മുട്ടം സബ്​ സ്​റ്റേഷൻ വൈകുന്നു; സെക്​ഷൻ ഒാഫിസ്​ വരാതെ പ്രയോജനവുമില്ല

മുട്ടം: സബ് സ്റ്റേഷൻ കമീഷൻ ചെയ്യുന്നതിെനാപ്പം മുട്ടം മേഖലയിൽ പതിവായ വൈദ്യുതി മുടക്കത്തിനു പരിഹാരമായി ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസ് കൂടി പ്രവർത്തനം ആരംഭിക്കണമെന്ന് ആവശ്യം. കാറ്റടിച്ചാൽ മുട്ടത്തെ വൈദ്യുതി ബന്ധം നിലക്കും. പുനഃസ്ഥാപിക്കണമെങ്കിൽ മണിക്കൂറുകളോളം കാത്തിരിക്കണം. റബർ തോട്ടങ്ങളാൽ ചുറ്റപ്പെട്ട മുട്ടം പ്രദേശത്ത് ലൈനുകളിൽ മരച്ചില്ലകൾ തട്ടി വൈദ്യുതി തടസ്സം പതിവാണ്. മഴക്കാലത്ത് വൈദ്യുതി മണിക്കൂറുകളും ദിവസങ്ങളും മുടങ്ങുന്നു. 15 കി.മീ. അകലെ നിന്നുവേണം ഇവിടുത്തെ തകരാറുകൾ പരിഹരിക്കുന്നതിന് ജീവനക്കാരെത്താൻ. ഇതുമൂലം വൈദ്യുതി തടസ്സമുണ്ടായാൽ മണിക്കൂറുകൾക്ക് ശേഷമായിരിക്കും തകരാറുകൾ പരിഹരിക്കുക. ഇതിനു ശ്വാശ്വത പരിഹാരം മുട്ടത്ത് പുതിയ സെക്ഷൻ ഒാഫിസ് പ്രവർത്തനം ആരംഭിക്കുകയാണ്. സെക്ഷൻ ഒാഫിസ് പ്രവർത്തിക്കുന്നതിന് ആവശ്യമായ വരുമാനം ഇവിടെയുണ്ട്. മൂലമറ്റം സെക്ഷൻ വിഭജിക്കുകയാണെങ്കിൽ മുട്ടം, കുടയത്തൂർ, വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തുകളിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനാകും. രാത്രിയിൽ തകരാറുണ്ടായാൽ മൂലമറ്റത്ത് നിന്നാണ് മുട്ടം ഉൾപ്പെടെ പ്രദേശങ്ങളിൽ ജീവനക്കാരെത്തുന്നത്. മുട്ടത്ത് സെക്ഷൻ ഒാഫിസും സബ് സ്‌റ്റേഷനും ആരംഭിച്ചാലെ ഇതിനു ശാശ്വത പരിഹാരം കാണാൻ കഴിയൂ. മുട്ടത്ത് സബ് സ്‌റ്റേഷനെത്തിയാലും സെക്ഷൻ ഒാഫിസി​െൻറ പ്രവർത്തനം ആരംഭിക്കാതിരുന്നാൽ മുട്ടം നിവാസികൾക്ക് പ്രയോജനം കിട്ടില്ല. ആവശ്യത്തിന് ജീവനക്കാരെ അനുവദിച്ച് സബ് സ്‌റ്റേഷനോടൊപ്പം ഒരു സെക്ഷൻ ഓഫിസ് കൂടി അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. നിലവിൽ മുട്ടത്ത് ഒരു ഓവർസിയർ ഒാഫിസ് മാത്രമാണുള്ളത്. ഒരു ഓവർസിയറുടെയും മൂന്ന് ലൈൻമാ​െൻറയും സഹായം ലഭ്യമാണെങ്കിലും ഇത് വൈകീട്ടോടെ അവസാനിക്കും. ജീവനക്കാർ തിരികെ വീടുകളിലേക്ക് മടങ്ങിയാൽ പിന്നെ വൈദ്യുതി മുടങ്ങിയാൽ പുനഃസ്ഥാപിക്കുന്നത് അടുത്ത ദിവസമാകും. ഏറെ വിശാലമായ മുട്ടത്ത് കൂടുതൽ ജീവനക്കാരും മെയിൻറനൻസ് വിഭാഗവും ഉണ്ടെങ്കിൽ മാത്രേമ തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുകയുള്ളൂ. അതേസമയം, നിലയത്തിൽ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുകയും 110 കെ.വി ലൈനിൽനിന്ന് ലൈൻ ടാപ് ചെയ്യുകയും ചെയ്തെങ്കിലും സബ്സ്റ്റേഷൻ കമീഷൻ ചെയ്തിട്ടില്ല. പണി ഏതാണ്ട് പൂർത്തിയായെങ്കിലും അവശേഷിക്കുന്ന ചില്ലറ ജോലികൾ വൈകുകയാണ്. ചുരുക്കം നിർമാണങ്ങൾ കൂടി പൂർത്തീകരിച്ചാൽ ട്രാൻസ്‌ഫോർമർ ചാർജ് ചെയ്യാൻ സാധിക്കും. വൃക്ഷത്തൈകൾ നട്ടും പ്രതിജ്ഞയെടുത്തും വിദ്യാർഥികൾ കട്ടപ്പന: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വെള്ളയാംകുടി സരസ്വതി വിദ്യാപീഠത്തിൽ വിവിധ പരിപാടികൾ നടത്തി. കട്ടപ്പന നഗരസഭ അംഗം പി.ആർ. രമേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ അംബ്ലിയിൽ വിദ്യാർഥികൾ പരിസ്ഥിതി പ്രതിജ്ഞയെടുത്തു. സ്കൂൾ പരിസരത്തെ 50 വീടുകളിൽ പരിസ്ഥിതി ക്ലബ് പ്രവർത്തകരെത്തി ഫലവൃക്ഷത്തൈകൾ നട്ടു. മരം നട്ട വീടുകളിൽ സൗജന്യ പച്ചക്കറിവിത്ത് വിതരണവും നടത്തി. പ്രിൻസിപ്പൽ എസ്. ശ്രീജമോൾ, പരിസ്ഥിതി ക്ലബ് കോഒാഡിനേറ്റർമാരായ മഞ്ജു പി. മോഹൻ, ജിഷ കെ. രാജൻ, അഭിജിത് തുടങ്ങിയവർ നേതൃത്വം നൽകി. കോവിൽമല: കോവിൽമല ഗവ. എൽ.പി സ്‌കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. സ്‌കൂൾ പരിസരത്ത് നടാനുള്ള വൃക്ഷത്തൈകൾ ബിനോയി കപ്യാങ്കിലിൽ പ്രധാനാധ്യാപകന് കൈമാറി. എ.എം. ജയ്‌മോൻ, സതീഷ് വർക്കി എന്നിവർ സംസാരിച്ചു. വലിയതോവാള/കട്ടപ്പന: പാമ്പാടുംപാറ കൃഷിഭവനും ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ഇരട്ടയാർ യൂനിറ്റും ചേർന്ന് വലിയതോവാള ക്രിസ്തുരാജ ഹൈസ്‌കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. എ.കെ.പി.എ ഇരട്ടയാർ യൂനിറ്റ് സ്‌കൂൾ പരിസരത്ത് മരങ്ങൾ നട്ടു. സ്‌കൂൾ മാനേജർ ഫാ. ജോം പാറക്കൽ അധ്യക്ഷതവഹിച്ചു. പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോസ്‌കുട്ടി വിദ്യാർഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. വെള്ളയാംകുടി: വെള്ളയാംകുടി സ​െൻറ് ജെറോംസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിവിധ ക്ലബുകൾ ചേർന്ന് പരിസ്ഥിതി ദിനാചരണം നടത്തി. നഗരസഭ അംഗം റെജിന തോമസ് വൃക്ഷത്തൈകൾ വിതരണം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജയിംസ് മംഗലശേരി പരിസ്ഥിതിദിന സന്ദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.