ദേവികുളത്ത് പരസ്പരം വെല്ലുവിളിച്ച് അര്‍ജൻറീനയുടെയും ബ്രസീലിെൻറയും ആരാധകർ മൂന്നാര്‍: ലോകകപ്പ് ലഹരിയില്‍ കായികലോകം കാറ്റുനിറച്ച ഫുട്ബാളിെൻറ ഇത്തിരി ഗോളാകൃതിയിലേക്ക് ചുരുങ്ങുമ്പോഴും ആവേശം അതിരുകവിഞ്ഞ് ലോകത്തിെൻറ അതിരുകള്‍ ഭേദിക്കുകയാണ് തോട്ടം മേഖലയിൽ. ഇത്തവണ ലോകകപ്പ് നടക്കുമ്പോള്‍ മൂന്നാറിലെ തോട്ടം മേഖലയില്‍ മുമ്പെങ്ങും കാണാത്ത ആവേശവും മത്സരവുമാണ്. തെക്കേ അമേരിക്കയില്‍ ഫുട്ബാള്‍ ഭ്രാന്ത് തലക്കുപിടിച്ച ഏതോ ഗ്രാമത്തിലേക്ക് പ്രവേശിച്ചപോലെയാണ് ഇപ്പോള്‍ മൂന്നാറിലെ ദേവികുളത്തെത്തിയാല്‍ തോന്നുക. ഫുട്ബാള്‍ ആവേശം ദേവികുളത്തെ ചുവരുകളിലും മതിലുകളില്‍ പച്ചയും മഞ്ഞയും നീലയും വെള്ളയുമായൊക്ക തിളങ്ങുമ്പോള്‍ അര്‍ജൻറീനയുടെയും ബ്രസീലിെൻറയും ഹൃദയതാളം ആരാധകരും ഏറ്റവാങ്ങുകയാണ്. ഇരുചേരിയിലായി തിരിഞ്ഞ് അര്‍ജൻറീനക്കും ബ്രസീലിനായും ആര്‍ത്തുവിളിച്ച് റോഡിലും ആരവം ഉയര്‍ത്തി ലോകകപ്പിെൻറ കിക്കോഫിന് കാത്തിരിക്കുകയാണ് ഇരുരാജ്യങ്ങളുടെയും ഫ്ലക്സ് സ്ഥാപിച്ച് ആരാധകർ. മെസിയും നെയ്മറുമെല്ലാം കാല്‍പന്തില്‍ കാവ്യഭംഗി വിരിയിക്കുന്ന നിമിഷങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുകയാണ് തേയിലക്കാട്ടിനുള്ളിെല കൊച്ചു ദേവികുളം. കളി വലിയ സ്‌ക്രീനില്‍ ഒരുമിച്ചിരുന്നത് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബ്രസിലിന് പ്രിയപ്പെട്ട മഞ്ഞയും അര്‍ജൻറീനക്ക് പ്രിയങ്കരമായ നീല, വെള്ള വരകളും റോഡില്‍ വരച്ചെങ്കിലും പുലര്‍ച്ച പെയ്ത മഴയില്‍ വര്‍ണങ്ങള്‍ അലിഞ്ഞില്ലാതായതിെൻറ വിഷമത്തിലായിരുന്നു ഒരു ആരാധകന്‍. ഒരുകുംടുംബത്തില്‍നിന്നുള്ള വ്യക്തികള്‍ ഇരു രാജ്യങ്ങള്‍ക്കുമായി നിലകൊള്ളുമ്പോള്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിെൻറ തലത്തില്‍കൂടി ആവേശം നിറക്കുകയാണ്. അര്‍ജൻറീനയാകട്ടെ, ബ്രസീലാകട്ടെ ആരു ജയിച്ചാലും തോറ്റാലും പ്രശ്നമില്ല. ജയിക്കുന്നത് ഫുട്ബാളാണല്ലോ എന്ന യാഥാര്‍ഥ്യത്തിെൻറ കൂടെയാണ് ഇതൊക്ക കാണുന്നവര്‍. മന്ത്രി നിര്‍ദേശം അവഗണിച്ചു -------------------- വട്ടവടയിൽ പച്ചക്കറി വിളവെടുപ്പ് വൈകി; കർഷകർക്ക് നഷ്ടമായത് ലക്ഷങ്ങൾ മൂന്നാര്‍: മേയിൽ വട്ടവട സന്ദര്‍ശിച്ച കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിെൻറ നിര്‍ദേശം ഉദ്യോഗസ്ഥർ നടപ്പാക്കാതിരുന്നതുമൂലം സർക്കാറിന് നഷ്ടമായത് ലക്ഷങ്ങൾ. മേയിലാണ് പൊതുപരിപാടുകളുമായി ബന്ധപ്പെട്ട് മന്ത്രി വട്ടവടയിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചത്. വിളവെടുപ്പിന് പാകമായ വിളകള്‍ ശേഖരിക്കാന്‍ ഒപ്പമുണ്ടായിരുന്ന ഹോര്‍ട്ടികോര്‍പ് ഉദ്യോഗസ്ഥരോടാണ് മന്ത്രി നിർദേശിച്ചത്. എന്നാല്‍, മന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് മൂന്നാഴ്ചയായിട്ടും ഹോര്‍ട്ടികോര്‍പ്പിെൻറ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. ഇതോടെ കഴിഞ്ഞദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ വിളവെടുപ്പിന് പാകമായ കാബേജുകള്‍ വെള്ളം കയറി നശിക്കുകയായിരുന്നു. കൈയിലിരുന്നതും കടം മേടിച്ചതുമായ പണം മുടക്കി വിളവിറക്കിയ കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് ഇതുമൂലം സംഭവിച്ചത്. ഒരാഴ്ചക്ക് മുമ്പെങ്കിലും ഈ വിളകള്‍ ഹോര്‍ട്ടികോര്‍പ് ശേഖരിച്ചിരുെന്നങ്കില്‍ കര്‍ഷകരുടെ ഭീമമായ നഷ്ടം ഒഴിവാകുമായിരുന്നു. വട്ടവടയില്‍ കഴിഞ്ഞദിവസം മന്ത്രി സന്ദര്‍ശിച്ച പച്ചക്കറിപ്പാടത്തിലെ വിളകള്‍തന്നെയാണ് വെള്ളം കയറി നശിച്ചത്. പാടത്തിന് ഒരുവശത്തായി റോഡിന് കുറുകെ അശാസ്ത്രീയമായി നിര്‍മിച്ച ഭീമന്‍ കുഴലുകള്‍ ഒഴിവാക്കാനും മന്ത്രി നിര്‍ദേശിച്ചിരുന്നു. മലമുകളില്‍നിന്നുള്ള ശക്തമായ മലവെള്ളപ്പാച്ചിലിന് ഒഴുകിപ്പോകാന്‍ വഴിയില്ലാത്തതാണ് പാടങ്ങളില്‍ വെള്ളം കയറുന്നതിന് ഇടയാക്കുന്നതെന്ന് കര്‍ഷകര്‍ മന്ത്രിയോട് പറഞ്ഞിരുന്നു. ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാനും കൃഷി ലാഭകരമാക്കാനും നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് ഉദ്യോഗസ്ഥരുടെ അലംഭാവം. വിളവെടുപ്പിന് പാകമായ വിളകളെല്ലാം ഹോര്‍ട്ടികോര്‍പ്പാണ് ശേഖരിച്ചിരുന്നത്. വട്ടവടയിലെ കാര്‍ഷികവിളകളെല്ലാം ഹോര്‍ട്ടികോര്‍പ് മുഖേനയാണ് ശേഖരിച്ചുവരുന്നത്. ജോലി ഒഴിവ് ഉടുമ്പന്നൂർ: ഗ്രാമപഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫിസിൽ അക്രഡിറ്റ് എൻജിനീയറുടെ ഒഴിവുണ്ട്. ബി.ടെക് (സിവിൽ) യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഇൗ മാസം 20ന് മുമ്പ് അപേക്ഷ സമർപ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ: 9496638205.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.