുറക്ക് ഉലുവാക്കഞ്ഞി വിതരണം KARIKOD MASJID കാരിക്കോട് നൈനാർ പള്ളി town masjid തൊടുപുഴ ടൗൺ ജുമാമസ്ജിദ് eenthapazham ഇൗത്തപ്പഴ വിപണി thirakk പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.